Friday, December 19, 2008

മറുമൊഴികളില്‍ മറിമായമോ?

ഇ.എ.ജബ്ബാര്‍ മാഷിന്റെ പോസ്റ്റിലേക്കു ലിങ്കിട്ടതിനാലാണോ എന്തോ, പതിവുകാഴ്ചകളിലെ എന്റെ കഴിഞ്ഞ പോസ്റ്റിലെ ഒറ്റ കമന്റു പോലും മറുമൊഴികളില്‍ വന്നുകണ്ടില്ല.ചിലതൊക്കെ പിന്‍മൊഴികളില്‍ കണ്ടെത്താനായി

മറുമൊഴികളില്‍ മറിമായമോ?

Friday, November 28, 2008

സ്വവര്‍ഗ്ഗ രതിയെപ്പറ്റി

സ്വവര്‍ഗ്ഗ രതിയേപ്പറ്റി ചില പോസ്റ്റുകള്‍ കണ്ടത് കൌതുകമുളവാക്കി. അവയില്‍ ചിലയിടങ്ങളില്‍ ഇട്ട കമന്റുകള്‍ വെറുതേ എടുത്തുവക്കുന്നു.

1.ലൈംഗികന്യൂനപക്ഷാവകാശ കണ്‍വെന്‍ഷന്‍

#
പ്രകൃതിയിലെ ജീവജാലങ്ങള്‍, ലൈംഗിക പ്രത്യുല്‍പ്പാദനം നടത്തുന്ന എല്ലാ ജീവഗണങ്ങളും, ആണ്‍ വര്‍ഗ്ഗവും പെണ്‍ വര്‍ഗ്ഗവുമായാണ്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. പ്രകൃതിയുടെ നില്‍നില്‍പ്പിനായുള്ള ഒരോ ജീവജാലങ്ങളുടേയും ഒരു കടമയാണ്‍ അടുത്ത തലമുറക്കു സൃഷ്ടിയേകുക എന്നതു. ഇതിന്റെ ഭാഗമാ‍യാണ് മനുഷ്യനടക്കമുള്ള ജന്തു വര്‍ഗ്ഗങ്ങളീല്‍ ആണും പെണ്ണും വ്യത്യസ്ഥ ശാരീരിക ഘടനകളുമായി പിറവിയെടുത്തിട്ടുള്ളത്. ദൃശ്യം, ശ്രാവ്യം, ഗന്ധം ഇവയെ അടിസ്ഥാനപ്പെടുത്തിയ ലൈംഗിക ഉത്തേജനങ്ങള്‍, ഓരോ ജീവിയിലും എതിര്‍ലിംഗത്തില്‍ നിന്നും ലഭിക്കുന്നു എന്നതാണ് സാധാരണ അവസ്ഥ. ഫിറമോണ്‍ തുടങ്ങിയ രാസ പദാര്‍ത്ഥങ്ങളാണ് ഉദ്ദേശിക്കുന്നതു.എതിര്‍ ലൈഗികതയാല്‍ ഉത്തേജിപ്പിക്കവിധമാണ് മനുഷ്യശരീരത്തിന്റെ സ്വാഭാവിക നിര്‍മ്മിതി.ഇണ എന്ന പ്രകൃതി സങ്കല്‍പ്പം, അടുത്ത തലമുറക്കു ജന്മമേകാനും ജീവശൃഖല നിലനിര്‍ത്തുവാനും വേണ്ടിയാണെന്നു പറഞ്ഞല്ലോ. ആണ്‍ പെണ്‍ ലൈംഗിക ബന്ധം മാത്രമേ ഇതിനുതകൂ എന്നതിനാല്‍ , ഇതു മാത്രമാണ്‍ പ്രകൃതി നിയമം എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള പ്രധാന വ്യതാസം, മൃഗങ്ങള്‍ വംശ വര്‍ദ്ധനക്കായി ഇണ ചേരുമ്പോള്‍ മനുഷ്യന്‍ , ശാരീരികവും മാനസികവുമായ ഉല്ലാസത്തിനുനും കൂടി ഇത് ചെയ്യുന്നു. ഒരു വ്യക്തിക്കു അതേ ലൈംഗികതയിലുള്ള മറ്റൊരു വ്യക്തിയോടു തോന്നുന്നു ലൈഗിക അടുപ്പം, ഏതു മനശാസ്ത്ര തത്വങ്ങള്‍ വച്ചു വ്യാഖ്യാനിച്ചാലും ഒരു “deviation from normal” ആണ്‍. ചിലര്‍ക്കതു ശരിയായി തോന്നാം, ഭൂരിപക്ഷത്തിനും അതല്ല.അതിനാല്‍ തന്നെ സ്വവര്‍ഗ്ഗ വിവാഹം, രതി ഇവയെല്ലാം പ്രകൃതി വിരുദ്ധം എന്നേ എനിക്കു വിശ്വസിക്കാന്‍ കഴിയൂ.സ്വന്തം സഹോദരിയുമായൊ, മാതാവുമായോ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുന്നതില്‍ , ജൈവികമായി യാതൊരു തെറ്റുമില്ല, മൃഗങ്ങളില്‍ അതു നടക്കുകയും ചെയ്യുന്നുണ്ടു. മനുഷ്യന്റെ സമൂഹിക ബോധം, സവിശേഷബുദ്ധി, ആണ് അവനെ അതില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ഈ സവിശേഷ ബുദ്ധിയും സാമൂഹിക ബോധവുമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.

##
സ്വവര്‍ഗലൈഗികതയെ ‘Deviation from majority‘അതെ, അതു ഡീവിയേഷനാണ്,അത്ര മാത്രം മതിയല്ലോ.മെജോരിറ്റിക്കനുസൃതം ജീവിക്കുക, അതല്ലെ നല്ലല്ലത്?ഇനി “മൈനൊരിറ്റി” എന്ന വിശേഷണം കൊടുക്കുന്നതുകൊണ്ടു മാത്രം, ഇതിന്റ്റെ വക്താക്കളായി വരുന്ന ചില സംരക്ഷകരേയും കിട്ടും. ഇതൊക്കെ “കുത്തക പദങ്ങളാണ്”ഇടം കയ്യും വലംകയ്യും പോലെ താരതമ്യം ചെയ്യാവുന്ന ഒരു വിഷയമാണോ ഇതു? അല്ല.സമയക്കുറവുമൂലം കൂടുതല്‍ പറയുന്നില്ല. കണ്വെന്‍ഷനു എല്ലാവിധ ആശംസകളും.ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും ക്യൂവായി നിങ്ങളുടെ വേദിക്കു വേണ്ടി കാത്തിരിക്കുന്ന കാലം വിദൂരമല്ല.

###
ശാരീരികവും മാനസികവുമായ ചികിത്സകള്‍ക്കു വിധേയമായാല്‍ നല്ലൊരു ശതമാനം സ്വവര്‍ഗ്ഗ സ്നേഹികള്‍ക്കും അതില്‍ നിന്നും മോചനം നേടാനാവുമെന്നാണ് മനസ്സിലാവുന്നതു.ഇതിനു ഏറ്റവും വലിയ തടസ്സം , ഇതിനു വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയാണ്.തൃശ്ശൂര്‍ യോഗത്തിനു സിവിക് ചന്ദ്രനൊക്കെ ഉണ്ടായിരുന്നു എന്നാണ് കേള്‍ക്കുന്നത്. ഇതെന്തോ വലിയൊരു സംഭവമാണെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്നത് , ഇതിനു പരിഹാരം കാണുന്നതിനെ തടസ്സപ്പെടുത്തുകയാണ്.

####
എല്ലാ വികസിത രാജ്യങ്ങളിലും സ്വവര്‍ഗപ്രണയികള്‍ക്ക് ഇക്കാലത്ത് വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ജീവിക്കാന്‍ കഴിയും.അതെ, ഇതൊക്കെയാണ് വികസനത്തിന്റെ അളവുകോല്‍. മറ്റു വികസ്വര രാജ്യങ്ങളും ഇന്ത്യയിലെ മുന്നോക്കം നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളും സ്വവര്‍ഗപ്രണയത്തെ പുതിയ വീക്ഷണകോണില്‍ കൂടി നോക്കികാണുമ്പോള്‍ അഭ്യസ്തവിദ്യരായ കേരളത്തിലും മാറ്റങ്ങള്‍ വരണം - വരുത്തും. തീര്‍ച്ചയായും സാധിക്കും.കേരളത്തിലെ സ്വവര്‍ഗ്ഗ സ്നേഹികളെക്കുറിച്ചു ഏതോ ചാനലില്‍ വന്ന പരിപാടി കണ്ടിരുന്നു.അതിനുള്ള സംഘ ബലം ആര്‍ജ്ജിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വിലപേശല്‍ ശക്തി. നിങ്ങള്‍ ഒരു പ്രദേശത്തു കൂട്ടമായി താമസ്സമാരംഭിക്കുക.എന്നിട്ടൊരു വോട്ടുബാങ്കാവുക, എല്ലാം ശുഭമാകും. ഇപ്പോള്‍ സ്കാറ്റേഡ് ആയി കിടക്കുന്നതുകൊണ്ടാണ് രാഷ്റ്റ്രീയക്കാര്‍ ഇതു കണ്ടില്ലെന്നു നടിക്കുന്നത്.എനിക്കു എതിരഭിപ്രായം ഉണ്ടെങ്കിലും ഒരു കോമണ്‍ ഫാക്റ്ററിനെ അടിസ്ഥാനമാക്കി കൂട്ടായമകള്‍ ഉണ്ടാവുന്നതിനെ ഞാന്‍ എന്നും അനുകൂലിക്കും,അതു എന്തു തന്നെയായാലും. എതിര്‍ചേരികളെ നമ്മള്‍ മാനിക്കുന്നില്ലെ അതിപോലെയുള്ള ഒന്നു.

2.ഇന്ത്യന്‍ പീനല്‍കോഡിലെ സെക്‌ഷന്‍ 377 - സ്വവര്‍ഗ്ഗരതിക്കെതിരെയുള്ള നിയമമോ?

#
സ്വവര്‍ഗ്ഗ രതി തടയാന്‍ ശ്രമിക്കുന്നത് കപട സദാ‍ചാരമാണെന്നത് സ്വീകാര്യമായ വാദമല്ല.ഭൂരിപക്ഷത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതുകൊണ്ട് അത് തീര്‍ച്ചയായും “ന്യൂനപക്ഷം” ആയിരിക്കുകയും ചെയ്യും. ആ പദത്തിന്റെ ഉടമസ്ഥാവകാശം ഉണ്ട് എന്നത്, പ്രകൃതി അനുകൂലിക്കാത്ത ഒരു വിഷയത്തിനു സ്വീകാര്യത ലഭിക്കാ‍നുള്ള മറയാവുകയാണ്. “ലൈഗിക ന്യൂനപക്ഷം” എന്ന പ്രയോഗം തന്നെ ഇത്തരത്തില്‍ ഉണ്ടാക്കിയെടുത്തതാണ്.ലിംഗപരമായി , ആണ്‍, പെണ്‍ എന്നീ വേര്‍തിരിവും അതില്‍ ന്യൂനപക്ഷം എന്ന നിലയില്‍ നപുംസകങ്ങളും വരാം. സമാന ലൈഗികതയില്‍ മനഃസംതൃപ്തി കൈവരിക്കുന്നു എന്നുള്ളത് “ലൈംഗിക ന്യൂനപക്ഷം” എന്ന നിര്‍വചനത്തിനെങ്ങനെ അര്‍ഹരാകും.കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചമാതിരി , പല സ്ത്രീകളുമായി സ്ഥിരമായി ലൈഗിക ബന്ധം പുലര്‍ത്തുകയു ഭാര്യ അത് അംഗീകരിക്കുകയും ചെയ്യുന്ന ഒരു വിഭാഗമോ, അതല്ലെങ്കില്‍ തിരിച്ചും ഉണ്ടെന്നു സങ്കല്‍പ്പിക്കുക. തീര്‍ച്ചയായും ഇന്നത്തെ സമൂഹത്തില്‍ അതു ഒരു ന്യൂനപക്ഷമായിരിക്കും. അങ്ങിനെയെങ്കില്‍ അതും ഈ അവകാശങ്ങള്‍ ഉണ്ടാവേണ്ട വിഭാഗമല്ലെ?നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് ഒരു നിയമം ഉണ്ടാക്കുന്നത്. പ്രകൃതി നിയമങ്ങള്‍ക്ക് അനുസൃതമല്ലാത്തത് എതിര്‍ക്കപ്പെടുക തന്നെ വേണം. അല്ലെങ്കില്‍ നാളെ തൊഴുത്തില്‍ പശുവിനും നില്‍ക്കാനാവില്ല.

