Thursday, March 19, 2009

വനിതാ പോലീസുകാരെ ഇറക്ക്

ഉപ്പിലിട്ടു സൂക്ഷിക്കേണ്ട കമന്റുകളൊന്നും അടുത്തകാലത്തായി എങ്ങും ഇടാന്‍ സാധിച്ചിട്ടില്ല. എങ്കിലും കമന്റ് മോഡറേഷന്‍ കാരണം പതിവായി വായിക്കുന്ന ഒരു പോസ്റ്റിലെ കമന്റ് ഇവിടേയും കുറിക്കുന്നു.

കേരളാ പോലീസിലെ “വിനയ” എന്ന പോലീസ് കോണ്‍സ്റ്റബിളിനെ അറിയാത്തവരായി മലയാളികള്‍ ആരുമുണ്ടാവില്ല. ഒരു ബ്ലോഗ്ഗര്‍ കൂടിയാണ് വിനയ, ബ്ലോഗ്ഗ് നാമം “വിനയയുടെ ലോകം.” ഈ മാര്‍ച്ച് 18 പബ്ലിഷ് ചെയ്ത “വനിതാ പോലീസുകാരെ ഇറക്ക് ” എന്ന് പോസ്റ്റില്‍ പരാമര്‍ശിച്ച ചിലകാര്യങ്ങളോട് യോജിക്കാനായില്ല. അതിനാല്‍ ഞാനിട്ട കമന്റ് വിയോജനം രേഖപ്പെടുത്തുന്നതായിരുന്നു. മേല്‍ ലിങ്കില്‍ പോയി പോസ്റ്റ് വായിക്കണെ. അതില്‍ പരാമര്‍ശിക്കുന്ന എസ്.പിയുടെ തീരുമാനത്തോട് വിയോജിക്കാനാവില്ലെന്നും, സ്ത്രീകള്‍ കഴിവു കുറഞ്ഞ ആളുകളാണെന്ന് കരുതിയാവില്ല, മറിച്ച് പ്രായോഗികതയുടെ പേരിലാവും എസ്.പി. അങ്ങിനെ ഒരു തീരുമാനമെടുത്തത് എന്നുമായിരുന്നു എന്റെ അഭിപ്രായം. സ്ത്രീകളുടെ ജൈവികമായ സവിശേഷതകള്‍ ചില സന്ദര്‍ഭങ്ങളില്‍ അവരെ പ്രത്യേക പരിഗണനക്ക് അര്‍ഹരാക്കുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഒരു ഉദാഹരണം ഉദ്ധരിച്ചത് ഇപ്രകാരം. ചില സ്ത്രീകളില്‍ മാസമുറ സമയത്ത് തലവേദന, നടുവേദന, ടെന്‍ഷന്‍ എന്നിങ്ങനെ ചില പ്രശ്നങ്ങള്‍ കാണാറുണ്ട്. ആ സമയത്ത് എന്തെന്കിലും തരത്തില്‍ അവര്‍ക്ക് ഇളവുകളനുവദിക്കുന്നത് സ്ത്രീകളെ രണ്ടാം തരക്കാരാക്കുന്നു എന്ന് കരുതാനാവുമോ എന്നായിരുന്ന് ഞാന്‍ ചോദിച്ചത്. വിനയക്ക് ഏതു പ്രതികൂല സാഹചര്യങ്ങളേയും നേരിടാന്‍ കഴിവുള്ളതിനാല്‍ അടുത്ത് ആക്ഷന് ഉടന്‍ അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

വിയോജിച്ചതിനാലാണോ എന്തോ ആ കമന്റ്റ് പബ്ലിഷ് ചെയ്തു കണ്ടില്ല.

14 comments:

അനില്‍@ബ്ലോഗ് // anil said...

വിയോജിച്ചതിനാലാണോ എന്തോ ആ കമന്റ്റ് പബ്ലിഷ് ചെയ്തു കണ്ടില്ല.

ദീപക് രാജ്|Deepak Raj said...

