ആധുനിക മലയാള കവിതകള്‍ മനസ്സിലാവുന്നവയാണോ, മനസ്സിലാക്കാന്‍ വേണ്ടിയാണോ കവിത എഴുതുന്നത്, തുടങ്ങി ഗംഭീരമായ ചര്‍ച്ചകളാണ് കവിതയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മലയാളം ബ്ലോഗില്‍ നടന്നത്. തെറിവിളികളും ചെളിവാരിയെറിയലുകളും ആവോളം ഉണ്ടായിരുന്നെങ്കിലും ഇടയില്‍ ചില ഗൌരവമാര്‍ന്ന ചര്‍ച്ചകളും നടക്കുകയുണ്ടായി. ഇതിനിടയില്‍ പ്രത്യക്ഷപ്പെട്ട ഒരു പേരായിരുന്നു വിശുദ്ധഭാവന . പ്രൊഫൈല്‍ വിവരണം ഇപ്രകാരമാണ് കാണപ്പെട്ടത് -
ഡോ. ദേവിപ്രിയ പ്രിയദര്‍ശിനി
മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റെടുത്ത് ചുമ്മാതിരിക്കുന്നു. വായിക്കാന്‍ താല്പര്യം, പാചകം, സംഗീതം ഇവയോട് പ്രണയം.
പാലക്കാടുള്ള മലയാളം ഗവേഷക ദേവി പ്രിയദര്‍ശിനിയാണോ ഇത് എന്ന് ഒരു നിമിഷം സംശയിച്ചു, പക്ഷെ പലയിടങ്ങളിലും വന്ന കമന്റുകള്‍ ഒട്ടും തന്നെ ഉള്‍ക്കൊള്ളാനായില്ല. അങ്ങിനെയിരിക്കെ ഇന്ന് പ്രത്യക്ഷപ്പെട്ട പോസ്റ്റായിരുന്നു പൂജിക്കേണ്ട കമന്റ്. ദേവിപ്രിയദര്‍ശിനി പൂജിക്കുന്ന കമന്റല്ലെ , കാര്യമായെന്തെങ്കിലുമാവും എന്ന ധാരണയില്‍ ചെന്നപ്പോള്‍ കാണാനായത് അനിലന്‍ ഇട്ട ഒരു കമന്റ് ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നതാണ്. അതിലും രസകരമായത് പ്രൊഫൈല്‍ വിവരണങ്ങളില്‍ വന്ന മാറ്റമാണ്.
ഇതുകണ്ട് ഞാനൊരു കമന്റിട്ടത് ഏകദേശം ഇപ്രകാരമായിരുന്നു,
“ഡോ. ദേവിപ്രിയ പ്രിയദര്‍ശിനി
മൂന്നാം ക്ലാസ്സും ഗുസ്തിയും, തീരെയും വിവരമില്ല. മലയാളമേ അറിയില്ല. പഠിച്ചിട്ടുമില്ല. (ബ്ലോഗിലെ മാന്യശ്രീ ഗുപ്തന്‍, അനിലന്‍ എന്നിവരുടെ ബുദ്ദ്ധിമുട്ടുകളും, പുച്ഛവും പരിഗണിച്ച് ആണ് ഇങ്ങനെയൊരു പ്രൊഫൈല്‍)ഡോ. എന്നു വച്ചിരിക്കുന്നത് (മകള്‍ എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്. ഡോക്ടറേറ്റെന്നോ, മെഡിക്കല്‍ ഡോക്ടര്‍ എന്നോ അതിന് യാതൊരു അര്‍ത്ഥവുമില്ല. ഇനിയഥവാ ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അതെന്‍റെ കുറ്റമല്ല) .
എനിക്കുകേട്ടറിവുള്ള ദേവിപ്രിയദര്‍ശിനിയാണോ എന്ന് സംശയിച്ചിരുന്നു, പോസ്റ്റും കമന്റുകളും കണ്ട് വണ്ടറടിച്ചു നിന്നിട്ടുമുണ്ട്. ഇപ്പോള്‍ ഈ പുതിയ പ്രൊഫൈല്‍ വിവരങ്ങള്‍ കണ്ട് കാര്യങ്ങള്‍ വ്യക്തമായി.