#
കൃഷ്‌ണ.തൃഷ്‌ണ ,എന്റെ കമന്റുകളെ തികച്ചും വ്യക്തിപരമായ നിരീക്ഷണങ്ങളായി കണ്ടാല്‍ മതി. ഏതൊരു വിഷയത്തിലും അനൊകൂലിച്ചും പ്രതികൂലിലിച്ചും എത്ര വേണമെങ്കിലും റഫറന്‍സുകള്‍ കണ്ടെത്താനാവും. ശാസ്ത്രം,മതം, സാംസ്കാരിക ചിന്തകള്‍ അങ്ങിനെ നിരവധി ശാഖകള്‍ ഒരു വിഷയത്തെ വിശകലനം ചെയ്യാന്‍ ഉപയോഗിക്കേണ്ടി വരും. അതില്‍ ഇന്നതു മാത്രമാണ് ശരി എന്ന അന്ധവിശ്വാസം ഒരിക്കലും ഞാന്‍ വച്ചു പുലര്‍ത്താറില്ല. പറ്റാവുന്ന കാര്യങ്ങള്‍ വായിക്കുകയും, അതില്‍ എന്റെ ലോജിക്ക് എപ്രകാരം പ്രതികരിക്കുന്നു എന്നും, ആസ്പദമാക്കിയാണ് ഞാന്‍ അഭിപ്രായം പറയുക. മറ്റൊന്നും ഞാന്‍ പരിഗണിക്കാറില്ല. ചിലപ്പോള്‍ തെറ്റാം, ചിലപ്പോള്‍ ശരിയാവാം.ബ്ലോഗ്ഗില്‍ സ്വവര്‍ഗ്ഗ രതിയേപറ്റിയുള്ള ചര്‍ച്ചയുടെ ഫ്ലാഷ് ബാക്കുകള്‍ ഞാന്‍ നോക്കിയിട്ടില്ല. പക്ഷെ കിഷോറിന്റെ ഒരു പോസ്റ്റു കണ്ടതിനു ശേഷം അതു കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചു വരുന്നു.എന്നെ ശത്രു സ്ഥാനത്തു നിര്‍ത്തേണ്ട, എന്തായാലും. അഭിപ്രായങ്ങള്‍ എതിര്‍ത്തും അനുകൂലിച്ചും ഒക്കെ വന്നെന്നിരിക്കും.വീണ്ടും കാണാം.

3.മലയാളികളുടെ മാറുന്ന വിവാഹ സങ്കല്‍പ്പങ്ങള്‍
#
കാപ്പിലാന്‍,തലക്കെട്ട് മലയാളിയുടെ വിവാഹ സങ്കല്‍പ്പങ്ങളെപ്പറ്റി.പരാ‍മര്‍ശ വിഷയം സ്വവര്‍ഗ്ഗാനുരാഗം.ഇതു രണ്ടും ഇക്വേറ്റ് ചെയ്യുകയാണോ?അതായത് ജൈവിക പ്രകൃയ എന്ന നിലയിലുള്ള സഹവാസങ്ങള്‍ വേണ്ട , പകരം പുരുഷനു കൂട്ട് പുരുഷനും, സ്ത്രീക്ക് കൂട്ട് സ്ത്രീയും മതി,എന്നതലത്തിലേക്ക് മലയാളി എത്തി എന്നാണോ?കിഷോറുമായി ഞാന്‍ ഇത് സംസാരിച്ചിരുന്നു. അടിസ്ഥാനപരമായി കേരളീയന്‍ കണ്ടിട്ടുള്ള സ്വവര്‍ഗ്ഗ അനുരാഗം (സോ കോള്‍ഡ്)ഒരു രസത്തിനായോ മറ്റോ ഈ പറഞ്ഞ “അറക്കല്‍” മാത്രമാണ്. മലബാര്‍ പ്രദേശത്ത് ഇത്തരം ധാരാളം ആളുകളെ കണ്ടിട്ടുണ്ട്. ഈ അടിസ്ഥാനം വച്ചാണ് നാം ഇതിനെ സമീപിക്കുന്നത്. ഖസാക്കിന്റെ ഇസിഹാസത്തിലെ “നൈജാമലിയെ ” ഓര്‍മ്മപ്പെടുത്തുന്ന പലരേയും കന്റിട്ടുമുണ്ട്.നേരെ മറിച്ച് സംഭവിച്ച ഡീവിയേഷന്‍ സ്വീകരിക്കപ്പെടേണ്ടതാണെന്നും,ഡീവിയേഷന്‍ ഫ്രം നോര്‍മല്‍ അല്ല ഡീവിയേഷന്‍ ഫ്രം മജോരിറ്റി ആയി ഇതിനെ കാണണം എന്നുമുള്ള നിര്‍ദ്ദേശം സ്വീകാര്യമായി എനിക്കു തോന്നി. ഉദാഹരണമായി, വിഷാദ രോഗികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയെന്നു സങ്കല്‍പ്പിക്കുക, അത് തെറ്റാണ് എന്നു പറയാനാവുമോ?ഏതായാലും ബോധപൂര്‍വമായ ശ്രമം ഉണ്ടായാല്‍ മാറ്റാനാവും എന്ന ഞാന്‍ ഇപ്പോഴും കരുതുന്ന ഈ സംഭവം ഇന്ന് ഒരു സംഘടിത രൂപമായി വളരുന്നു. ആ സാഹചര്യത്തില്‍ വേറിട്ടൊരു ഗ്രൂപ്പ് ആയി അതിനെ കാണുകയാണ് അഭികാമ്യം എന്നു തോന്നുന്നു.വീണ്ടും കാണാം.കാണണം...

##
ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാം,ഇപ്പോള്‍ കാണുന്ന ഈ സ്വവര്‍ഗ്ഗ സഹജീവിതങ്ങളില്‍ രണ്ടാളും ഒരേ മാനസ്സിക അവസ്ഥയിലായിരിക്കുമോ? അല്ലെന്നാണ് തോന്നുന്നത്. ഒരാള്‍ ഡോമിനന്റ് കാരക്റ്റര്‍ കാണിക്കുന്നു, ഒരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പുരുഷ സ്വഭാവം, മറ്റയാള്‍ സ്ത്രൈണ സ്വഭാവവും.അങ്ങിനെ അല്ലെ?ജീവിതത്തില്‍ സാന്ത്വനം മാത്രം മതിയെങ്കില്‍ സഹജീവനം വേണ്ടല്ലോ, സഹജ മാര്‍ഗ്ഗത്തില്‍ ചേരാം :)

###
കൃഷ്ണ.തൃഷ്ണ,എന്നെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി, വല്ലപ്പോഴുമേ ഇതു കേള്‍ക്കാറുള്ളൂ .. :)ആദ്യ കമന്റില്‍ പറഞ്ഞ “സ്ത്രൈണത” അതിന്റെ വാച്യാര്‍ത്ഥത്തില്‍ തന്നെ എടുത്തു എന്നു തോന്നുന്നു. ഞാന്‍ പറഞ്ഞ് വന്നത് മറ്റൊന്നാണ്. അതു തന്നെ താങ്കളുടെ കമന്റിന്റെ തുടര്‍ച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രണയം, (സാധാരണമായ എതിര്‍ ലിംഗ പ്രണയം)ഒരു പ്രത്യേക തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നായാണ് ഞാന്‍ കണ്ടിട്ടുള്ളത്. നമ്മള്‍ പറഞ്ഞു വന്ന ഈ സന്ത്വനങ്ങളും, പരസ്പര സഹകരണവും, പരിലാളനവും എല്ലാം അതിലുണ്ടാവും. പക്ഷെ അതുപോലും നൂറു ശതമാനം പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമാവില്ല. പ്രണയത്തിന്റെ ആ ഒരു കണ്ണി അവരെ ഇണക്കി നിര്‍ത്തുന്നു.പരമ്പരാഗത വിവാഹങ്ങളില്‍ ഈ പറയുന്ന പ്രൈമിംഗ് ഒന്നും തന്നെ ഇല്ലാതെ, വെറും പ്രോബബിലിറ്റി തിയറി അടിസ്ഥാനമാക്കി രണ്ടാള്‍ ഒന്നിച്ചു ജീവിക്കുന്നു.പരസ്പരം സഹകരിക്കാനും, സാന്ത്വനിപ്പിക്കാനുമുള്ള പ്രചോദനമായി അവരുടെ വിവാഹം, അതു അവരെ ഏല്‍പ്പിച്ച സമൂഹം ഇതെല്ലാം നില്‍ക്കുന്നു. അവിടേയും പരസ്പര ബഹുമാനം ഉറപ്പിക്കാനാവില്ല, വിവാ‍ഹത്തിന്റെ ഉറപ്പിന്മേല്‍ അതു മുന്നൊട്ടു പോകുന്നു.ഈ രണ്ടു ഉറപ്പുകളും തകരുന്ന ഒരു സാഹചര്യത്തില്‍, അഥവാ ബാധകമല്ലെന്നു തോന്നുന്ന സാഹചര്യത്തില്‍ രണ്ടു പേരും അകലുന്നു, മനസ്സുകൊണ്ടെങ്കിലും.ഇനി പ്രണയത്തിനു വര്‍ഗ്ഗ ഭേദങ്ങള്‍ വേണ്ട എന്നു തന്നെ സങ്കല്‍പ്പിക്കുക. ഈ പറയുന്ന പര്‍സ്പര ബഹുമാനം എങ്ങിനെ വരും? ഉള്ളിടത്തോളം കാലം ബന്ധങ്ങള്‍ മുന്നോട്ട്. അല്ലെങ്കില്‍ രണ്ടാളും രണ്ട് വഴിക്ക്.ചുരുക്കിപ്പറഞ്ഞാല്‍, ബന്ധങ്ങളുടെ നില്‍നില്‍പ്പിന് സ്വവര്‍ഗ്ഗമായാലും , എതിര്‍ വര്‍ഗ്ഗ മായാലും പരസ്പരമുള്ള സഹകരണം കൂടിയേ തീരൂ. ഒരു പരിധി വരെ ഒരാള്‍ ഡോമിനന്റ് ആയേ മതിയാവൂ (മറ്റേയാളുടെ വികാരങ്ങള്‍ മാനിച്ചു കൊണ്ട്)എന്നര്‍ത്ഥം.താങ്കള്‍ പറഞ്ഞ ജെനറ്റിക് ബാക് ഗ്രൌണ്ട് ഉള്ള സ്വവര്‍ഗ്ഗാനുരാഗികളെ എങ്ങിനെ തിരിച്ചറിയും? പ്രയാസമാണ്. ഇതൊരു തരം ഇന്‍ഫാക്ചുവേഷനായി കടന്നു വന്നവരുണ്ടാവാം, എങ്ങിനെ തിരിച്ചറിയും? പ്രയാസമാണ്.കേരളത്തില്‍ കണ്ടുവരുന്ന ഇത്തരം ഭൂരിപക്ഷം ബന്ധങ്ങളും ഇത്തരത്തില്‍ പെട്ടവയാണെന്നാണ് തോന്നുന്നത്, ഏഷ്യാനെറ്റിലും മറ്റും ചില പരിപാടികള്‍ കണ്ടിരുനു. നല്ല രീതിയിലുള്ള ഒരു കൌണ്‍സിലിംഗ്, കൂടെ അല്പം ചികിത്സയുമായാല്‍ ആര്‍ജ്ജിക്കപ്പെട്ട (accured) ആയ സ്വഭാവ വിശേഷങ്ങള്‍ മാറ്റിയെടുക്കാവുന്നതേ ഉള്ളൂ. പക്ഷെ അതിനു കൊണ്‍സിലിംഗ്, മറ്റ് ഇവാലുവേഷന്‍സ് , എന്നിവ നടത്തിയേ പറ്റൂ. അതിനുശേഷവും കാര്യങ്ങളില്‍ വ്യത്യാസം വരുന്നില്ലെങ്കില്‍ അത് ജന്മനായുള്ള വാസനയാണെന്നു കരുതി ഒഴിവാക്കാം. ചുരുങ്ങിയ പക്ഷെ കേരളത്തിലെങ്കിലും ഇത് ചെയ്യുന്നതാവും ഉത്തമം.ഒരു ന്യൂനപക്ഷത്തിനെയും പീഢിപ്പിക്കാനല്ല, മറിച്ച് വഴിതെറ്റിയാണ് പോകുന്നതെന്കില്‍ നേര്‍വഴിക്കു നടത്താം എന്നു വിചാരിക്കുന്നു. മനസ്സില്‍ കരുതിയതു മുഴുവന്‍ വ്യക്തമായോ എന്നറിയില്ല.

