Monday, August 17, 2009

കഠിനമായ ഒരു ശിക്ഷയെപ്പറ്റി

ഇത്രയും കഠിനമായി എന്നെ ശിക്ഷിക്കരുതേ മോളേ ?
ജെ.പി.വെട്ടിയാലില്‍ എന്ന ബ്ലോഗറുടെ പോസ്റ്റാണിത്.

തലക്കെട്ടിലെ കൌതുകത്താല്‍ കയറി നോക്കി.
ലക്ഷ്മി എന്ന ബ്ലോഗറോട് അദ്ദേഹം എന്തോ സഹായം ആവശ്യപ്പെട്ടന്നും, തന്റെ പ്രിയ സുഹൃത്തെന്ന നിലയില്‍ മറ്റൊരു പെണ്‍കുട്ടിയെ സഹായിക്കാനാവശ്യപ്പെട്ടിട്ട് ലക്ഷ്മി അതിന് അനുകൂലമായ മറുപടി നല്‍കിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സഹജീവിയെ സഹായിക്കാനുള്ള മനസ്സിനെ നാം മാനിക്ക തന്നെ വേണം, മറ്റുള്ളവരെ കഴിവതും സഹായിക്കാനായിരിക്കണം നമ്മുടെ മനസ്ഥിതിയും, എന്നാല്‍ ലക്ഷ്മി അതിന് അനുകൂലമായി മറുപടി നല്‍കിയില്ലെങ്കില്‍ , അതു തെറ്റു തന്നെയാണ്. ആ ബ്ലോഗ് പോസ്റ്റില്‍ പ്രസിദ്ധീകരിച്ചു വന്ന കമന്റുകളും ഈ അഭിപ്രായം ശരിവക്കുന്നതാണ്.
ഇത്രയുമാണ് ആ ബ്ലോഗ് പോസ്റ്റ് വായിച്ചാല്‍ തോന്നുക.
എന്നാല്‍ വാസ്തവമെന്തായിരിക്കാം?

ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുന്നതിനെപ്പറ്റി ഭഗവത് ഗീതയിലെ വാക്യങ്ങള്‍ ഉദ്ദരിച്ചും ബ്ലോഗ് പോസ്റ്റിന് ലേബലുകളായി “അമേരിക്ക, കര്‍മ്മം, ഗള്‍ഫ്, പ്രതിഫലം, ഭഗവത് ഗീത” എന്നീ പദങ്ങള്‍ ഉപയോഗിക്കുകയും ചെയ്ത ഈ പോസ്റ്റ് തീര്‍ച്ചയായും കൌതുക കരമാണ്. പക്ഷെ നിര്‍ഭാഗ്യമെന്ന് പറയട്ടെ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തപ്പെട്ട ആ പോസ്റ്റില്‍ ഞാന്‍ ഇട്ട കമന്റ് വെളിച്ചം കണ്ടില്ല.
അതിനാല്‍ ആ കമന്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു.

ജെ.പി മാഷെ,
വിഷയം എന്തു തന്നെയായാലും വ്യക്തിപരമായ കാര്യങ്ങള്‍ ഇങ്ങനെ ബ്ലോഗില്‍ വിളിച്ചു കൂവുന്നത് ശരിയാണോ. താങ്കളുമായി സൌഹൃദം പുലര്‍ത്തി എന്ന തെറ്റല്ലെ ലക്ഷ്മി ചെയ്തുള്ളൂ. മെയിലിലോ ഫോണിലോ നടക്കുന്ന സംഭാഷണങ്ങള്‍ അതിന്റെ സ്വകാര്യതയില്‍ സൂക്ഷിക്കുകയല്ലെ നല്ലത്?

സൌകര്യം പോലെ ഈ കമന്റ് പ്രസിദ്ധീകൃതമാവുമായിരിക്കും, എന്നിരുന്നാലും ആ ബ്ലോഗില്‍ കമന്റ് ചെയ്ത പലരും ലക്ഷ്മി എന്തോ അപരാധം ചെയ്ത പോലെ പ്രതികരിച്ചു കണ്ടു. എന്നാല്‍ എന്താണ് സത്യാവസ്ഥ എന്നറിയുന്നവരല്ല ഇതു വായിക്കുന്ന ഭൂരിഭാഗം ആളുകളും, അതറിയാത്തിടത്തോളം ഒരു വ്യക്തിയെ മോശമായി ചിത്രീകരിക്കാനെ ഇത്തരം പോസ്റ്റുകള്‍ ഉതകൂ.വ്യക്തിപരമായ കാര്യങ്ങള്‍ ഇപ്രകാരം ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത് ഭൂഷണമല്ല, പ്രത്യേകിച്ചു കമന്റുകള്‍ മോഡറേറ്റ് ചെയ്ത്. ഞാന്‍ കമന്റില്‍ പറഞ്ഞപോലെ സൌഹൃദം പുലര്‍ത്തി എന്ന ഒരു തെറ്റിന് ആരെയും ശിക്ഷിക്കുന്നത് ശരിയല്ല.

കുറിപ്പ്:
വ്യക്തികേന്ദ്രീകൃതമായ ഒരു പോസ്റ്റ് ഇട്ടതില്‍ ഖേദമുണ്ട്, എന്നിരുന്നാലും ഈ പ്രവണത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല എന്നതിനാല്‍ എന്റെ കമന്റ് സംഭരണ ബോക്സില്‍ പോസ്റ്റുന്നു.