നന്ദി.”
പക്ഷെ എന്തുകൊണ്ടോ ആ കമന്റ് ഡിലീറ്റ് ചെയ്യപ്പെട്ടു.
തുടര്‍ന്ന് ഞാനിട്ട മറ്റൊരു കമന്റ് മോഡറേറ്റ് ചെയ്യപ്പെട്ട് കൂട്ടില്‍ കിടക്കുന്നതിനാല്‍ ഇവിടെ പോസ്റ്റുന്നു.
“കമന്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ താങ്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്, എന്തെന്നാല്‍ ഇത് താങ്കളുടെ ബ്ലോഗാണ്. പക്ഷെ നിങ്ങളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ഈ ലിങ്കിലും അതിലും പഴയ പ്രൊഫൈല്‍ വിവരങ്ങള്‍ ഈ ലിങ്കിലും കാണാം. ഈ സാഹചര്യത്തില്‍ ഞാനിട്ട കമന്റ് ഡിലീറ്റ് ചെയ്യുന്നതോണ്ടുള്ള പ്രയോജനം ബോദ്ധ്യമാകുന്നില്ല, സാരമില്ല അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്.”
രണ്ട് ദേവി പ്രിയദര്‍ശിനിമാരെക്കുറിച്ച് എനിക്ക് കേട്ടറിവുണ്ട്, ലഭ്യമായ അറിവു വച്ച് ഇത്തരം പോസ്റ്റുകളോ കമന്റുകളോ ഇടുന്ന ആളുകളല്ല ഇവര്‍ . അപ്പൊള്‍ അവര്‍ രണ്ടാളുമാവില്ല ഈ പ്രൊഫൈലുടമ എന്ന് കരുതുന്നു. എങ്കിലും നിലവില്‍ മലയാളം ഗവേഷകരെന്ന് അറിയപ്പെടുന്ന ഒരു പേര് ഉപയോഗിച്ച് നടത്തുന്ന ശ്രമങ്ങള്‍ ഫലത്തില്‍ മലയാള സാഹിത്യത്തിനു ദോഷമായി ഭവിക്കില്ലെ എന്ന സന്ദേഹം ഇവിടെ പങ്കുവക്കുന്നു.
(കമന്റുകള്‍ രണ്ടും ഓര്‍മയില്‍ നിന്നും എടുത്തെഴുതിയതാണ്)
Thursday, November 5, 2009
Monday, August 17, 2009
കഠിനമായ ഒരു ശിക്ഷയെപ്പറ്റി
ഇത്രയും കഠിനമായി എന്നെ ശിക്ഷിക്കരുതേ മോളേ ?
ജെ.പി.വെട്ടിയാലില്‍ എന്ന ബ്ലോഗറുടെ പോസ്റ്റാണിത്.
തലക്കെട്ടിലെ കൌതുകത്താല്‍ കയറി നോക്കി.
ലക്ഷ്മി എന്ന ബ്ലോഗറോട് അദ്ദേഹം എന്തോ സഹായം ആവശ്യപ്പെട്ടന്നും, തന്റെ പ്രിയ സുഹൃത്തെന്ന നിലയില്‍ മറ്റൊരു പെണ്‍കുട്ടിയെ സഹായിക്കാനാവശ്യപ്പെട്ടിട്ട് ലക്ഷ്മി അതിന് അനുകൂലമായ മറുപടി നല്‍കിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സഹജീവിയെ സഹായിക്കാനുള്ള മനസ്സിനെ നാം മാനിക്ക തന്നെ വേണം, മറ്റുള്ളവരെ കഴിവതും സഹായിക്കാനായിരിക്കണം നമ്മുടെ മനസ്ഥിതിയും, എന്നാല്‍ ലക്ഷ്മി അതിന് അനുകൂലമായി മറുപടി നല്‍കിയില്ലെങ്കില്‍ , അതു തെറ്റു തന്നെയാണ്. ആ ബ്ലോഗ് പോസ്റ്റില്‍ പ്രസിദ്ധീകരിച്ചു വന്ന കമന്റുകളും ഈ അഭിപ്രായം ശരിവക്കുന്നതാണ്.