Wednesday, October 8, 2008

ചാള്‍സ് ഡാര്‍വിനും അജ്ഞാതനും


ഡാര്‍വിന്‍ തെറ്റിദ്ധരിപ്പിക്കുന്നു;വര്‍ഗ്ഗങ്ങള്‍ പരിണമിച്ചിട്ടേ ഇല്ല

മനുഷ്യന്റെ പരിണാമം.

അജ്ഞാതന്‍ എന്ന ബ്ലോഗ്ഗറുടെ പുതിയ തുടരനിലെ രണ്ടു പോസ്റ്റുകള്‍.

യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റുകള്‍ എന്നില്‍ പുതുമയുണ്ടാക്കുന്നില്ല.കാരണം ഇത് ഇസ്ലാം മത സംഘടനകളുടെ ഒരു പൊതു സ്വഭാവമാണ്. മൂന്നു പരിപാടികളാണ് അവര്‍ ഓപ്പണ്‍ ഫോറങ്ങള്‍ എന്ന നിലയില്‍ സംഘടിപ്പിക്കാറ്.

1. സ്നേഹ സംവാദം. മറ്റു മത നേതാക്കളെ ഒന്നിച്ചു കൂട്ടി ഒരു ചര്‍ച്ച. സൌഹൃദപരമായിരിക്കും എന്നു പറയേണ്ടതില്ലല്ലോ. ഒരിക്കല്‍ മാത്രം ഒരു സി.ഡി. പ്രദര്‍ശനം കണ്ടു “ദ അള്‍ട്ടിമേറ്റ് ഡയലോഗ്”, ബൈബിളുമായി ഒരു ബലാബലം. പാവം പാതിരി തോറ്റുപോയി.

2.സി.ഡി. പ്രദര്‍ശനങ്ങള്‍. മുഖ്യമായും പരിണാമം, ഖുറാനിലെ ശാസ്ത്ര സത്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍.

3. നേര്‍ക്കുനെരുള്ള സംവാദങ്ങള്‍. ഇപ്പോള്‍ പോസ്റ്റിട്ടതുമാതിരി ഈ വിഷയങ്ങള്‍ പൊതു ചര്‍ച്ചക്കിടുക. ഹൈന്ദവ സന്യാസിമാരെന്ന് പേരുള്ള സ്വാമിമാരെ സ്റ്റേജിലിരുത്തി ഗീത, ഉപനിഷത്തുകള്‍ എന്നിവയെപ്പറ്റി ചര്‍ച്ചകള്‍ നടത്തുക.

ഇത്തരത്തിലുള്ള സ്ഥിര കെട്ടും മട്ടും ഉള്ള പോസ്റ്റുകളാണ് ഇതു രണ്ടും.പതിവിനു വിപരീദമായി അജ്ഞാതന് നല്ലവണ്ണം അദ്ധ്വാനിക്കണ്ടി വരും, ഇവിടെ. പക്ഷെ ഇതെന്തോ ശാസ്ത്ര സംവാദമാണെന്ന മട്ടില്‍ കൈകാര്യം ചെയ്യുന്ന അപൂര്‍വ്വം സുഹൃത്തുക്കളേയും കണ്ടു.

മൂന്നു കമന്റുകള്‍ , വെറുതെ ഇട്ടത്:

1.
ഈ പോസ്റ്റ് എന്താ വരാത്തത് എന്ന് അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു ഞാന്‍ , ഇതുവരെ.പരിണാമസിദ്ധാന്തം തെറ്റാണ് എന്നു തെളിയിക്കാന്‍ ഏറ്റവും ആവേശത്തില്‍ നടക്കുന്നത് ഇസ്ലാം മതമാണെന്ന് പറഞ്ഞാല്‍, താങ്കള്‍ തെറ്റിദ്ധരിക്കരുത്. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതാണ്. മണിക്കൂറുകള്‍ നീണ്ട ക്ലാസ്സുകള്‍ , സിഡി പ്രദര്‍ശനങ്ങള്‍ ഇവയൊക്കെ കണ്ടവനാണ് ഞാന്‍.കൃസ്തുമതത്തെ നോക്ക്, വേദപഠന ക്ലാസ്സില്‍ ഉല്‍പ്പത്തി പഠിപ്പിക്കുന്ന അച്ചന്‍ തന്നെ ശാസ്ത്ര ക്ലാസ്സില്‍ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നു.പരിണാമ സിദ്ധന്തം പഠിപ്പിക്കപ്പെടുന്നത് കൊണ്ടു മാത്രം ചോദ്യം ചെയ്യപ്പെടുന്നതല്ല തങ്ങളുടെ അസ്ഥിത്വം എന്ന് അവര്‍ കരുതുന്നുണ്ടാവും.മത ഗ്രന്ധങ്ങള്‍ "മിത്തുകള്‍ " ആയി അതിന്റെ പാട്ടിനു വിടാന്‍ തയ്യാറാകണം.താങ്കള്‍ പറയുമായിരിക്കും, ഇതും അതും തമ്മില്‍ ബന്ധമില്ല, ഡാര്‍വിന്റെ സിദ്ധാന്തം ചോദ്യം ചെയ്യുക മാത്രമാണ് ഈ പോസ്റ്റ് ഉദ്ദേശിക്കുന്നതെന്ന്. അങ്ങിനെ പറയുകയാണെങ്കില്‍ എന്റെ പരാമര്‍ശം ഞാന്‍ പിന്‍വലിക്കാം.കുതിരവട്ടന്‍ പറഞ്ഞത് ശരിയാണ് , ജീവികളെ സൃസ്ഷ്ടിച്ചത് ബ്രഹ്മാവാണ് എന്നാണ് എന്റെ അമ്മൂമ്മ പറഞ്ഞിട്ടുള്ളത്.നീണ്ട് സൃഷ്ടികൊണ്ട് പുള്ളിക്കാരന്‍ തളര്‍ന്നു പോയി എന്നും പറഞ്ഞുതന്നിരുന്നു. അമ്മൂമ്മ വളരെ അറിവുള്ള ആളായിരിക്കണം, കാരണം എല്ലാ പുരാണ ഗ്രന്ധങ്ങളും അവര്‍ക്കു മനഃപാഠമാണ്.

2.
ഖുര്‍ ആന്‍ മുഹമ്മദിന്റെ സങ്കല്‍പ്പം എന്നു പറഞ്ഞു തള്ളി കളയുന്നു,അതേ ആളുകള്‍ ഡാര്‍വിന്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയ പരിണാമ സിദ്ധാന്തം തൊണ്ട തൊടാതെ വിഴുങ്ങുന്നു..ഇതൊരു വല്ലാത്ത യുക്തിബോധം തന്നെ

think different എന്ന ചങ്ങാതി ഇട്ട കമന്റാണിത്. ഇതു തന്നെയാണ് ഈ ചര്‍ച്ചയുടെ വിഷ്യയവും.
ഉല്‍പ്പത്തി സിദ്ധാന്തം ഉയര്‍ത്തിക്കാട്ടാന്‍ വേണ്ടിയാണ് പരിണാമ സിദ്ധാന്തത്തെ എതിര്‍ക്കുന്നത് എന്ന് താങ്കള്‍ക്കറിയാം, എനിക്കുമറിയാം, ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ചിലര്‍ക്കെങ്കിലും അറിയാം. എന്തിനു ഒളിച്ചു കളി?
അങ്ങിനെ തന്നെ ആവട്ടെ ചര്‍ച്ച.

കരിങ്കല്ലിനെ പോലെയുള്ള സുഹൃത്തുക്കള്‍ താങ്കളെ പരിണാമ സിദ്ധാന്തം പഠിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് ലിങ്കുകള്‍ ഇടുന്നത്. ഇവിടെ അതുകൊണ്ട് കാര്യമില്ല. താങ്കള്‍ റഫീക്കിനോട് ചോദിച്ചമാതിരി പോയന്റ് പോയന്റായി പറയുക, അതിന് മറുപടി , അക്ഷരങ്ങളായി തന്നെ കിട്ടിയാല്‍ ഒരു സംവാദം ആയി എന്ന് പറയാം.(പ്രയോജനം എന്ത് എന്ന ചോദ്യമില്ല).

പൊതു വേദികളില്‍ ഇതേ ചര്‍ച്ചകള്‍ നിരവധി കണ്ടതാണ് ഞാന്‍. അതില്‍ നിന്നും ഇതു വ്യത്യസ്ഥമാവുന്നത് കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഇതില്‍ പങ്കെടുക്കാമിവിടെ എന്നതാണ്. കഴിയുമെങ്കില്‍ എല്ലാവരും തന്നെ ഓരോ പോയന്റായി ചര്‍ച്ച ചെയ്യട്ടെ.അല്ലാതെ ഇതു താങ്കള്‍ക്ക് പരിണാമം പഠിക്കാനുള്ള പോസ്റ്റാണെന്ന മട്ടില്‍ ആള്‍ക്കാരെ വഴിതിരിക്കാതെ.
ആശംസകള്‍.
3.

ഇതല്‍പ്പം കടന്ന കയ്യായിപ്പോയി.