25 comments:

അനില്‍@ബ്ലോഗ് // anil said...

ഒരു കമന്റ്.

മാണിക്യം said...

അനില്‍ ജെ പിയുടെ പോസ്റ്റ് ഞാനും വായിച്ചു സമ്ഗതിയുടെ കിടപ്പുവശം മൊത്തം അങ്ങോട്ട് പീടി കിട്ടില്ലാ . അതുകൊണ്ട് ചെന്ന സ്പീഡില്‍ റിവേഴ് ഗിയറിട്ടു ഞാന്‍ ഇങ്ങു പോന്നു.. കൂടുതല്‍ പറയണ്ടല്ലൊ
അപ്പോ റൈറ്റ് തുടരുക
ഭരണിയില്‍ ഇടക്കിടക്ക് എത്തി നോക്കി കാണാന്‍ ഞാനും വരാം ...

Sabu Kottotty said...

ജെ പി മാഷുടെ പോസ്റ്റു പൂര്‍ണ്‍നമല്ലെന്നുതന്നെയാണ് എന്റെയും അഭിപ്രായം. വയനക്കാരന് ഒന്നും വ്യക്തമാകുന്നില്ല.

വിന്‍സ് said...

ഞാന്‍ എഴുതിയതും വെളിച്ചാം കാണുമോ എന്നറിയില്ല. അതു കൊണ്ട് ഇവിടെ പോസ്റ്റാം...അണ്ണന്‍ ഇതു വെളിച്ചം കാണിക്കുമോ :)

ലക്ഷി എന്ന പറഞ്ഞെന്നാ???

ഒരാളെ സഹായിച്ചാല്‍ അയ്യാള്‍ എന്നും കടപ്പെട്ടിരിക്കണം, അയ്യാള്‍ തന്നോട് എല്ലാ കാര്യങ്ങളും പറയണം എന്നൊക്കെ വിചാരിച്ചിട്ടു ഓരോന്നു ചെയ്യുന്നതല്ലേ ചേട്ടാ ഈ പ്രശ്നങ്ങളുടെ ഒക്കെ കാരണം?

മുകളില്‍ പറഞ്ഞ കമ്പ്യൂട്ടറണ്ണനോട് ചേട്ടനു എന്തോ കടപ്പാടുണ്ടെന്ന പോലേ ആണല്ലോ വിവരണം??? അല്ലെങ്കില്‍ ആദ്യമേ തന്നെ തനി നിറം മനസ്സിലായെങ്കില്‍ പിന്നെ വീണ്ടും അങ്ങനെ ഒരാളെ സഹായിക്കാന്‍ ഇറങ്ങുന്നു? ഒന്നും പോരാഞ്ഞു സകല ബന്ധങ്ങളും കട്ട് ചെയ്ത ഒരു വ്യക്തിയുടെ വീട്ടില്‍ പിന്നെയും പോയി കല്യാണത്തിനു ക്ഷണിച്ചിട്ടു അയ്യാള്‍ വന്നില്ലെന്നും പറഞ്ഞു വിഷമിക്കുന്നു.

ചേട്ടന്‍ ആരാ കര്‍ത്താവോ?? :)

വികടശിരോമണി said...