ഇത്രയുമാണ് ആ ബ്ലോഗ് പോസ്റ്റ് വായിച്ചാല്‍ തോന്നുക.
എന്നാല്‍ വാസ്തവമെന്തായിരിക്കാം?
ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുന്നതിനെപ്പറ്റി ഭഗവത് ഗീതയിലെ വാക്യങ്ങള്‍ ഉദ്ദരിച്ചും ബ്ലോഗ് പോസ്റ്റിന് ലേബലുകളായി “അമേരിക്ക, കര്‍മ്മം, ഗള്‍ഫ്, പ്രതിഫലം, ഭഗവത് ഗീത” എന്നീ പദങ്ങള്‍ ഉപയോഗിക്കുകയും ചെയ്ത ഈ പോസ്റ്റ് തീര്‍ച്ചയായും കൌതുക കരമാണ്. പക്ഷെ നിര്‍ഭാഗ്യമെന്ന് പറയട്ടെ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തപ്പെട്ട ആ പോസ്റ്റില്‍ ഞാന്‍ ഇട്ട കമന്റ് വെളിച്ചം കണ്ടില്ല.
അതിനാല്‍ ആ കമന്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു.
ജെ.പി മാഷെ,
വിഷയം എന്തു തന്നെയായാലും വ്യക്തിപരമായ കാര്യങ്ങള്‍ ഇങ്ങനെ ബ്ലോഗില്‍ വിളിച്ചു കൂവുന്നത് ശരിയാണോ. താങ്കളുമായി സൌഹൃദം പുലര്‍ത്തി എന്ന തെറ്റല്ലെ ലക്ഷ്മി ചെയ്തുള്ളൂ. മെയിലിലോ ഫോണിലോ നടക്കുന്ന സംഭാഷണങ്ങള്‍ അതിന്റെ സ്വകാര്യതയില്‍ സൂക്ഷിക്കുകയല്ലെ നല്ലത്?
സൌകര്യം പോലെ ഈ കമന്റ് പ്രസിദ്ധീകൃതമാവുമായിരിക്കും, എന്നിരുന്നാലും ആ ബ്ലോഗില്‍ കമന്റ് ചെയ്ത പലരും ലക്ഷ്മി എന്തോ അപരാധം ചെയ്ത പോലെ പ്രതികരിച്ചു കണ്ടു. എന്നാല്‍ എന്താണ് സത്യാവസ്ഥ എന്നറിയുന്നവരല്ല ഇതു വായിക്കുന്ന ഭൂരിഭാഗം ആളുകളും, അതറിയാത്തിടത്തോളം ഒരു വ്യക്തിയെ മോശമായി ചിത്രീകരിക്കാനെ ഇത്തരം പോസ്റ്റുകള്‍ ഉതകൂ.വ്യക്തിപരമായ കാര്യങ്ങള്‍ ഇപ്രകാരം ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത് ഭൂഷണമല്ല, പ്രത്യേകിച്ചു കമന്റുകള്‍ മോഡറേറ്റ് ചെയ്ത്. ഞാന്‍ കമന്റില്‍ പറഞ്ഞപോലെ സൌഹൃദം പുലര്‍ത്തി എന്ന ഒരു തെറ്റിന് ആരെയും ശിക്ഷിക്കുന്നത് ശരിയല്ല.