പരിണാമസിദ്ധാന്തം പരീക്ഷണശാലയില്‍ ഒറ്റയടിക്ക് തെളിയിക്കാന്‍ സാധിക്കുന്ന ഒന്നല്ല. അതുകൊണ്ടു മാത്രം അതിനെ തള്ളിപ്പറയാനാകുമോ?

ഓരോ ഒരോ അനുമാനങ്ങളേയും സാധൂകരിക്കുന്ന മറ്റനേകം തെളിവുകള്‍ നമുക്കുമുന്നിലുണ്ട്. റോബി പറഞ്ഞപോലെ പ്രോട്ടീന്‍ ഘടനകള്‍, റൈസിഡ്യൂകള്‍,വിവിധ ജീവിവിഭാഗങ്ങളുടെ വളര്‍ച്ചാഘട്ടത്തിലെ സാദൃശ്യങ്ങള്‍,കൃതൃമമായി മ്യൂട്ടേഷന്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചത്, പിന്നേയും ധാരാളം. കൂടുതല്‍ വായിച്ചിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ പറയട്ടെ.

"സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് " എന്ന പ്രയോഗവും , ഒന്നില്‍ നിന്നും മാറ്റങ്ങള്‍ ഉണ്ടായി മറ്റോന്നായി എന്നു പറയുന്ന സിദ്ധാന്തവും താങ്കള്‍ വല്ലാതെ തെറ്റായാണ് വ്യാഖ്യാനിക്കുന്നത്. ഏകകോശ ജീവി പരിണമിച്ചു അടുത്ത ഘട്ടത്തിലേക്കു കടന്നു എന്നു പറഞ്ഞാല്‍, അന്നു ഉണ്ടായിരുന്ന സര്‍വ്വ ഏക കോശ ജീവികളും ഒന്നിച്ച് (കൂട്ട മതം മാറ്റം, പാര്‍ട്ടി മാറ്റം പോലെ)ബഹുകോശ ജീവികളായി മാറുകയല്ല ചെയ്തത്.

ഒരു ഏക കോശ ജീവിയില്‍ മ്യൂട്ടേഷനോ അങ്ങിനെ മറ്റെന്തെങ്കിലും ജനിത മാറ്റം ഉണ്ടായി എന്നു വക്കുക്ക. അതു സ്ഥായി ആയതോ, പ്രകൃതിയില്‍ നിലനില്‍ക്കാന്‍ സാധിക്കുന്നതോ ആയ സ്വഭാവ വിശേഷമാണ് ആര്‍ജ്ജിക്കുന്നതെങ്കില്‍ , അതു നിലനില്‍ക്കും. മറിച്ചു ,ഉണ്ടായ വ്യതിയാനം, അതിനെ അതിന്റെ ചുറ്റുപാടുകളില്‍ ജീവിക്കാന്‍ അനുവദിക്കുന്നതല്ലെങ്കില്‍ അതിനു ജീവന്‍ നഷ്ടപ്പെടും. ഇതാണ് "സര്‍വൈവല്‍".

രണ്ടും ചേര്‍ത്തു വായിച്ചാല്‍ , പൂര്‍ണ്ണ ജൈവ പ്രകൃയകളോടെ ജീവിക്കാന്‍ സാധ്യമാകുന്ന രീതിയില്‍ ഒരു ജീവിക്കു ജനിതമാറ്റം സംഭവിക്കുകയും, അതു അതിന്റെ അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യാന്‍ സാധിക്കുകയും ചെയ്താല്‍ ഒരു പുതിയ ജീവി വിഭാഗം ഉരുത്തിരിഞ്ഞുവന്നു എന്ന് കരുതാം.
അതുകോണ്ടാണ് പരിണാമത്തിനു വിധേയമായ ജീവിയും പരിണമിച്ചുണ്ടായി എന്ന് പറയപ്പെടുന്ന ജീവിയും ഒരേ സമയം പ്രകൃതിയില്‍ കാണാനാവുന്നത്.

അല്ലാതെ ചക്ക ഉണ്ടാവുമ്പോള്‍ , ഇടിച്ചക്ക(കുഞ്ഞു ചക്ക), അല്‍പ്പം വലിയ ചക്ക, മൂത്ത ചക്ക, ചക്കപ്പഴം എന്ന മാതിരി ഒരു ജീവിവിഭാഗം കൂട്ടത്തോടെ വേഷം മാറുകയല്ല എന്നര്‍ഥം.
പണ്ടെന്നോ വായിച്ച ഒരു കാര്യം കൂടി.

കീ ബോഡില്‍ വെറുതെ "കട കട" എന്ന് വൈകുന്നേരം വരെ വെറിത ഞെക്കിക്കൊണ്ടിരുന്നാല്‍ "അജ്ഞാതന്‍" എന്നോ "അനില്‍" എന്നോ മാത്രം ചില വാക്കുകള്‍ കിട്ടാന്‍ സാദ്ധ്യത കുറവാണ്. പക്ഷെ ഒരു പ്രോഗ്രാമുണ്ടാവുകയും , കീ സ്ട്രോക്കുകളില്‍ "അജ്ഞാതന്‍",അല്ലെങ്കില്‍ "അനില്‍" എന്നീ വാക്കുകളിലെ അക്ഷരങ്ങളോഴികെ മറ്റൊന്നും സ്റ്റോര്‍ ചെയ്യുകയുമില്ല എന്നാണെങ്കില്‍,
ഈ വാക്കുകള്‍ കിട്ടിയേക്കാം. ഈ പ്രോഗ്രാം എഴുതിയത് ആര് എന്നു പറയുകയാണ് പ്രശ്നം

പ്രിയ റോബി,
ബ്ലോഗ്ഗ് എഴുതുന്ന ആളുടെ ക്രെഡിബിലിറ്റി പരിശോധിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്.ശാസ്തജ്ഞര്‍ മാത്രമേ ശാസ്ത്ര കാര്യങ്ങള്‍ പറയാവൂ, എന്നു വാശിപിടിക്കാനാവുമോ. അവനവന്റെ മുന്നില്‍ കാണുന്നതിനെ പറ്റി, ഏതു വിഷയമായാലും, പറയണമെന്നു തോന്നിയാല്‍ പറയാനുള്ള സ്ഥലമാണ് ബോഗ്ഗ്.

ക്രെഡിബിലിറ്റിയെപറ്റി താങ്കള്‍ ചോദിച്ച ചോദ്യം വല്ല സിമ്പോസിയവും നടക്കുമ്പോള്‍ ചോദിക്കുക.ഇനി അവനവനോടു പോന്നവരോടു മാത്രമേ സംസാരികൂ, എന്നാണെങ്കില്‍ രക്ഷയില്ല.
നമ്മുടെ പല മന്ത്രിമാരോടും താങ്കള്‍ക്കു സംസാരികാനാവില്ല, പള്ളീലച്ചന്മാരോടൂ സംസാരിക്കാനാവില്ല.ഭ്രൂണഹത്യ ശരിയല്ല എന്നു പറയാന്‍ മാര്‍പ്പാപ്പക്കെന്തതിധികാരം?

Tuesday, September 23, 2008

മോഷണങ്ങള്‍

ബ്ലൊഗ്ഗില്‍ മോഷണം ഒരു സ്ഥിരം തൊഴിലായി മാറിയിരിക്കുന്നു.

ഇതാ മാണിക്യം ചേച്ചിയുടെ വരികള്‍ ഒരുത്തന്‍ അടിച്ചു മാറ്റിയിരിക്കുന്നു.

അതു കണ്ടുപിടിക്കപ്പെട്ടിട്ടും ഒരു കൂസലും കൂടാതെ , ബ്ലോഗ്ഗര്‍മാര്‍ ഇട്ട കമന്റ്റുകള്‍ ഡിലീറ്റ് ചെയ്ത് മിടുക്കനാവുന്നു.

ഇവിടെ നോക്കൂ. Mangadan

മനസ്സു.

Monday, August 25, 2008

സര്‍വരോഗ നിവാരണ യന്ത്രം : 1 ലക്ഷം രൂപക്കു.

സൂരജ്:

സര്‍വരോഗ നിവാരണ യന്ത്രം : 1 ലക്ഷം രൂപക്കു

തന്റെ ഇതുവരെയുള്ള എല്ലാ ലേഖനങ്ങളേയും , പ്രബന്ധങ്ങളേയും നിഷ്പ്രഭമാക്കിക്കൊണ്ടു ശ്രീ. സൂരജ് തന്റെ മെഡിസിന്‍ അറ്റ് ബൂലോകം എന്ന ബ്ലൊഗ്ഗില്‍ പ്രസിദ്ധീകരിച്ചതാണു മേല്‍ ലിങ്കിട്ട പോസ്റ്റ്. പോടുന്നനവെ മനുഷ്യനിലുണ്ടാവുന്ന മാന്ത്രിക തരംഗങ്ങളുടെ സൃഷ്ടിയാല്‍ ചില പ്രത്യേക കഴിവുകള്‍ ആര്‍ജ്ജിക്കുന്നതു സംബന്ധിക്കുന്നതാണു ഇത്.ബൂലോകരായ മനുഷ്യര്‍ക്കെല്ലാം ഇത്തരത്തില്‍ ദിവ്യാനുഭൂതി ഉണ്ടാവുകയും അവര്‍ക്കു അതു പങ്കുവെക്കാനുള്ള വേദി ലഭിക്കാതിര്‍ക്കുകയും ചെയ്തിട്ടുണ്ടാവും. ഈ ദുഃഖസ്ഥിതി പരിഗണിച്ചാവും അദ്ദേഹം തന്റെ വിലപ്പെട്ട സമയം ഇതിനായി വിനിയോഗിച്ചതു. ഒരു പക്ഷെ 21 ആം നൂറ്റാണ്ടിലെ ഏറ്റവും നല്ല പ്രബന്ധം എന്ന ബഹുമതി കൂടി ലഭിക്കാന്‍ ഇതുവഴി സാധിച്ചേക്കും എന്നു തോന്നുന്നു.

എനിക്കുണ്ടായ ഒരു ദിവ്യാനുഭവം ഞാന്‍ അവിടെ കമന്റായി ഇട്ടിട്ടുണ്ടു. അതു ഇവിടെ കൂടി ഉണക്കി സൂക്ഷിക്കുന്നു.

അതു കലക്കി സൂരജെ.
ഇത്തരം യന്ത്രങ്ങളാണു നാടിനെ സര്‍വ്വ ഐശ്വ്യരങ്ങള്‍ക്കും കാരണം.
എന്റെ ഒരു അനുഭവം പറയാം .ശബരിമലയാത്രക്കിടെ ഒരുനാള്‍ പമ്പയില്‍ മുങ്ങിക്കിടന്നു നീരാടുമ്പോള്‍ ആരണ്യകത്തിന്റെ അന്തരാളങ്ങളില്‍ നിന്നും നിര്‍ഗ്ഗമിച്ച ഏതൊ അജ്ഞാത ശക്തിയുടെ ബഹിര്‍സ്പുരണം എന്റെ ദേഹത്തിങ്കള്‍ ആവാഹിതനായി.
ജലത്തില്‍ വച്ചു അവാഹിതനായ ആ ജ്യോതി ഇന്നും എന്റെ ശരീരത്തില്‍ കുടുകൊള്ളുന്നു.
ജലത്തില്‍ വച്ചു കൂടിയതിനാലൊ എന്തോ ജലം ഒഴുകുന്നതു കണ്ടാല്‍ ആനിമിഷത്തില്‍ കൈകാല്‍ വിറ ആരംഭിക്കു.
ബൂലോകര്‍ക്കു ഇത്തരം അനുഭവങ്ങള്‍ പങ്കുവെക്കാനൊരിടമായി ഈ പോസ്റ്റ്.
പിന്നെ സൂരജ് ഇതുവരെ ഇങ്ങനെ ആളെ വിളിച്ചു കൂട്ടി സര്‍ക്കസ് നടത്താറില്ലായിരുന്നല്ലൊ. പോത്തുകാലിന്റെ മാഹാത്മ്യമാകും !!!
ഇനി എന്നെ വിളിച്ചു വരുത്തേണ്ട കാര്യമില്ല.
ഏതെങ്കിലും അഗ്രിഗേറ്ററുകള്‍ പോസ്റ്റെ കാട്ടുന്ന നിമിഷം തന്നെ ഞാന്‍ വായിക്കാറുണ്ട്.