സംഗതിയുടെ കിടപ്പുവശം ഏതാണ്ടുപൂർണ്ണമായും അറിയാം.ഈ പോസ്റ്റും കണ്ടിരുന്നു.അവിടെ കമന്റാൻ പോയില്ല.ഒന്നാമത്,അതു പബ്ലിഷ് ചെയ്യാനുള്ള സഹിഷ്ണുത അയാൾക്കുണ്ടെന്നു തോന്നിയില്ല.രണ്ടാമത്,ഒരു ഇഷ്യൂ ക്രിയേറ്റ് ചെയ്ത് ബ്ലോഗിലേക്ക് ആളേപ്പിടിക്കുന്ന സ്ഥിരം സൂത്രത്തിന് ഇരയായി നിന്നുകൊടുക്കേണ്ട എന്നു തോന്നി.
അനിൽ ഇതു പോസ്റ്റിയ സ്ഥിതിക്ക്:
ലക്ഷ്മി എന്ന ബ്ലോഗർ ഒരു അദൃശ്യയായ ആളൊന്നും അല്ല.അത്ര പുതുമുഖവും അല്ല.കാര്യങ്ങൾ വ്യക്തമാക്കാതെ,ബൂലോകത്തു സുപരിചിതയായ ഒരു ബ്ലോഗറുടെ പേരുവെളിപ്പെടുത്തിക്കൊണ്ട്,പ്രസ്തുത ബ്ലോഗറുടെ അനുവാദം ഇല്ലാതെ, ഇത്രമേൽ തെറ്റിദ്ധാരണാജനകമായ പോസ്റ്റ് ഇടുന്നതിനു ഏറ്റവും മാന്യമായ ഭാഷയിൽ തെമ്മാടിത്തരം എന്നു പറയും.
ജെ.പി.മാഷ് പരോപകാരത്തിന്റെ മൂർത്തീമത്ഭാവമാണെന്നു ഉദാഹരണസഹിതം അദ്ദേഹം ആ പോസ്റ്റിൽ വ്യക്തമാക്കുന്നു.നല്ലകാര്യം.അദ്ദേഹം ലക്ഷ്മിയോട് മറ്റൊരു വ്യക്തിയുടെ ജോലിയുടെ ആവശ്യത്തിനായി ശ്രമിക്കാനാവുമോ എന്നു ചോദിച്ചു.ലക്ഷ്മി ആ വ്യക്തിയുടെ തൊഴിൽയോഗ്യതകൾ അറിഞ്ഞപ്പോൾ,തനിക്കു സഹായിക്കാൻ കഴിയുന്ന കാര്യമല്ല എന്ന തിരിച്ചറിവുകൊണ്ട് തനിക്കൊന്നും ചെയ്യാനാവില്ല എന്നറിയിച്ചു.അതിലെന്തെങ്കിലും ഒരു മാനുഷികപ്രശ്നമുള്ളതായി എനിക്കു മനസ്സിലാവുന്നില്ല.കഴിയാത്ത കാര്യം ‘കഴിയില്ല’എന്നു പറയുന്നതാണ് എന്റെ കണ്ണിൽ മാന്യത,അല്ലാതെ ജെ.പി.മാഷ് പറയുന്ന പോലെ “ശ്രമിക്കാം”എന്നു പറയുന്നതല്ല.ഇനി,ഒരു ജനാധിപത്യസമൂഹത്തിൽ ഓരോ വ്യക്തിയുടേയും ഇഷ്ടമാണ് ‘പരോപകാര’മൊക്കെ.അത് നിർബ്ബന്ധിച്ചു പഠിപ്പിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ ചേതോവികാരം വ്യക്തമല്ല.
നെറ്റ് എന്ന മീഡിയ,ബഹുരൂപിയായ ആശയസംവേദനതലങ്ങളെ സംവഹിക്കുന്നതാണ്.മെയിൽ വഴി ചെയ്യേണ്ടത് ചാറ്റ് വഴിയും,ചാറ്റ് വഴി വേണ്ടത് ബ്ലോഗ് വഴിയും,ബ്ലോഗ് വഴി വേണ്ടത് ഓർക്കൂട്ട് വഴിയും ചെയ്യുന്നത് സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല.വ്യക്തിപരമായി പറയേണ്ട കാര്യങ്ങളെ പൊതുവായനക്കു വിട്ടുകൊടുക്കുന്നത് കാര്യങ്ങൾ മനസ്സിലാവാഞ്ഞിട്ടല്ലെന്ന് വ്യക്തമാണ്.അടിയിലെ ആ പ്രസിദ്ധീകരിക്കപ്പെട്ട പ്രകീർത്തനകമന്റുകളിൽ ക്ലിക്കിപോയാൽ ലഭിക്കുന്ന ഉത്തരം അതു വ്യക്തമാക്കുന്നു.തനിക്കു പറ്റാത്ത കമന്റുകളെ ഡിലീറ്റ് ചെയ്യാൻ നന്നായി അറിയാമല്ലോ.
അനിൽ ആണ് ഇക്കാര്യം ലക്ഷ്മിയുടെ തന്നെ ശ്രദ്ധയിൽ കൊണ്ടു വന്നത് എന്നറിഞ്ഞിരുന്നു.എന്തായാലും,പ്രതികരിക്കുന്നില്ല എന്നു കരുതി ഇരിക്കുകയായിരുന്നു.
ഇപ്പോൾ ഇത്രയും.

വികടശിരോമണി said...

ഓ,പോസ്റ്റ് ഡിലീറ്റി.ഇനി ഒന്നും പ്രശ്നമല്ലല്ലോ.ഒരാളെ അപമാനിക്കുന്നതരത്തിൽ പോസ്റ്റ് എഴുതുക,ആവശ്യത്തിന് എല്ലാവരും വായിച്ചുകഴിഞ്ഞാൽ ഡിലീറ്റിക്കൊള്ളുക.ഇതും ഒരു പുതിയ ബ്ലോഗ് ഫാഷൻ.
എന്റെ നാവേ….അടങ്ങ്.

Anil cheleri kumaran said...

thank u vikata sirOmani...

രഞ്ജിത് വിശ്വം I ranji said...

വിട്ടു കളയന്നെ... എന്തിനാ വെറുതെ ഒരു വഴക്ക്.. ഈ ബ്ലോഗ് അതിന്‍റെ ലേ ഔട്ട്.. അതിലെ ഭാഷ .. എല്ലാം ഒരാളൂടെ വ്യക്തിത്വം പ്രതിഭലിപ്പിക്കുന്നു...മനുഷ്യസ്വഭാവത്തെ തിരിച്ച്റിയാനുള്ള നല്ലൊരു മീഡിയം ആണ് ബ്ലോഗ് എന്നാണ് പരിമിത കാലത്തെ ബ്ലോഗിങ്ങ് കൊണ്ട് ഈയുള്ളവനു മനസ്സിലായത്..എന്താ അനില്‍ജിയുടെ അഭിപ്രായം..

Faizal Kondotty said...

വികടശിരോമണി said...