ഒരു പോസ്റ്റ് ഇട്ടാല്‍ അതിനോട് യോജിക്കുന്ന അഭിപ്രായവും വിയോജിക്കുന്ന അഭിപ്രായവുമുണ്ടാവുന്നത് സ്വാഭാവികം. പക്ഷെ വിയോജനക്കുറിപ്പിനെ അഥവാ കമന്റിനെ ഡിലീറ്റ് ചെയ്‌താല്‍ പിന്നെ കുറിപ്പെഴുതിയ ആളുമായി അതിനെപറ്റി ചോദിക്കാനോ തന്റെ അഭിപ്രായം അറിയിക്കാനോ ഉള്ള അവസരം ആണ് നഷ്ടപ്പെടുന്നത്. ഈ കമന്റില്‍ ഡിലീറ്റ് ചെയ്യപ്പെടെണ്ടാതായി ഒന്നുമില്ലെന്ന് തോന്നുന്നു.

ഓരോരുത്തര്‍ കമന്റിനായി ദാഹിക്കുന്നു. ചിലര്‍ കളയുന്നു. ഇതാണ് വിരോധാഭാസം. (ഇതിലെ കമന്റ് ദാഹി ഞാന്‍ ആണ് കേട്ടോ)

പാവപ്പെട്ടവൻ said...

ആശയ പരമായ കാര്യങ്ങള്‍ പറയാനാണ് ബ്ലോഗ് എങ്കില്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ പ്രസിദ്ധികരിക്കാനും ദൈര്യം കാട്ടണം

അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നില്ലങ്കില്‍ അവര്‍ അവരിലേക്കു ചുരുങ്ങുന്നു എന്നര്‍ത്ഥം .

അപ്പോള്‍ പിന്നെ അനില്‍@ബ്ലോഗ് പറഞ്ഞതാണ് ശരി
വിനയക്ക് ഏതു പ്രതികൂല സാഹചര്യങ്ങളേയും നേരിടാന്‍ കഴിവുള്ളതിനാല്‍ ( ഇല്ലാത്തതിനാല്‍ )അടുത്ത് ആക്ഷന് ഉടന്‍ ?????

മാണിക്യം said...

വിനയയുടെ ലോകം കാണിച്ചു തന്നതിനു നന്ദി.

പ്രസ്തുത പോസ്റ്റ് വായിച്ചു അനിലിന്റെ അഭിപ്രയം
‘എസ്.പിയുടെ തീരുമാനത്തോട് വിയോജിക്കാനാവില്ലെന്നും സ്ത്രീകള്‍ കഴിവു കുറഞ്ഞ ആളുകളാണെന്ന് കരുതിയാവില്ല, മറിച്ച് പ്രായോഗികതയുടെ പേരിലാവും എസ്.പി. അങ്ങിനെ ഒരു തീരുമാനമെടുത്തത് ’...

ഏതോ അക്രമസംഭവത്തോടനുബന്ധിച്ച്‌ ആണു പ്രസ്തുത സംഭവം ഒരു പക്ഷെ വനിതകളുടെ സുരക്ഷ ഓര്‍ത്താവും ..
ഈ അവസരത്തെ അങ്ങനെ കരുതാം അല്ലേ? ;)

പക്ഷെ പൊതുവേ സ്ത്രീകള്‍ അഭിപ്രായം പറയാന്‍ പാടില്ല , അഡ്മിനിസ്ട്രേഷനില്‍ സ്ത്രീകള്‍ ശരിയാവില്ല തുടങ്ങിയ ഒരു ചിന്താഗതി സ്ത്രീകളും പുരുഷന്മാരും ഒരു പോലെ വച്ചു പുലര്‍ത്തുന്നത് എന്തു കൊണ്ട്?

അനില്‍@ബ്ലോഗ് // anil said...

ദീപക് രാജ്,
കമന്റ് പബ്ലിഷ് ചെയ്യാത്തതില്‍ എനിക്ക് ഒരു വിഷമവുമില്ല.
:)
കേരള പോലീസിലെ സ്ത്രീകള്‍ക്കും , സ്ത്രീകള്‍ക്ക് വേണ്ടി പൊതുവിലും, കോടതിയുടെ പിന്‍ബലത്താല്‍ കുറേ അവകാശങ്ങള്‍ നേടിക്കൊടുത്ത അളാണ് വിനയ. പക്ഷെ ചില നിരീക്ഷണങ്ങള്‍ ഏകപക്ഷീയമാണെന്ന് തോന്നാറുണ്ട്. അത് എന്റെ മാത്രം സംശയമാണോ എന്ന് സ്വയം ഉറപ്പുവരുത്താനും വിനയയെ പരിചയപ്പെടുത്താനുമാണ് ഈ പോസ്റ്റ്.