Monday, August 11, 2008

ഖുറാനിലെ വിഡ്ഢിത്തങ്ങള്‍

യുക്തിവാദം
ഈ.എ.ജബ്ബാര്‍
ജബ്ബാര്‍ മാഷ്‌ ആള് പുലിയാണെന്നറിയാഞ്ഞല്ല,
സൂര്യനും ചന്ദ്രനും, നക്ഷത്രങ്ങളും പിശാചുക്കളും.,കാലഗണന!, ഇവയുടെ ഖുറാന്‍ പരാമര്‍ശങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി
"ഖുര്‍ ആന്‍ ദൈവത്തിന്റെ കൃതിയല്ല; വിവരം കെട്ട മനുഷ്യന്റെ സൃഷ്ടിയാണ് എന്നതിന് ഇതും ഒന്നാംതരമൊരു ‘ദൃഷ്ടാന്തം’ തന്നെ!!!"
എന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം .
നമുക്കു വലിയ പിടിയില്ലാത്ത വിഷയം എന്നാലും ഒരു ചെറിയ കമന്റിട്ടു ,

മാഷെ ,ഞാന്‍ ഒരു പുതിയ ആളാണു.എങ്കിലും വന്ന സമയം മുതല്‍ താങ്കളുടെ പൊസ്റ്റുകള്‍ വായിക്കുന്നുണ്ടു.ഖുറാന്‍ ഒരു മത ഗ്രന്ധമാണു.തീര്‍ച്ചയായും ഏതൊരു മത ഗ്രന്ധത്തെപ്പൊലെ അതിന്റെ ഉല്‍പ്പത്തിയെപ്പറ്റി ചില മിത്തുകളുണ്ടാവുമല്ലൊ. അത്തരതില്‍ ഒന്നാവും ലൈലത്തുല്‍ ഖദറും ജബരീല്‍ മലക്കും മറ്റും.അവയെ അതിന്റെ പാട്ടിനു വിട്ടേക്കുക.
എന്നാല്‍ ലോകത്തു ഇന്നു നടക്കുന്നതും, മുന്‍പു നടന്നതും, ഇനി നടക്കാവുന്നതുമായ എല്ലാം , നാനോ ടെക്നൊളജിയടക്കം ഖുറാനില്‍ അള്ല്ലാഹു എഴുതി വച്ചിരിക്കുന്നു എന്ന പ്രചാരണങ്ങള്‍ ആണു എതിര്‍ക്കപ്പെടേണ്ടതും തുറന്നു കാട്ടപ്പെടേണ്ടതു.
ഒരു ആറു വര്‍ഷങ്ങള്‍ക്കു മുന്‍പു ചില ക്ലാസ്സുകള്‍ കേള്‍ക്കാന്‍ പൊയ കാര്യം താങ്കളുടെ മുന്‍ പൊസ്റ്റില്‍ ഞാന്‍ കമന്റില്‍ സൂചിപ്പിച്ചിരുനു. പെരിന്തല്‍മണ്ണയിലെ ചില പ്രമുഖ ആശുപത്രികളുടെ മാനേജുമെന്റില്‍ പെട്ട ചിലരടങ്ങുന്ന ഒരു സംഘമായിരുന്നു അത്തരം ക്ലാസ്സിന്റെ പ്രായൊജകര്‍. കേഴ്വിക്കാരാവട്ടെ ഏറ്റവും തിരക്കുള്ള, അവിടങ്ങളിലെ ഡൊക്ടര്‍മാരും.ഫെര്‍ട്ടിലൈസേഷന്‍, ഇം പ്ലാന്റേഷന്‍ തുടങ്ങിയ കാര്യങ്ങല്‍ എത്ര കണിശമായാണു ഖുറാ‍ന്‍ പരാമര്‍ശിച്ചിരിക്കുന്നു എന്നായിരുനു ആ ക്ലാസ്സ്, ഇത്രക്കു എക്സ്പേര്‍ട്ടുകളായ ഡൊക്ടമാര്‍ക്കു മുന്നില്‍ ഒരു ഉളുപ്പുമില്ലാതെ ഇക്കാര്യം അവതരിപ്പിച്ചതു ഒരു തമാശയായി ഞാന്‍ നോക്കി നിന്നു.അവരാവട്ടെ മാന്യതയുടെ കൂടുതലാല്‍ ഒരഭിപ്രായവും പറഞ്ഞില്ല.
ഈ വിഷയത്തില്‍ മാഷിന്റെ മുന്‍ പൊസ്റ്റ് ഞാന്‍ വായിക്കുകയും എന്റെ സന്തോഷം അറിയിക്കുകയും ചെയ്തിരുന്നു.ഞാന്‍ പറഞ്ഞു വന്നതെന്താണെന്നാല്‍ ഖുറാനിന്റെ അസ്ഥിത്വം നാം ചോദ്യം ചെയ്യേണ്ട, മറിച്ചു ഇതാണു ലോകാവസാനം വരെയുള്ള ഗ്രന്ധം എന്ന പ്രചാരണങ്ങളെ തുറന്നു കാട്ടാനുള്ള ശ്രമമാണു നടത്തേണ്ടതു.അതാനു ശരിയും.

Wednesday, August 6, 2008

എന്ത് പറ്റി നമുക്കു ...

മാറുന്ന മലയാളി
എന്ത് പറ്റി നമുക്കു
കുറച്ചു ദിവസമായി ചവച്ചത് ചവച്ചു മണം പുരട്ടുന്നു . പെണ്‍കുട്ടികള്‍ അച്ഛന്‍മാരാല്‍ പീഡിപ്പിക്കപ്പെടുന്നതാണ് പരാമര്‍ശ വിഷയം .ആശന്ക പങ്കുവക്കപ്പെറെന്ടത്ത് തന്നെ , പക്ഷെ ഇതൊരു സ്ഥിരം പ്രചാരനമായാല്‍ നമ്മുടെ മക്കള്‍ എന്ത് കരുതും .
ഒരു ചെറിയ കമന്റ് :

ഇതൊരു ഭീതി പര്‍ത്തുന്ന പ്രചാരണമാണു.കുറേദിവസങ്ങളായി പത്രങ്ങള്‍ ആഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒന്ന്.വളരെ നിരുത്തരവാദപരമായ സമീപനമാണിത് എന്നാണു എന്റെ അഭിപ്രായം.നമ്മുടെ പുരാണങ്ങളില്‍, മത ഭേദമെന്യെ,മാതാവും മകനും, പിതാവും മകളും, സഹോദരീ സഹോദരങ്ങള്‍ ഇവര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ പരാമര്‍ശങ്ങളുണ്ടു.ചില പുരാതന ഗോത്രങ്ങളിലും ഇതു നടന്നിരുന്നതായും, ചില ഗോത്രങ്ങളില്‍ ഇത്തരം വിവാഹങ്ങള്‍ വരെ ഉണ്ടായിരുന്നതായും വായിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്കു മുറപ്പെണ്ണു ഭാവിവധുവാകാമെങ്കില്‍ മറ്റുമതങ്ങളില്‍ അതനുവദിക്കുന്നില്ല.ജന്തുക്കളിലാണെങ്കില്‍ ഇതു സര്‍വസാധാരണമാണ്.പറഞ്ഞു വരുന്നതിതാണ്.ഈ ആചാരങ്ങളും ലൈഗിക അരാജകത്വവുമെല്ലാം അറുതിയാവുന്നതു മനുഷ്യന്റെ "സിവിലൈസേഷന്റെ" ഭലമായാണു.ഈ വിശേഷബുദ്ധിയാണു മനുഷ്യനെ മറ്റുജന്തുക്കളില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. എങ്കിലും ഇതു ഒരു സ്ഥായീഭാവം എന്നു കരുതാനാവില്ല.മനുഷ്യമനസ്സിന്റെ കേവലമായ ഒരുറപ്പിനുമേല്‍ നിലനില്‍ക്കുന്ന ഒന്നു. ഈ സ്ഥിരത തകര്‍ക്കുന്ന എന്തും മനുഷ്യന്റെ ഈ അച്ചടക്കം തകര്‍ക്കു.ഉദാഹരണമായി മയക്കുമരുന്ന്, മദ്യം, എല്ലറ്റിനുമുപരി മാനസിക ആരോഗ്യം.കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള എല്ലാ സംഭവങ്ങളിലും ഇതിലേതെങ്കിലും ഒരവസ്ഥ പ്രതിയുടെ കൂടെയുണ്ടാവും.ഒറ്റപ്പെട്ട ഒന്നൊ രണ്ടോ മനോരോഗികളുടെ രോഗാവസ്ഥയെ ഒരു സമൂഹത്തിന്റെ മുഴുവന്‍ മനസ്സമാധാനം തകര്‍ക്കുന്ന രീതിയിലേക്കു ഉയര്‍ത്തിക്കാട്ടുന്നതു നമ്മുടെ സമൂഹത്തിനു യാതൊരു തരതിലുമുള്ള ഗുണം ചെയ്യുകയില്ല.ഇത്തരത്തിലുള്ള സംഭവങ്ങളെ മൊത്താം മലയാളിയുടെ തലയില്‍ വച്ചുകേട്ടാതിരിക്കുക, എനിക്കു എന്റെ മകളുടെ മുഖത്തു നോക്കണം.