ഓ,പോസ്റ്റ് ഡിലീറ്റി.ഇനി ഒന്നും പ്രശ്നമല്ലല്ലോ.ഒരാളെ അപമാനിക്കുന്നതരത്തിൽ പോസ്റ്റ് എഴുതുക,ആവശ്യത്തിന് എല്ലാവരും വായിച്ചുകഴിഞ്ഞാൽ ഡിലീറ്റിക്കൊള്ളുക.ഇതും ഒരു പുതിയ ബ്ലോഗ് ഫാഷൻ.
എന്റെ നാവേ….അടങ്ങ്.


വികടശിരോമണി പറഞ്ഞത് സത്യം ..നൂറില്‍ നൂറു മാര്‍ക്ക് ..!

എന്ന്
വെളിച്ചം പകരുന്ന ഒരു അനുഭവം കിട്ടിയവന്‍ :)

Jayasree Lakshmy Kumar said...

നന്ദി അനിൽ. അനിൽ ഉൾപ്പെടെ ഉള്ളവർക്ക് എന്നെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കിയ ഒരു പോസ്റ്റിലിട്ട കമന്റ് ഒരു പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിച്ചതിന്. അങ്കിളിന്റെ ആ പോസ്റ്റ് കണ്ടിരുന്നു. അവിടെ മറുപടി പറയാൻ താൽ‌പ്പര്യമില്ലാത്തതിനാൽ പറയാതിരുന്നതാണ്. ബ്ലോഗർ ലക്ഷ്മി എന്ന് അങ്കിൾ എടുത്തു പറഞ്ഞിട്ടില്ലെങ്കിലും യു.കെ യിലുള്ള ലക്ഷ്മി എന്നു പറഞ്ഞിരിക്കുന്നതിനാൽ തന്നെ അതു ഞാനാണെന്നു മനസ്സിലാക്കി, അതിന്റെ നിജസ്ഥിതി അന്വേഷിച്ച എന്റെ സുഹൃത്തുക്കളുടെ മെയിലുകളിലൂടെയാണ് ആ പോസ്റ്റിനെ കുറിച്ച് ഞാൻ അറിയുന്നതു തന്നെ. എങ്കിലും ബാലിശമായ ആ പോസ്റ്റിൽ ഒരു മറുപടി ഇടാൻ തോന്നിയില്ല. ഇപ്പോൾ ഇവിടെ പറയുന്നത് ആ പോസ്റ്റിനുള്ള മറുപടി അല്ല. മറിച്ച് അത് ചിലരിലെങ്കിലും ഉണ്ടാക്കിയ കൺഫ്യൂഷനുള്ള മറുപടിയാണ്. തള്ളാം, കൊള്ളാം. വായനക്കാരുടെ ഇഷ്ടം