പാവപ്പെട്ടവന്‍,
:)
നമുക്ക് ആശംസിക്കാം.

മാണിക്യം ചേച്ചീ,
വിനയയെ പരിചയപ്പെടുത്താന്‍ ഒരു പോസ്റ്റ് ഇടണം എന്ന് കരുതിയതാണ്,അതിങ്ങനെ ആയന്നു മാത്രം. സ്ത്രീകളെ മനപ്പൂര്‍വ്വം ഒഴിച്ചു നിര്‍ത്തുന്ന നടപടികള്‍ ഇല്ല എന്ന് ഞാന്‍ പറയുന്നില്ല, പക്ഷെ ചില സന്ദര്‍ഭങ്ങളീല്‍ങ്കിലും പ്രായോഗികത കൂടീ കണക്കിലെടുത്താവും എന്നേ പറഞ്ഞുള്ളൂ. സ്ത്രീപക്ഷ ചിന്തകളില്‍ തീവ്രവാദം കടന്നു വരുന്നത് മൊത്തം പ്രവര്‍ത്തനത്തിന്റെ ഉദ്ദേശത്തെ തന്നെ ബാധിക്കില്ലെ?

ശ്രീ said...

മാഷു പറഞ്ഞതിലും കാര്യമില്ലാതില്ല. ഒരു പക്ഷേ, അവര്‍ക്ക് ആ മാനസികാവസ്ഥയില്‍ ഒരു തരംതാഴ്ത്തല്‍ എന്ന നിലയിലേ ആ നടപടിയെ കാണാനാകുന്നുള്ളൂ എന്ന് തോന്നുന്നു

ഹരീഷ് തൊടുപുഴ said...

ഈ പ്രാവശ്യം കളികിട്ടുമോ അനില്‍ചേട്ടാ; കളി ആരോടാണെന്നോര്‍ത്തോണം!!

വികടശിരോമണി said...

വിയോജനങ്ങളെ അംഗീകരിക്കാതെയോ വിമോചനം?

ചാണക്യന്‍ said...

അനിലെ,
വനിതാ പോലിസുകാരെ താഴെയിറക്ക് എന്ന് കമാന്റ് ചെയ്ത എസ് പിക്കോ, കമന്റ് മോഡറേഷന്‍ വച്ച് കമന്റ് പബ്ലിഷ് ചെയ്യാത്ത വിനയക്കോ - ആര്‍ക്കാവിണിടെ ആര്‍ജ്ജവം നഷ്ടമായത്?

smitha adharsh said...

വിനയയുടെ ലോകം കാണിച്ചു തന്നതിന് നന്ദി അനില്‍ ചേട്ടാ..
ഒരുപാട് പേര്‍ കമന്റ് മോഡറേഷന്‍ വച്ചിട്ടുണ്ടല്ലോ...പലരും പല മാതിരിയല്ലേ..

Sureshkumar Punjhayil said...

Sathyam palappozum pollunnathalle...!!!

സന്തോഷ്‌ പല്ലശ്ശന said...

പിന്‍മൊഴികള്‍കൊണ്ട്‌ കര്യങ്ങളെ അതി സുന്ദരമായി പ്രശ്നവല്‍ക്കരിക്കുന്ന
ഈ ബ്ളോഗ്ഗിണ്റ്റെ
ക്ണ്‍സെപ്റ്റ്‌ കൊള്ളാം

Dr.jishnu chandran said...

പൊതുവേ സ്ത്രീകള്‍ പരിഗണന ചോദിച്ചു വാങ്ങുന്നവരാണല്ലോ? വിനയ പോലീസിന്റെ പരാതി വായിച്ചപ്പോ അദ്ഭുതം തോന്നി.

നിസ്സഹായന്‍ said...

കമന്റ് മോഡറേറ്റിംഗിങ്ങിനെക്കുറിച്ചുള്ള ഈ പോസ്റ്റ് കാണുക