യുക്തിവാദം
ഈ.എ.ജബ്ബാര്‍
ജബ്ബാര്‍ മാഷ് ആള് പുലിയാണെന്നറിയാഞ്ഞല്ല,
സൂര്യനും ചന്ദ്രനും, നക്ഷത്രങ്ങളും പിശാചുക്കളും.,കാലഗണന!, ഇവയുടെ ഖുറാന്‍ പരാമര്‍ശങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി
"ഖുര്‍ ആന്‍ ദൈവത്തിന്റെ കൃതിയല്ല; വിവരം കെട്ട മനുഷ്യന്റെ സൃഷ്ടിയാണ് എന്നതിന് ഇതും ഒന്നാംതരമൊരു ‘ദൃഷ്ടാന്തം’ തന്നെ!!!"
എന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം .
നമുക്കു വലിയ പിടിയില്ലാത്ത വിഷയം എന്നാലും ഒരു ചെറിയ കമന്റിട്ടു ,
മാഷെ ,ഞാന്‍ ഒരു പുതിയ ആളാണു.എങ്കിലും വന്ന സമയം മുതല്‍ താങ്കളുടെ പൊസ്റ്റുകള്‍ വായിക്കുന്നുണ്ടു.ഖുറാന്‍ ഒരു മത ഗ്രന്ധമാണു.തീര്‍ച്ചയായും ഏതൊരു മത ഗ്രന്ധത്തെപ്പൊലെ അതിന്റെ ഉല്‍പ്പത്തിയെപ്പറ്റി ചില മിത്തുകളുണ്ടാവുമല്ലൊ. അത്തരതില്‍ ഒന്നാവും ലൈലത്തുല്‍ ഖദറും ജബരീല്‍ മലക്കും മറ്റും.അവയെ അതിന്റെ പാട്ടിനു വിട്ടേക്കുക.
എന്നാല്‍ ലോകത്തു ഇന്നു നടക്കുന്നതും, മുന്‍പു നടന്നതും, ഇനി നടക്കാവുന്നതുമായ എല്ലാം , നാനോ ടെക്നൊളജിയടക്കം ഖുറാനില്‍ അള്ല്ലാഹു എഴുതി വച്ചിരിക്കുന്നു എന്ന പ്രചാരണങ്ങള്‍ ആണു എതിര്‍ക്കപ്പെടേണ്ടതും തുറന്നു കാട്ടപ്പെടേണ്ടതു.
ഒരു ആറു വര്‍ഷങ്ങള്‍ക്കു മുന്‍പു ചില ക്ലാസ്സുകള്‍ കേള്‍ക്കാന്‍ പൊയ കാര്യം താങ്കളുടെ മുന്‍ പൊസ്റ്റില്‍ ഞാന്‍ കമന്റില്‍ സൂചിപ്പിച്ചിരുനു. പെരിന്തല്‍മണ്ണയിലെ ചില പ്രമുഖ ആശുപത്രികളുടെ മാനേജുമെന്റില്‍ പെട്ട ചിലരടങ്ങുന്ന ഒരു സംഘമായിരുന്നു അത്തരം ക്ലാസ്സിന്റെ പ്രായൊജകര്‍. കേഴ്വിക്കാരാവട്ടെ ഏറ്റവും തിരക്കുള്ള, അവിടങ്ങളിലെ ഡൊക്ടര്‍മാരും.ഫെര്‍ട്ടിലൈസേഷന്‍, ഇം പ്ലാന്റേഷന്‍ തുടങ്ങിയ കാര്യങ്ങല്‍ എത്ര കണിശമായാണു ഖുറാന്‍ പരാമര്‍ശിച്ചിരിക്കുന്നു എന്നായിരുനു ആ ക്ലാസ്സ്, ഇത്രക്കു എക്സ്പേര്‍ട്ടുകളായ ഡൊക്ടമാര്‍ക്കു മുന്നില്‍ ഒരു ഉളുപ്പുമില്ലാതെ ഇക്കാര്യം അവതരിപ്പിച്ചതു ഒരു തമാശയായി ഞാന്‍ നോക്കി നിന്നു.അവരാവട്ടെ മാന്യതയുടെ കൂടുതലാല്‍ ഒരഭിപ്രായവും പറഞ്ഞില്ല.
ഈ വിഷയത്തില്‍ മാഷിന്റെ മുന്‍ പൊസ്റ്റ് ഞാന്‍ വായിക്കുകയും എന്റെ സന്തോഷം അറിയിക്കുകയും ചെയ്തിരുന്നു.ഞാന്‍ പറഞ്ഞു വന്നതെന്താണെന്നാല്‍ ഖുറാനിന്റെ അസ്ഥിത്വം നാം ചോദ്യം ചെയ്യേണ്ട, മറിച്ചു ഇതാണു ലോകാവസാനം വരെയുള്ള ഗ്രന്ധം എന്ന പ്രചാരണങ്ങളെ തുറന്നു കാട്ടാനുള്ള ശ്രമമാണു നടത്തേണ്ടതു.അതാനു ശരിയും.