അനാവശ്യമായി അപരിചിതരിലേക്ക് ഒരു സ്ത്രീയുടെ അഡ്രെസ്സ് പാസ്സ് ചെയ്യപ്പെടാൻ അവൾ ആഗ്രഹിക്കില്ല. എന്റെ കാര്യത്തിലും അങ്ങിനെ തന്നെ. ബ്ലോഗിൽ ഞാൻ ആക്റ്റീവ് ആകാം, ടോക്കറ്റീവ് ആകാം. പക്ഷെ യു.കെ.യിലെ എന്റെ ലൈഫ് എന്റെ റൂമിലും വളരേ അടുപ്പമുള്ള കുറച്ചു ഫ്രെൻഡ്സിലും പിന്നെ ജോലിസ്ഥലവും ഷോപ്പിങ് സ്ഥലങ്ങളിലുമായി ഒതുങ്ങുന്നതാണ്. ഇവിടെ ഒറ്റയ്ക്കു ജീവിക്കുന്ന ഒരു പെണ്ണ് എടുക്കാവുന്ന സാധാരണ മുൻ‌കരുതലുകൾ ആണെന്ന് കൂട്ടിക്കോളൂ.പക്ഷെ അതു ആർക്കെങ്കിലും ഉപകാരപ്പെടും വിധമാനെങ്കിൽ പോട്ടേ എന്നു വയ്ക്കാം. പക്ഷെ ഇവിടെ അങ്കിൾ ചോദിച്ച കാര്യത്തിൽ എനിക്കൊന്നും തന്നെ ചെയ്യാനില്ല. യു.കെ.യിൽ ജോബ് സാധ്യതകൾ അറിയാൻ ഏറ്റവും നല്ല മാർഗ്ഗം ജോബ് സെന്റേഴ്സ് ആണു. പിന്നെ ഇന്റെർനെറ്റും ഇതു രണ്ടും എന്റെ സഹായമില്ലാതെ തന്നെ ആർക്കും ചെയ്യാവുന്നതാണ്. ഇതിൽ കൂടുതൽ അധികം പുറം ലോകവാസമില്ലാത്തെ എന്നെപ്പോലത്തെ ഒരാൾക്ക് ചെയ്യാനാവില്ല. [മാത്രവുമല്ല, അവരുടെ ഭർത്താവ് യു.കെ യിൽ ഉണ്ട് താനും. അദ്ദേഹത്തിന് ചെയ്യാനാവുന്നതിൽ കൂടുതൽ ഞാനെന്തു ചെയ്യാൻ] ഇതു പറഞ്ഞു വന്നപ്പോഴേ അങ്കിൾ എന്നോട് ചൂടായി എന്നതാണു സത്യം. അന്നത്തെ ആ സംഭാഷണ ശേഷം ഞാൻ അങ്കിളിനോട് സംസാരമേ നിറുത്തി. മനസ്സിനു കംഫൊർട്ടബിൾ അല്ല എന്നു തോന്നുന്ന ഒരു റിലേഷൻസും ഞാൻ കീപ് ചെയ്യാറില്ല. അങ്കിളിനോട് സംസാരം നിറുത്തിയതിനു പിന്നിൽ അന്നത്തെ ഒരു ദിവസത്തെ സംസാരം മാത്രമല്ല കാരണം. അതു കുറച്ചു നാളുകൾ കൊണ്ട് ഡെവലപ് ചെയ്തു വന്നതാണ്. മുൻപെങ്ങോ അങ്കിൾ ഏതോ ഒരു പേൺ ബ്ലോഗറോട് എന്തോ സഹായം ചോദിച്ചുവെന്നും അവർ റെസ്പോണ്ട് ചെയ്യാത്തതിന്റെ പേരിൽ അവരുടെ ഒരു പോസ്റ്റിൽ അവർക്കു സഹായ മനസ്ഥിതി ഇല്ല എന്ന രീതിയിൽ മറുപടി ഇട്ടുവെന്നും എന്നോട് പറഞ്ഞപ്പോഴേ ഞാൻ അങ്കിളിനോട് പറഞ്ഞിരുന്നു, വ്യക്തിപരമായ കാര്യങ്ങൾ ബ്ലോഗിലേക്ക് വലിച്ചിഴക്കരുതെന്ന്. ഇപ്പോൾ എന്നെ കുറിച്ച് അങ്കിൾ ഇട്ട ആ പോസ്റ്റിൽ അങ്കിൾ കാണിച്ച പക്വതയില്ലായ്മയും ബാലിശത്വവും അങ്ന്റെകിളിന്റെ പൊതുവായ നേച്ചർ ആയതു തന്നെയാണ് അങ്കിളിനോട് ഇനി കമ്മ്യൂണിക്കേഷൻസ് വേണ്ടാ എന്ന് എനിക്കു തോന്നാൻ കാരണവും. അങ്കിൾ ഇട്ട ആ പോസ്റ്റ് [എന്റെ ഒരു ഇൻ‌വോൾ‌വ്മെന്റും ഇല്ലാതെ തന്നെ ഇപ്പോൾ അത് ഡെലീറ്റ് ചെയ്യപ്പെട്ടു എങ്കിലും]സഹതാപം അർഹിക്കുന്ന എല്ലാ മേൻപൊടികളോടു കൂടിയാണെങ്കിലും അതൊരു പ്രതികാരപരമായ പോസ്റ്റായാണ് എനിക്കു തോന്നിയത്.

അങ്കിൾ പോസ്റ്റു ചെയ്ത വിഷയത്തെ അധികരിച്ചുള്ള ഒരു പോസ്റ്റാണിതെന്നറിയാം. ഇവിടെ എനിക്ക് എന്റെ ഭാഗം പറയാനുള്ള ഒരവസരം കിട്ടി. നന്ദി. എങ്കിലും ഈ വിഷയത്തിൽ ഇതെന്റെ ആദ്യത്തെ റെസ്പോൺസ് എന്നതു പോലെ അവസാനത്തേതുമാക്കാനാണ് എനിക്കിഷ്ടം :)

Appu Adyakshari said...

വ്യക്തിപരമായ സംഭാഷണങ്ങൾ, ചാറ്റുകൾ, മെയിലുകൾ തുടങ്ങിയവ ബ്ലോഗ് പോസ്റ്റുകളായി വരുന്നത് തീർച്ചയായും നല്ല പ്രവണതയല്ല. ലക്ഷ്മി ഇക്കാര്യത്തിൽ എടുത്ത നിലപാട് അഭിനന്ദനീയം.

മീര അനിരുദ്ധൻ said...

ലക്ഷ്മിയെ വ്യക്തിപരമായി അറിയാം .ലക്ഷ്മി എടുത്ത നിലപാടുകൾ പൂർണ്ണമായും ശരിയാണു.ജെ പി യുടെ പോസ്റ്റ് ഇന്നലെയേ കണ്ടിരുന്നു.അങ്കിൾ എന്നു വിളിക്കപ്പെടാനുള്ള പക്വത പോലും അദ്ദേഹത്തിനു ഇല്ല എന്നാണെനിക്കു തോന്നുന്നത്.വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ എന്തു സഹായം ആവശ്യപ്പെട്ടാലും അതു ചെയ്തു കിട്ടണം എന്ന് ആരും കരുതരുത്.തന്നെയുമല്ല സഹായം എന്നത് ഒരിക്കലും പ്രതിഫലം ഇച്ഛിച്ചു ചെയ്യുന്നതാകരുത്.എന്തായാലും അങ്കിൾ തെറ്റു മനസ്സിലാക്കി ആ പോസ്റ്റ് ഡിലീറ്റിയല്ലോ.അതു നന്നായി

പൂതന/pooothana said...