Saturday, July 26, 2008

വിഷ്ണു പ്രസാദ് -പ്രതിഭാഷ

വിഷ്ണു പ്രസാദ് -പ്രതിഭാഷ
ബൂലോകര്‍ക്കായി വിഷ്ണു പ്രസാദിന്റെ സംഭാവന
"അങ്ങനെയിരിക്കുമ്പോള്‍ബ്രാഹ്മണ്യം ഒരു നാല്‍ക്കാലിയായിഇങ്ങനെ നടന്നു വരികയായിരുന്നു.
-മനസ്സിലാവുന്നുന്ടോ ?-ഉണ്ട് ,ഉണ്ട്..
അങ്ങനെ നടന്നു വരുമ്പോള്‍അതാ പരാക്രമിയായിട്ടുള്ളഒരു മനുഷ്യന്‍ വരുന്നു.കണ്ടാല്‍ കൃമിയാച്ചാലുംആള് പരാക്രമി തന്നെ.
-മനസ്സിലാവ്ണ്ടോ എന്തോ-ഉണ്ട്,ഉണ്ടന്നനെ
നമ്മുടെ പരാക്രമിയായിട്ട്‌ള്ളഅദ്ദേഹം ഇങ്ങനെ നാല്‍ക്കാലിയായി വരുന്നആ ബ്രാഹ്മണ്യത്തിന്റെ പൃഷ്ടഭാഗംഇങ്ങനെ തടവിത്തടവിപിടുക്ക് നോക്കി ഒറ്റപ്പിടുത്തം.
-മനസ്സിലാവ്ണ്ടോ ആവോ?-ഉണ്ട്..ഉണ്ട്.
ഹൌ എന്താ പറയ്യാ...അപ്രതീക്ഷിതായിട്ട്‌ള്ള പിടുത്തായതോണ്ട്ബ്രാഹ്മണ്യം ആദ്യം തിരശ്ചീനമായും പിന്നെ ലംബമായുംവായുവില്‍ ഉയര്‍ന്നു കറങ്ങി.
-മനസ്സിലായോ?-ആയി.അങ്ങനെ ഉയര്‍ന്ന് വായുവില്‍ ലംബമായും തിരശ്ചീനമായുംകറങ്ങിയതിന്റെ ഫലമായിഞൊടിയിട മാത്രം കാണാവുന്നഒരു ചിത്രം ഉണ്ടായി.
ഈ ചിത്രത്തെ സൃഷ്ടിച്ച്ബ്രാഹ്മണ്യം തലകുത്തി വീണു.ഈ കാഴ്ച്ച കണ്ട് ആകാശത്തു നിന്ന്ഗാന്ധി,കൃഷ്ണന്‍ തുടങ്ങിയ ദളിതര്‍ചിത്രകാരന്‍ ചിത്രകാരന്‍ എന്ന് ആ പരാക്രമിയെപുകഴ്ത്തിക്കൊണ്ട് പുഷ്പവൃഷ്ടി നടത്തി.ഇതു കണ്ട് ബൂലോകവാസികളായ ദളിതര്‍ഓടിക്കൂടി അവരും ചിത്രകാരന്‍ ചിത്രകാരന്‍ എന്ന് സ്തുതിച്ചു."


എനിക്കിതിലെന്ത് കാര്യം ?
ഒന്നുമില്ല , ചിത്രകാരന്‍ തന്റെ ജാതി ചിന്തകളുടെ തടവറയിലാണ് എന്ന് തോന്നിയിട്ടുണ്ട് .പക്ഷെ ഞാന്‍ വെറും തൃണം, ശിശു, അതിനാല്‍ ഒന്നും പറയാനാവില്ല .നല്ല ഒരു ആക്ഷേപഹാസ്യം ആസ്വദിക്കുന്നു .

ഭയത്തെപ്പറ്റി .

അന്ച്ചല്‍ക്കാരന്‍
ഭയം .
"പിതാവിനാല്‍ പീഡിപ്പിയ്ക്കപ്പെട്ട് അരുംകൊലചെയ്യപ്പെട്ട പതിനാലു വയസ്സുകാരിയുടെ ദാരുണ മരണം ആഘോഷിയ്ക്കുകയായിരുന്നു."
കുരുന്നു മനസ്സുകളുടെ ഭീതി വര്‍ണ്ണിക്കുന്നു .
ഓക്കാനം വരുന്നു .
ഒന്നും പറയാനില്ല , ഇത്രമാത്രം :
ചൂളിപ്പോകുന്നു, അഞ്ചല്‍കാരാ, സത്യത്തില്‍ വയിച്ചു മനം പുരട്ടിയ വരികള്‍.ഇപ്പൊഴും എനിക്കു ശര്‍ദ്ദിക്കാന്‍ വരുന്നു.ഒരപേക്ഷമാത്രം,ഒന്നൊ രണ്ടൊ മനോരോഗികള്‍ കാട്ടുന്ന മാനസിക വൈക്രുതങ്ങല്‍ക്കു ഒരു സമൂഹം മുഴുവന്‍ ഉത്തരം പറയേണ്ട അവസ്ഥയാണു.ഇന്നും വാര്‍ത്തയുണ്ടായിരുന്നു,വേറെ ഒരു സംഭവം.സെന്‍സേഷനുകള്‍ക്കു പിറകെ പായുമ്പോള്‍ മുറിപ്പെടുന്ന അച്ഛ്ന്മാരുടെ മനസ്സു, ഭയന്നു വിറക്കുന്ന കുരുന്നുകളുടെ മനസ്സു ആരും കാണാതെ പൊകുന്നു.വെറും മനോരോഗികളുടെ ദോഷം കൊണ്ടു

Sunday, July 20, 2008

വിമോചനസമരകാലത്തെ ഈ വിവാഹഫോട്ടോ!

നകുലന്‍
സോമനാഥ് ചാറ്റർജീ, സ്മരണ വേണം – വിമോചനസമരകാലത്തെ ഈ വിവാഹഫോട്ടോ!
പഴങ്കഥകള്‍ ഒര്‍മ്മിപ്പിക്കുകയാണു പ്രിയ സുഹൃത്ത് നകുലന്‍ ,
മുഖ്യ ടാര്‍ജെറ്റ്‌ ഇടതുപക്ഷം തന്നെ .
ബി.ജെ.പി യെ വെള്ളപൂശാനുള്ള ശ്രമവും .
ഞാന്‍ ഇത്രയേ അഭിപ്രായപ്പെട്ടുള്ളൂ :

സോമനാഥ ചാറ്റ്ര്ജിയുടെ നിലപാട്, സ്പീക്കര്‍ പദവി രാജിവക്കുന്ന വിഷയത്തില്‍, ശരിയൊ തെറ്റോ എന്നു വിശകലനം ചെയ്യുന്ന ഈ പൊസ്റ്റില്‍ പക്ഷെ താങ്കള്‍ ഇടതുപക്ഷത്തെ കരിവാരിത്തേക്കാന്‍ പരമാവധി ഔത്സുക്യം കാട്ടിയിരിക്കുന്നു എന്നു പറയാതെ വയ്യ. അതൊടൊപ്പം തന്നെ ബി.ജെ.പി. യെ മഹത്വവല്‍ക്കരിക്കാനും ശ്രമിച്ചിരിക്കുന്നു. ഇടതുപക്ഷത്തെ കരിതേക്കല്‍ ഒരു ബുധിമുട്ടുമില്ലാത്ത ഒരു പരിപാടിയാണ്, അതിനു കയ്യടിക്കാന്‍ ഭൂരിപക്ഷ്ത്തെയും താങ്കള്‍ക്കു കിട്ടുകയും ചെയ്തെക്കും.എതൊരു കാര്യ്ത്തിലായാലും വ്യക്തമായ നയപരിപാടിയൊ കാഴ്ചപ്പാടൊ മുന്നൊട്ടു വച്ചു അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാനു ഇടതു പക്ഷത്തുള്ളതു.പരിപാടികള്‍ വ്യക്തവും പരസ്യവുമാകുമ്പോല്‍ വിമര്‍ശകര്‍ക്കു എളുപ്പമാണു. അക്കമിട്ടു എതിര്‍ത്താല്‍ മതി.കാലാകാലങ്ങളില്‍ നിലപാടുകള്‍ പുനപരിശോധിക്കുകയും, അവശ്യമെങ്കില്‍ തിരുത്തല്‍ നടത്തിയുമാണു ഇന്ത്യയിലെ ഇടതു കക്ഷികള്‍ നീങ്ങുന്നതെന്നു കാണാന്‍ കഴിയും.തെറ്റുകള്‍ പറ്റാം,പറ്റിയിട്ടുണ്ടാവാം, അതൊക്കെ തിരുത്തപ്പെടുന്നുമുണ്ടാവും. താങ്കള്‍ പറയുന്ന ബി.ജെ.പി.ക്കൊ കൊണ്‍ഗ്രസ്സിനൊ എന്തെങ്കിലും എഴുതപ്പെട്ട നയങ്ങള്‍ പറയാനുണ്ടൊ? ഉണ്ടെങ്കില്‍ തന്നെ എത്ര ശതമാനം പാലിക്കപ്പെടുന്നു?പരിശൊധിക്കെണ്ടതല്ലെ? ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണു, കക്ഷിയടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു നടക്കുന്ന രാജ്യം.വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ഭാഷ , സംസ്കാരങ്ങള്‍ എല്ലാം അനവധി.അപ്പോല്‍ ചില അടിസ്ഥാനപ്രമാണങ്ങള്‍ വച്ചു സഹകരണത്തിന്റെ മേഖലകള്‍ കണ്ടെത്തി മാത്രമെ മുന്നോട്ടു പൊവാന്‍ സാധ്യമാകൂ.മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാണെങ്കില്‍, പാര്‍ട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒട്ടിനിന്നുകൊണ്ടു ,അതാതു സമയത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വേണ്ടുന്ന അടവു നയം സ്വീകരിച്ചു, തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണു നയം.അതിനാലാണു കോണ്‍ഗ്രെസ്സിനെക്കാള്‍ മാറ്റിനിറുത്തെണ്ടതു വര്‍ഗ്ഗീയയതയാണെന്നു തീരുമാനിച്ചു, യു.പി.എ നിലവില്‍വന്നതു. ഇനി വര്‍ഗ്ഗീയതയാണൊ സാമ്രാജ്യത്വമാണൊ കൂടുതല്‍ രാജ്യത്തിനു ദോഷം എന്നനുസരിച്ചു അടുത്ത നീക്കം നടന്നെക്കാം, ചിലപ്പോള്‍ രണ്ടും ശത്രുക്കള്‍ തന്നെ യെന്നും തീരുമാനിച്ചേക്കാം.സ്ഥായിയായ ശത്രുക്കളുണ്ടാവില്ലെന്നര്‍ഥം.കേരളം , ബങ്കാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം അധികാരത്തിലുള്ള ഒരു പാര്‍ട്ടിക്കു ഇന്ത്യയില്‍ ഇത്രയും നിര്‍ണായക ശക്തിയാകാന്‍ കഴിഞ്ഞതു ഒരു ചെറിയ കാര്യമല്ല.അതെന്തൊക്കെയായാലും , എത്ര വെള്ളപൂശിയാലും, ബി.ജെ.പി . വെളുക്കാന്‍ പോകുന്നില്ല, കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാം എന്നല്ലാതെ.പാര്‍ലമെന്റ്റരി വ്യാമോഹം ഒരു വലിയ കീറാമുട്ടിയാണു. മനുഷ്യരല്ലെ അടിസ്ഥാന പരമായി.പാര്‍ലമെന്റ്റ്രി വ്യാമൊഹങ്ങള്‍ക്കെതിരെ ഘൊരം പ്രസംഗിച്ചു നടന്ന നാമ്മുടെ കെ.വേണു അവസാനം ഏതു ലേബലിലാണു മത്സരിച്ചതെന്നു അറിയാമല്ലൊ.എതായാലും സോമനാത്ഥ ചാറ്ററ്ജി രാജിവക്ക തന്നെ ചെയ്യും.പിതാവു ഏതു പക്ഷത്തായാലും.

Saturday, July 19, 2008

മതത്തിന്റെ തുരുത്തുകളെപ്പറ്റി .