കുറിപ്പ്:
വ്യക്തികേന്ദ്രീകൃതമായ ഒരു പോസ്റ്റ് ഇട്ടതില്‍ ഖേദമുണ്ട്, എന്നിരുന്നാലും ഈ പ്രവണത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല എന്നതിനാല്‍ എന്റെ കമന്റ് സംഭരണ ബോക്സില്‍ പോസ്റ്റുന്നു.

Thursday, March 19, 2009
വനിതാ പോലീസുകാരെ ഇറക്ക്
ഉപ്പിലിട്ടു സൂക്ഷിക്കേണ്ട കമന്റുകളൊന്നും അടുത്തകാലത്തായി എങ്ങും ഇടാന്‍ സാധിച്ചിട്ടില്ല. എങ്കിലും കമന്റ് മോഡറേഷന്‍ കാരണം പതിവായി വായിക്കുന്ന ഒരു പോസ്റ്റിലെ കമന്റ് ഇവിടേയും കുറിക്കുന്നു.
കേരളാ പോലീസിലെ “വിനയ” എന്ന പോലീസ് കോണ്‍സ്റ്റബിളിനെ അറിയാത്തവരായി മലയാളികള്‍ ആരുമുണ്ടാവില്ല. ഒരു ബ്ലോഗ്ഗര്‍ കൂടിയാണ് വിനയ, ബ്ലോഗ്ഗ് നാമം “വിനയയുടെ ലോകം.” ഈ മാര്‍ച്ച് 18 പബ്ലിഷ് ചെയ്ത “വനിതാ പോലീസുകാരെ ഇറക്ക് ” എന്ന് പോസ്റ്റില്‍ പരാമര്‍ശിച്ച ചിലകാര്യങ്ങളോട് യോജിക്കാനായില്ല. അതിനാല്‍ ഞാനിട്ട കമന്റ് വിയോജനം രേഖപ്പെടുത്തുന്നതായിരുന്നു. മേല്‍ ലിങ്കില്‍ പോയി പോസ്റ്റ് വായിക്കണെ. അതില്‍ പരാമര്‍ശിക്കുന്ന എസ്.പിയുടെ തീരുമാനത്തോട് വിയോജിക്കാനാവില്ലെന്നും, സ്ത്രീകള്‍ കഴിവു കുറഞ്ഞ ആളുകളാണെന്ന് കരുതിയാവില്ല, മറിച്ച് പ്രായോഗികതയുടെ പേരിലാവും എസ്.പി. അങ്ങിനെ ഒരു തീരുമാനമെടുത്തത് എന്നുമായിരുന്നു എന്റെ അഭിപ്രായം. സ്ത്രീകളുടെ ജൈവികമായ സവിശേഷതകള്‍ ചില സന്ദര്‍ഭങ്ങളില്‍ അവരെ പ്രത്യേക പരിഗണനക്ക് അര്‍ഹരാക്കുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഒരു ഉദാഹരണം ഉദ്ധരിച്ചത് ഇപ്രകാരം. ചില സ്ത്രീകളില്‍ മാസമുറ സമയത്ത് തലവേദന, നടുവേദന, ടെന്‍ഷന്‍ എന്നിങ്ങനെ ചില പ്രശ്നങ്ങള്‍ കാണാറുണ്ട്. ആ സമയത്ത് എന്തെന്കിലും തരത്തില്‍ അവര്‍ക്ക് ഇളവുകളനുവദിക്കുന്നത് സ്ത്രീകളെ രണ്ടാം തരക്കാരാക്കുന്നു എന്ന് കരുതാനാവുമോ എന്നായിരുന്ന് ഞാന്‍ ചോദിച്ചത്. വിനയക്ക് ഏതു പ്രതികൂല സാഹചര്യങ്ങളേയും നേരിടാന്‍ കഴിവുള്ളതിനാല്‍ അടുത്ത് ആക്ഷന് ഉടന്‍ അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
വിയോജിച്ചതിനാലാണോ എന്തോ ആ കമന്റ്റ് പബ്ലിഷ് ചെയ്തു കണ്ടില്ല.

Subscribe to:
Posts (Atom)