ഇടി മുറുകട്ടെ രക്തം ചിന്തട്ടെ അപ്പഴെ ബ്ളോഗിനു വായനക്കാര്‍ കൂടൂ...അല്ലാതെ വായനക്കാരെ കൂട്ടാന്‍ ഇത്തിരി പണിയാ...പ്രതിഭ ക്രിതിഭ യൊക്കെ വേണ്ടി വരും ഇതാവുമ്പൊ്‌

അനില്‍@ബ്ലോഗ് // anil said...

മാണീക്യം ചേച്ചീ,
ഇപ്പോള്‍ സംഗതിയുടെ കിടപ്പുവശം പിടികിട്ടിക്കാണുമല്ലോ അല്ലെ?

കൊട്ടൊട്ടിക്കാരാ,
അതാണ് ഈ പോസ്റ്റ് പറയുന്നത്.

വിന്‍സ്,
കമന്റിനു നന്ദി.

വി.ശി,
കാര്യങ്ങള്‍ ഏതാണ്ടെല്ലാം അന്വേഷിച്ചറിഞ്ഞിരുന്നു. ആ പോസ്റ്റിന്റെ ലേബലുകളായിരുന്നു ഏറ്റവും കൌതുകകരം.

കുമാര്‍ജി,
സന്ദര്‍ശനത്തിനു നന്ദി.

രഞ്ജിത്‌ വിശ്വം,
മാഷെ, വിട്ടു. ഇത് ആദ്യ സംഭവം അല്ലാത്തതോണ്ടും മുന്‍ സംഭവങ്ങളില്‍ ഉള്‍പ്പെട്ട ആളുകളൂടെ പ്രയാസം അറിഞ്ഞതിനാലും ഇട്ടതാ. പിന്നെ ലേ ഔട്ടും ഭാഷയേയും മറ്റും പറഞ്ഞത് ഈ ബ്ലോഗിനെക്കുറിച്ചാവില്ലല്ലോ അല്ലെ?
:)

ഫൈസല്‍ കൊണ്ടൊട്ടി,
സന്ദര്‍ശനത്തിനു നന്ദി.

അപ്പുമാഷ്,
സന്ദര്‍ശനത്തിനു നന്ദി.

മീര അനിരുദ്ധൻ,
അഭിപ്രായങ്ങള്‍ക്ക് നന്ദി.

പൂ‍തന എന്നത് ആഗസ്റ്റിലെ പുതിയ പ്രൊഫൈലാണല്ലോ .

ലക്ഷ്മി,
അനിലിനു തെറ്റിദ്ധാരണ ഒന്നും ഇല്ലായിരുന്നു, വായിച്ച ഉടന്‍ ഞാന്‍ വിവരം അന്വേഷിക്കുകയല്ലെ ചെയ്തത്?
:)

വളരെ അപൂര്‍വ്വമെ ഈ ബ്ലോഗില്‍ ഇപ്പോള്‍ എന്തെങ്കിലും ഇടാറുള്ളൂ, ഇട്ടാലും ഏറെയും കമന്റ് ഓപ്ഷന്‍ അനുവദിക്കതെയാണ് ഇടാറ്. അതിനും മാത്രമുള്ള കമന്റുകളൊന്നും എങ്ങും ഇടാറില്ല. പക്ഷെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലായിരുന്നു. ഏതായാലും ജെ.പി ആ പൊസ്റ്റ് ഡിലീറ്റി (തത്കാലം മുകളിലെ ലിങ്കില്‍ അത് ലഭ്യമാണ്), ലക്ഷ്മിക്ക് കാര്യങ്ങള്‍ വിശദമാക്കാന്‍ അവസരം ലഭിച്ചു , മാത്രവുമല്ല ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ വായനക്കാര്‍ ശ്രദ്ധിക്കും എന്നൊരു തോന്നലുളവാക്കാനുമായി.
പോസ്റ്റ് ലക്ഷ്യം കണ്ടു, ഏതായാലും കമന്റ് ഓപ്ഷന്‍ മാറ്റുന്നില്ല.

ചാണക്യന്‍ said...

അനിലെ,

താങ്കളുടെ പ്രതികരണ രീതിക്ക് അഭിനന്ദനങ്ങൾ..

ജെ പി യുടെ പോസ്റ്റ് ഇന്നലെ തന്നെ കണ്ടിരുന്നു. ഒരു മെയിലിലോ ഫോൺ കോളിലോ പറയേണ്ട കാര്യങ്ങൾ പോസ്റ്റാക്കി കണ്ടപ്പോൾ സത്യം പറഞ്ഞാൽ ആ മനുഷ്യനോട് ഒരു തരം അവജ്ഞയാണ് തോന്നിയത്. അവിടെ കമന്റണം എന്ന് തന്നെയാണ് കരുതിയത്, പക്ഷെ അത് വെളിച്ചം കാണുമോ എന്ന സംശയത്താൽ ശ്രമം ഉപേക്ഷിച്ച് തിരിച്ചു പോന്നു. അനിലിന്റെ അനുഭവം അറിഞ്ഞപ്പോൾ എന്റെ കണക്ക്കൂട്ടൽ ശരിയാണെന്ന് ബോധ്യം വരികയും ചെയ്തു:).