രാജേഷ് സൂര്യകാന്തി :
മതത്തിന്റെ തുരുത്തുകള്‍ :
ചിത്രകാരനാണ് ഇവിടേക്ക് പറഞ്ഞു വിട്ടത് .
മതം കേരളീയ സമൂഹത്തെ എത്രമാത്രം ഗ്രസിച്ചിരിക്കുന്നു എന്ന് ആകുലപ്പെടുകയാണ് ഈ പോസ്റ്റ് .
എന്റെ അഭിപ്രായം ഇത്ര മാത്രം .
കേരള സമൂഹത്തിനെന്തു സംഭവിക്കുന്നു?ആലോചിച്ചിട്ടു എത്തും പിടിയും കിട്ടുന്നില്ല. ആരോഗ്യ, സാംസ്കാരിക രംഗങ്ങളില്‍ കേരളം മുന്‍പന്തിയിലെന്നു ഊറ്റംകൊള്ളുമ്പോഴും മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയാണ് നാമെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ തകര്‍ച്ചയാണിതെന്നു കണ്ടെത്താന്‍ അധികം ബുദ്ധിമുട്ടെണ്ട കാര്യമില്ല, ഒന്നു തിരിഞ്ഞു നോക്കിയാല്‍ മതിയാകും. അരാഷ്ട്രീയവാദം ഫാഷനാക്കിയ പല ചിന്തകരും, അരാഷ്ട്രീയ വാദം ഔന്ന്യത്ത്യമാണെന്നു തെറ്റിധരിച്ചു നടക്കുന്ന പുതു തലമുറയും, തലമുറയെ നേര്‍വഴിക്കു നയിക്കാന്‍ മറന്ന രക്ഷിതാക്കളും എല്ലാം ഇതില്‍ അവരുടേതായ പങ്കു വഹിച്ചിട്ടുണ്ടു.പള്ളികള്‍ കനിഞ്ഞില്ലെന്കില്‍ കുഴിമാടം ലഭിക്കില്ലെന്ന സ്ഥിതിയുള്ള രണ്ടു ന്യൂനപക്ഷ്ങ്ങളുടെ നിലപാടുകള്‍ എങ്ങിനെ ചോദ്യം ചെയ്യപ്പെടും?മരണ ശേഷമുള്ള ലോകത്തെ കാട്ടി പ്രലൊഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണിക്കൂട്ടര്‍.അതിനെതിരിടാന്‍ നമുക്കു തെളിവുകളുമില്ല.നിസ്സഹായരായി നൊക്കി നില്‍ക്കാം നമുക്കു. വേറെന്തു ചെയ്യാനാകും?
ചിത്രകാരന് നന്ദി :

ബ്ലോഗ് ക്ലബ്ബുകള് !!!

ചിത്രകാരന്‍ :
വരുന്നു... ബ്ലോഗ് ക്ലബ്ബുകള് !!!:
കേരളത്തില്‍ ബ്ലോഗ്ഗ് ക്ലബ്ബ്കള്‍ തുടങ്ങുന്നത് സംബന്ധിച്ച് വന്ന ഒരു പോസ്റ്റ് ആണ് . നമ്മുടെ ബ്ലോഗ് പുല‌ികള്‍ ആണ് സംഘാടകര്‍ .
ആദ്യം ദുഷ്ചിന്തയാണോടിയെത്തുക മനസ്സിലു, അതു ഒരു ശീലം, ക്ഷമിക്കുക .
ബോഗു മീറ്റുകളെപ്പറ്റി എന്റെ ഒരു ധാരണ ഇപ്രകാരമാണ്.
1.ബ്ലൊഗ്കള്‍ വളരെ പോപുലറായ വിദേശങ്ങളില്‍, ബ്ലൊഗ്ഗെര്‍മാര്‍ക്കു സംഘം ചേരാന്‍ നിശാക്ലബ്ബുകളല്ലാതെ മറ്റൊന്നുമില്ലാത്ത രാജ്യങ്ങളീല്‍ , സമാന ചിന്താഗതിക്കാര്‍ക്കു ഒത്തുചേരലിനു ഒരു വേദിയാകുന്നു ഇത്തരം മീറ്റ്കള്‍.
2.ഇപ്പോള്‍ പ്രവാസികള്‍ വളരെ നല്ല ഒരു ശതമാനം പേര്‍ ബ്ലൊഗില്‍ ഉണ്ടു. അവര്‍ക്കു രാഷ്റ്റ്രീയത്തെ പറ്റി ചിന്തിക്കാന്‍ സമയമില്ല, ചേരി തിരിയാന്‍ സമയമില്ല.അവര്‍ക്കു ഒറ്റ രാഷ്ട്രീയം, ഒറ്റമതം, അതവരുടെ തൊഴില്‍ മാത്രം. ഏകാന്തതയുടെ വേദനകളില്‍ സമാനചിന്താഗതിക്കാര്‍ക്കു ഒത്തു കൂടാനും, പര്‍സ്പരം സാന്ത്വനിപ്പിക്കാനും വേദിയാകുന്നു ബ്ലൊഗ്ഗെര്‍സ് മീറ്റുകള്‍.
3.കേരളത്തില്‍ നമുക്കു ഇഷ്ടം പൊലെ സമയം, സ്വാതന്ത്ര്യം , എതെങ്കിലും ഒരു ഗ്രൂപ്പു ചിന്ത മനസ്സിലും കാണും, ജാതി, മതം , പ്രൊഫഷന്‍, പ്രക്രിതി സ്നേഹം ,അല്ലെങ്കില്‍ അരാഷ്ട്രീയ വാദം.അതിനാല്‍ തന്നെ ഇത്തരം മീറ്റുകള്‍ വിവിധ വിഭാഗങ്ങളുടെ ഒരു വേദിയാകുന്നു(സുനില്‍ പറഞ്ഞതു പോലെ).എത്ര സന്തൊഷം പൂശി ചിരിച്ചാലും ഉള്ളില്‍ അവന്‍ സംശയാലുവാകും, അസൂയ,അതിജാഗ്രത, അസഹിഷ്ണുത, ഇവ തല പൊക്കും.ഇതുവരെ കഴിഞ്ഞ മീറ്റുകള്‍ വലിയ പ്രശ്നങ്ങളില്ലതെ നടന്നതു, ആളുകള്‍ എണ്ണത്തില്‍ കുറവു, രാഷ്ട്രീയം കുറവ്.പക്ഷെ ഈ മാധ്യമത്തിന്റെ അനന്ത സാധ്യതകള്‍ തിരുച്ചറിയുന്ന സംഘങ്ങള്‍ ഇതില്‍ താല്‍പ്പര്യം കാണിക്കതിരിക്കില്ല. (ഖുറാന്‍ പ്രബോധകര്‍ എന്നേ ഇതു തിരിച്ചറീഞ്ഞവരാണു.)ഇതൊക്കെ ബ്ലൊഗ്ഗെര്‍സ് മീറ്റിനു ഒരു വെല്ലുവിളീയാകും (കേരളത്തില്‍ മാത്രം).വിവിധ സംഘടനകളുടെ ബൊഗ്ഗെര്‍സ് മീറ്റ് വിദൂരമല്ലെന്നു മനസ്സു പറയുന്നു.

Thursday, July 17, 2008

വിഷാദ രോഗത്തെപ്പറ്റി

റഫീഖ് മുഹമ്മദ് :

വിഷാദ രോഗം തിരിച്ചറിയുക
കാലിക പ്രസക്തിയുള്ള പോസ്റ്റ് . നിര്‍ഭാഗ്യവശാല്‍ അധികമാരും ശ്രദ്ധിച്ചില്ല .

എന്റെ അഭിപ്രായം പറഞ്ഞതിതാണ് :

"സമൂഹത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടെണ്ട ഒരു വിഷയമാണിതു.ഒരുപക്ഷെ ഈ നൂറ്റാണ്ടിന്റെ തന്നെ രോഗം.ശാരീരികവും, മാനസികവും, സാമൂഹികവുമായ ഒരുപാടു കാരണങ്ങള്‍ ഇതിനു വഴിവക്കുന്നു.നമ്മുടെ അണു കുടുംബങ്ങള്‍ ഒരു പരിധി വരെ ഇതിനു കാരണമാകുന്നു.ഒറ്റപ്പെട്ടു മാറിയിരുന്നാല്‍ ശ്രധിക്കാന്‍ ആളില്ലാത്ത അവസ്ഥ, സന്ത്വനിപ്പികക്കാന്‍‍ ആളില്ലാത്ത അവസ്ത്ഥ,ഇതിനൊക്കെ പുറമെ മനസ്സിനെ ഒരു അവയവമായിക്കണ്ടു ,രോഗഗ്രസ്ത്ഥമാവം അതും എന്നുള്ള തിരിച്ചറിവില്ലായ്മ ഇതൊക്കെ അടിസ്ത്ഥാന കാരണങ്ങള്‍, ഇതിനൊക്കെ പുറമെ ഇന്ട്രിന്‍സിക്കായി ഉണ്ടാവുന്ന വിഷാദം.യഥാസമയം കണ്ടെത്തിയില്ലെങ്കില്‍ ഒരു ജീവന്‍ തന്നെ നഷ്ടമായേക്കാം.സമൂഹം കൂടുതല്‍ ബൊധവല്‍ക്കരിക്കപ്പെടേണ്ടതുണ്ടു.ഷൊക്ക് ട്രീറ്റുമെന്റ് ഗുണകരമാണ്, പക്ഷെ സ്ഥായിയായ മോചനം കിട്ടില്ല, എപിലെപ്സി രോഗികളില്‍, ഒരൊ എപിസൊഡിനു ശേഷവും വിഷാദത്തില്‍ കുറവുവരുന്നതായി കണ്ടെത്തിയതിന്റെ ഫലമാണു ഈ ചികിത്സാ രീതി.എന്നാല്‍ ഇന്നു നിരവ്ധി മരുന്നുകള്‍ ലഭ്യമാണു,യഥാസമയം കണ്ടെത്തപ്പെടുകയാണു പ്രധാനം.ചിക്ത്സക്കുശേഷം രോഗം മാറിയാലും വീണ്ടും വരാനുള്ള സാധ്യത ഏറെയാണ്. ഒരു സ്ഥിരം കണ്‍സള്‍ട്ടന്റുണ്ടാവുകയാണു നല്ലതെന്നു തൊന്നുന്നു. കൂടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാന്ത്വനവും"

Sunday, July 13, 2008

K.P.സുകുമാര്‍ജിയുടെ മന്‍മോഹന്‍ പ്രേമം

K.P.സുകുമാരന്‍ അഞ്ചരക്കണ്ടി:
മന്‍‌മോഹന്‍ സിങ്ങ് സിന്ദാബാദ് ! (ആണവക്കരാര്‍......അവസാനഭാഗം - 4)
നമ്മുടെ സീനിയര്‍ ബ്ലോഗ്ഗര്‍മാരുടെ ചില നിലപാടുകള്‍ :
നിരുത്തരവാദപരമായ ഇത്തരം പോസ്റ്റുകള്‍ വായനക്കാരെ വഴിതെറ്റിച്ചേക്കാം :
എന്റെ അഭിപ്രായം :
മന്മൊഹൻ സിങ് :യു.എന് ന്റെ Financing for Trade Section, UNCTAD, United Nations Secretariat. ചീഫായി 1966 ഇല് ന്യൂയൊക്കില്.70 കളുടെ ആരംഭത്തില് അമേരിക്ക തങ്ങളുടെ ഉദ്യൊഗസ്ഥരെ വിവിധ രാജ്യ്ങ്ങളിലേക്കു അയച്ച കൂട്ടത്തില് ഇന്ത്യയില് എത്തി.തുടർന്നിങ്ങൊട്ടു സാമ്പത്തിക മേഖലയിലെ വിവിധ ജൊലികളില് പ്രവർത്തിചു.പ്രവർത്തിച്ച എല്ല മെഖലകളിലും വിജയം, വിദേശമൂലധനം ഇന്ത്യയിലെക്കു.പുത്തന് സാമ്പത്തിക നയങ്ങള് ഇന്ത്യ്യില് ഇറക്കുമതി ചെയ്തു.നരസിംഹറാവു സര്ക്കാരില് ധനമന്ത്രി ആയിരിക്കെ അവതാര ലക്ഷ്യം സാക്ഷാൽക്കരിച്ചു.ഇന്ത്യന്‍ വ്യവസായങ്ങള്, ക്രിഷി,ജനാധിപത്യം ഇവക്കുള്ള ശവപ്പെട്ടി നിര്മ്മാണം ആരംഭിച്ചു.ഇന്ത്യന് സാമ്പത്തിക വ്യവസ്ഥ ക്രിഷി, ഉത്പാദനമേഖല എന്നീ ജനാടിസ്ഥാന മെഖലകളീല്നിന്നും ഊഹക്കച്ചവടത്തിലെക്കു മാറ്റി.കര്ഷകർക്കു സ്വര്ഗ്ഗലൊകത്തേക്കു പാസ്സ്പൊര്ട്ട്.ഊഹക്കച്ചവടം ഭക്ഷ്യധാന്യ് മേഖലയിലെക്കു പടര്ത്തി, വിലകള് ആകാശത്തേക്കു.മുഖ്യ മുദ്രാവാക്യം: പാലം കുലുങ്ങിയാലും, പൊളിഞ്ഞാലും കേളന് കുലുങ്ങില്ല.
വിജയിച്ച തിരഞ്ഞെടുപ്പുകള് :
പഞ്ചായത്ത് - പൂജ്യം.
ജില്ല : - പൂജ്യം
സംസ്ഥാനം - പൂജ്യം
രാജ്യം - പൂജ്യം
ഇന്ത്യന് ജനാധിപത്ത്യമായുള്ള ബന്ധം:സൊണിയാ ഗാന്ധിയുടെ പാദസേവ.