ആ പോസ്റ്റ് വായിച്ചപ്പോൾ ലക്ഷ്മി എന്ന ബ്ലോഗർക്ക് നേരെയാണ് ജെ പിയുടെ ആക്രോശങ്ങൾ എന്ന് മനസിലായി. ഞാനൊരു “എമ്പ്ലായ്മെന്റ് ആപ്പീസറാണ് “ അതു കൊണ്ട് നിങ്ങളെല്ലാവരും എന്നെ പോലെ എമ്പ്ലായ്മെന്റ് ആപ്പീസർമാരായിരിക്കണം എന്ന വാക്കുകളെ വിടു വായത്തം എന്നേ കാണാൻ കഴിയൂ. വ്യക്തിപരമായുള്ള ബന്ധത്തിന്റെ പേരിൽ ചോദിച്ചതും അതിനു കിട്ടിയ മറുപടിയും പരസ്യമാക്കുന്ന തരം താഴ്ന്ന സ്വഭാവമുള്ള ഇത്തരം ആൾക്കാരെ അവഗണിക്കുകയാണ് വേണ്ടത്. ബൂലോകത്തിനു ചേരാത്ത ഇത്തരം വൃത്തികെട്ട പ്രവണതകളെ നിരുത്സാഹപ്പെടുത്തുക തന്നെ വേണം.


അനിലെ,

ഏറ്റവും രസകരമായി തോന്നിയത് ആ പോസ്റ്റിലെ ചില കമന്റുകളാണ്. പോസ്റ്റിനെ അനുകൂലിച്ച് കണ്ട ആ കമന്റുകൾ എല്ലാം തന്നെ ലലനാമണികളുടെ പേരിലുള്ളതും എന്നാൽ പ്രൊഫൈൽ ഇല്ലാത്തതുമായിരുന്നു.

അനില്‍@ബ്ലോഗ് // anil said...

Typist | എഴുത്തുകാരി said...

ബൂലോഗത്തിങ്ങനെ ഒരു സംഭവം നടന്നതു് ഞാനിപ്പഴാ അറിഞ്ഞതു്.(അല്ലെങ്കിലും വൈകിയെത്തുന്നതു് എന്റെ ഒരു ശീലമാണല്ലോ). അതുകൊണ്ടു തന്നെ പോസ്റ്റ് വായിച്ചിട്ടുമില്ല. അറിഞ്ഞിടത്തോളം, mail ലോ ഫോണിലോ ഒക്കെ രണ്ടുപേര്‍ തമ്മില്‍‍ നടന്ന കാര്യങ്ങള്‍, അതിനെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഒരു പോസ്റ്റായി ഇടുന്നതു് ശരിയായി തോന്നുന്നില്ല.

August 18, 2009 2:12 PM

Dr.jishnu chandran said...

ഇങ്ങനെയും ചിലത് നടക്കുന്നു എന്ന് ചൂണ്ടികാട്ടിയത്തിനു നന്ദി... "നമുക്കുനാമേ പണിവതു നാകം നരകവുമതുപോലെ " എന്തായാലും പുള്ളി സ്വയം ചെറുതായി.....

ഹരീഷ് തൊടുപുഴ said...

അപ്പോൾ പ്രായമൊന്നുമല്ലാലേ പക്വതയ്ക്കുള്ള മാനദണ്ഡം..!!

ഒരു മുൻഷി സ്റ്റൈൽ..

Calvin H said...

ഹരീഷ് ജി,
പ്രായം പക്വതയ്ക്കൊരു മാനദണ്ഡമല്ല എന്നത് നൂറൂ ശതമാനം ഉറപ്പ്...

ലക്ഷ്മിയോട്,
ഇങ്ങനെ ഒര് വിശദീകരണക്കുറിപ്പിന്റെ ആവശ്യം തന്നെയില്ല. വ്യക്തിപരമായ അനിഷ്ടങ്ങൾ, ന്യായം ആരുടെ ഭാഗത്തായാലും ശരി, നാട്ടുകാരോട് ബ്ലോഗിലൂടെ വിളിച്ചു പറയുന്നവൻ സ്വയം ചെറുതാക്കിക്കഴിഞ്ഞു... പുള്ളിക്ക് വല്ല അനിഷ്ടവും ഉണ്ടെങ്കിൽ ലക്ഷ്മിയോട് പറയാം. അല്ലാതെ ബ്ലോഗ് വായനക്കാരോടല്ല പറയേണ്ടത്.

Manoj മനോജ് said...

ജെ.പി.യുടെ ഈ പോസ്റ്റ് എന്റെ കണ്ണില്‍ പെട്ടില്ല. ജെ.പി. ചെയ്തത് തെറ്റ്....
ബ്ലോഗും ഓര്‍ക്കുട്ടും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാത്തതിന്റെ ഒരു പിശകല്ലേ ഇത്.

പക്ഷേ അനില്‍ ഇനി ആ ലിങ്ക് ഇവിടെ വേണമോ?

അരുണ്‍ കരിമുട്ടം said...

അനില്‍,
എന്താണ്‌ സംഭവിച്ചതെന്ന് അറിയാന്‍ വയ്യാഞ്ഞതിനാലാണ്‌ ഇത് വരെ മറുപടി ഇടാഞ്ഞത്.ലക്ഷ്മിയുടെ മറുപടിയായപ്പോള്‍ ഒരു ഏകദേശ രൂപം കിട്ടി.പറ്റാത്തത് കഴിയില്ല എന്ന് പറയുന്നതാണ്‌ മാന്യത.അല്ലാതെ ശ്രമിക്കാം എന്ന് പറയുന്നവരോട് എനിക്ക് പുച്ഛമാണ്.

indrasena indu said...

ബ്ലോഗും ഒര്കുടും എല്ലാം സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവര്‍ പലരും ഉണ്ട്..
അധൂനിക സ്ത്രീ പഴയ പോലെ..
ശ്രേമിക്കാം..
നോക്കട്ടെ..
പിന്നെ ആവട്ടെ എന്ന പൈങ്കിളി രീതികള്‍ അവലംബിച്ച് കാണാറില്ല..
അത്രയും നന്ന്..
ഇതെല്ലാം അല്പം അലക്ഷ്യമായി കൈ കാര്യം ചെയ്തെങ്കില്‍..
പിന്നെ കാള മൂത്രം പോലെ നീണ്ടു പോയി..
ലക്ഷ്മിക്ക് കൂടുതല്‍ ഹൃദയ വേദന ഉണ്ടായേനെ..
ഈ ലോകത്ത് ആര്‍ക്കും ആരെയും സഹായിക്കാന്‍ ബാധ്യത ഇല്ല തന്നെ..
ചെയ്യുന്നു എങ്കില്‍ അത് സന്മാനോഭാവം..
അത് അവകാശമോ..
അധികാരമോ അല്ല ..
നിരസിക്കാന്‍ ഉള്ള എല്ലാ വകാശവും..
ലക്ഷ്മിക്കും..
അതില്‍ അഗാധമായി ദുഖിക്കാന്‍ ഉള്ള അവകാശം മറ്റേ മാന്യനും ഉണ്ട്..
എന്നാല്‍ ദുഃഖം തന്റെ ബ്ലോഗില്‍ അപമാനിക്കുന്ന വിധം ആയാല്‍...
ഓര്‍ക്കുക ..
ശിഷ്ട്ടരായുള്ളവ്ര്‍ തോഴരായിടെണം
ദുഷ്ട്ട സംസര്‍ഗം വരാതെ ആയിടെണം
എന്ന് കവി പാടിയത് ചുമ്മാതല്ല

അങ്കിള്‍ said...

ഇവിടെ വിഷയമായ പോസ്റ്റ് ഞാൻ കണ്ടിരുന്നില്ല. ലക്ഷ്മിയുടെ വിശദീകരണം വായിച്ച് ഞാൻ ആകപ്പാടെ വിഷമിച്ചു പോയി. വീണ്ടും വീണ്ടും അങ്കിൾ എന്ന പദം ആ കുട്ടി മാത്രമാണു ഉപയോഗിച്ച് കണ്ടതൂം. ബ്ലോഗർമാരുടെ ഇടയിൽ അങ്കിൾ എന്ന അപരനാമം എന്റേതാണു. പക്ഷേ ഇത്തരത്തിൽ ഒരു വാഗ്വാദത്തിനു ഇടയാക്കുന്ന രീതിയിൽ ഒന്നും ഞാൻ ചെയ്യില്ല, ചെയ്തിട്ടുമില്ല. എന്നിട്ടും ഈ അങ്കിൾ പ്രയോഗം എന്നെ ആകപ്പാ‍ടെ വിഷമത്തിലാക്കി.

ഏതായാലും സംഗതിയുടെ കിടപ്പുവശം ഇപ്പോൾ മനസ്സിലായി. ഞാനല്ല ലക്ഷ്മി പരാമർശിച്ച അങ്കിൾ. സമാധാനം. എന്റെ പേർ മാറ്റണോ?, അനിലേ.

അനില്‍@ബ്ലോഗ് // anil said...

അങ്കിളേ,
വെരി സോറി .
:)
സത്യത്തില്‍ ഞാന്‍ അതു ശ്രദ്ധിച്ചിരുന്നില്ല, ഏതായാലും ഓര്‍മപ്പെടുത്തിയത് നന്നായി. ഇത് ബ്ലോഗിനു പുറത്തു നടന്ന കാര്യം ബ്ലോഗിലേക്ക് വലിച്ചിഴക്കപ്പെടതാ.
ലക്ഷ്മിയുടെ, “അങ്കിള്‍, അങ്കിളിന്റെബ്ലോഗ് “ എന്നീ രണ്ട് പരാമര്‍ശങ്ങളും ജെ.പി.അങ്കിളിനെക്കുറിച്ചാണെന്ന് കൂട്ടി വായിക്കണേ.

അങ്കിള്‍ എന്ന പേര് വിളിക്കാന്‍ തന്നെ ഒരു സുഖമാ, അത് മാറ്റണ്ട.
:)

Jayasree Lakshmy Kumar said...

ക്ഷമിക്കണേ അങ്കിൾ. എന്റെ തെറ്റാണ്. അങ്കിൾ എന്നു കൂടെ കൂടെ പരാമർശിച്ചപ്പോൾ ഇങ്ങിനെ ഒരു കൺഫ്യൂഷൻ വന്നേക്കാമെന്നു ഞാൻ ചിന്തിക്കണമായിരുന്നു. ചിന്തിച്ചില്ല. അതു മൂലമുണ്ടായ മനപ്രയാസത്തിന് മാപ്പ്

ഇവിടെ ഞാൻ സൂചിപ്പിച്ചത് ജെ.പി അങ്കിൾ തന്നെ