Saturday, July 12, 2008

K.P.സുകുമാര്‍ജിയുടെ ആണവ പ്രേമം

K.P. സുകുമാരന്‍ അഞ്ചരക്കണ്ടി
ആണവക്കരാര്‍ ; സത്യവും മിഥ്യയും (3)
ഞാന്‍ പറഞ്ഞതിത്ര മാത്രം :
മാഷെ,പേരിന്റെ കൂടെ ഒരു വാലുകൂടി കൂട്ടി കേട്ടൊ.
1)പരമാധികാരം എന്നതുകൊണ്ടു താങ്കള്‍ എന്താണാവോ ഉദ്ദേശിക്കുന്നതു?ഗാട് കരാറും ഉദാരവല്‍ക്കരണവും ഇന്ത്യയില്‍ ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയില്ല എന്നാണോ പറയുന്നതു? ഇന്ത്യയിന്നു അഭിമുഖീകരിക്കുന്ന വിലക്കയറ്റം,പണപ്പെരുപ്പം,കാര്‍ഷിക പ്രതിസന്ധി ഇവയെല്ലാം ലിബെറലൈസേഷന്റെ ഭാഗമാണെന്നു ഇവിടുത്തെ കൊച്ചുകുട്ടിക്കു പോലും അറിയാം. 17 വര്‍ഷം മുന്‍പു ഇടതുപ്രസ്ഥാനങ്ങള്‍ ഇതു മുന്നറിയിപ്പു നല്‍കിയപ്പൊള്‍ താങ്കളെപ്പൊലെയുള്ള ആള്‍ക്കാര്‍ അതു പരിഹസിച്ചു. അതിന്റെ പിതാവു ശ്രീമാന്‍. മന്മൊഹന്‍ തന്നെ കഴിഞ്ഞവര്‍ഷം പറഞ്ഞു തെറ്റുപറ്റിയെന്നും,ഇവിടുത്തെ ജനസാമാന്യത്തിനും അതു ദൊഷം ചെയ്തു എന്നും.പിന്നെയും താങ്കള്‍ കണ്ണടച്ചു ഇരുട്ടാക്കുകയാണൊ?
2)ചൈന കരാ‍റ് ഒപ്പുവച്ചെങ്കില്‍ അതു വെണ്ട ഭെദഗതികളൊറ്റെയാണു എന്നു ഒര്‍മിപ്പിക്കട്ടെ. ഇന്ധനങ്ങളുടെ പുനരുപയോഗം,റിപ്പൊര്‍ട്ടിങ് തുടങ്ങിയവ.
3)ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭരണം ക്രിയാത്മകമാകണമെങ്കില്‍ പ്രതിപക്ഷം ഇടപെടുകതന്നെ വേണം.എന്‍.ഡി.എ.ഭരണകാലത്തു മിണ്ടാതെ കുത്തിയിരുന്നെങ്കില്‍ അതു കൊണ്‍ഗ്രസ്സിന്റെ കഴിവു കേടല്ലെ മാഷെ?
4)ഇന്ത്യയില്‍ മറ്റൊരു രാജ്യാന്തര എജന്‍സി കയറി പരിശോധന നടത്താം എന്നു സമ്മതിക്കുന്നതു പരമാധികാരത്തിന്മെലുള്ള വിട്ടുവീഴ്ച്ചയല്ലെ?താങ്കലുടെ വീട്ടില്‍ കയറി ഞാന്‍ വലിപ്പു പരിശോധിച്ചാല്‍ ??5)ബൊഫോര്‍സ് അഴിമതി ജനങ്ങള്‍ മറന്നതു പിന്നെയും പൊക്കിയെടുക്കുന്നതെന്തിനാണു?
6)ആണവ മേഖലയില്‍ ഇന്ത്യ അമേരികയുടെ മുന്നിലാണെന്നു താങ്കള്‍ തന്നെ തെളീവുകള്‍ നിരതുന്നുവല്ലൊ,അങ്ങിനെയെങ്കില്‍ ഈ കരാറില്‍ ആര്‍ക്കായിരിക്കും ഗുണം കിട്ടുക.
7)കഴിഞ്ഞ പൊസ്റ്റ് ഇല്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു താങ്കള്‍ മറുപടി പറഞ്ഞിരുന്നു എങ്കില്‍ അവസ്സാന ഖണ്ടിക താങ്കള്‍ക്കു എഴുതേണ്ടി വരില്ലായിരുന്നു.കേവലം 4 ശതമാനമാണു നമ്മുടെ ഊര്‍ജ്ജാവശ്യം ഈ കരാറിലൂടെ അധികം കിട്ടാന്‍ സാധ്യതയുള്ളൂ.ഇറാന്‍ വാതകക്കുഴല്‍ കരാറായാല്‍ ഇതിലധികം നമുക്കു കിട്ടിയേനെ.
8)മറ്റെല്ലാ കാര്യങ്ങളും കരാറ് വായിച്ചാല്‍ ബോധ്യപ്പെടും. റിപ്പോര്‍ട്,പരിശോധന എന്നീ ഭാഗങ്ങള്‍ പ്രത്യെകം ശ്രദ്ധിക്കണം.
ഭാഗം രണ്ടിന് അഭിപ്രായം :

മാഷെ, ഞാന്‍ എത്തി,താങ്കളുടെ സയന്‍സ് ബ്ലൊഗ് കണ്ടാണു ഞാന്‍ ബുക് മാര്‍ക് ചെയ്തതു, പക്ഷെ ഇപ്പൊള്‍ ........“താരതമ്യേന അപായസാധ്യതകള്‍ നീയന്ത്രണവിധേയമാക്കാവുന്നതും പരിസ്ഥിതിക്ക് യാതൊരു കോട്ടവും ഉണ്ടാക്കാത്തതുമായ ആണവോര്‍ജ്ജം“ഇതു ഒരു നിരുത്തരവാദ പ്രസ്താവന ആയെന്നു പറയാതെ വയ്യ.പിന്നെ വാങ്ങുന്ന ആണവ ഇന്ധനത്തിന്റെ കാര്യം, ഇന്ത്യ വികസിപ്പിച്ച തൊറിയം സാങ്കെതിക് വിദ്യ ലൊകൊത്തരമാണെന്നു ദെശസ്നേഹിയായ താങ്കള്‍ക്കു അറിയില്ലെന്നൊ!!സ്വകാര്യ മെഖലയിലെ പങ്കാളിത്തമാണു പിന്നെ, എന്‍റൊണ്‍ തെര്‍മല്‍ പവര്‍ കൊര്‍പ്പരേഷന്റെ ഗതിയെന്തായെന്നു എല്ലാവര്‍ക്കും അറിയാമല്ലൊ.പിന്നെ അവസാന ഭാഗം, ഉത്തരം അവിടെത്തന്നെയുണ്ടു.വീണ്ടും കാണാം
ഭാഗം ഒന്നിന് അഭിപ്രായം :
ഞാനാണൊ ആദ്യം!!?
ചില ചൊദ്യങ്ങള്‍ മാത്രം.
1.ആണവ നിലയത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ യൂണിറ്റ് വില എത്രയാകും?
2.ആകെ ഉത്പാദനത്തിന്റെ പരമാവധി എത്ര ശതമാനം വരെ അണവ വൈദ്യുതി ഉത്പാദിപ്പിക്കാനാവും?3.ഒരു നിലയത്തിനു എത്ര പണം മുടക്കണം?
4.ഒരു ആണവ നിലയത്തിന്റെ എത്ര കി.മി. ചുറ്റളവില്‍ ജനവാസ നിരൊധിത മെഖലയുണ്ടു?
ഉത്തരം നല്‍കുമല്ലൊ.
വീണ്ടും : ഇടതു കക്ഷികളുടെ ഗതികെടെന്ന വാദം


ഹാ കഷ്ടം !!എന്നല്ലതെ എന്തുപറയാന്‍?തീവ്രമായ ഇടതുപക്ഷ വിരൊധം മാത്രമാണു ഈ പൊസ്റ്റ് ഇല്‍ കാ‍ണാനാവുന്ന എക വികാരം.“ഇക്കാര്യത്തില്‍ ബി.ജെ.പി.യും ഇടതുകളും ഫലത്തില്‍ ഒരേ ചേരിയിലാണ്.“ഒരൊ വാചകം എടുത്തുള്ള പരിശൊധനയല്ല, എങ്കിലും ചൂണ്ടിക്കാണിക്കട്ടെ, ആണവ കരാര്‍ ഇന്ത്യക്കു ആവശ്യമാനെന്നതാണു ബി.ജെ.പി. നിലപാടു.അവര്‍ അതു വ്യക്തമാക്കിയതുമാണു.പൊകട്ടെ, കൊണ്‍ഗ്രസ്സിന്റെ ഇന്നത്തെ തകര്‍ച്ചക്കു കാരണമെന്താണ്?പഴയ ഇന്ത്യന്‍ നാഷനല്‍ കൊണ്‍ഗ്രെസ്സ് ന്റെ പ്രേത ബാധയുണ്ടെന്ന അവകാശവാദം മാത്രമല്ലതെ അവര്‍ക്കു എന്താണു പ്രത്യയശസ്ത്രപരമായി അടിസ്താനമുല്ലതു?കെവലം വ്യക്തികളെയൊ കുടുംബങ്ങളെയൊ കെന്ദ്രബിന്ദുവാക്കി, വ്യക്തിപൂജ മാത്രം അടിസ്താനമാക്കി ഒരു പ്രസ്ഥാനത്തിനു അധികകാലം പിടിച്ചുനില്‍ക്കാനവില്ല.എല്ലാ സംസ്ഥാനങ്ങളിലുമുള്ള നെത്ര്രുനിരയിലുള്ള വ്യക്തികള്‍ മുഴുവന്‍ പലകാരണങ്ങളാല്‍ പുറത്തു പൊയി.മറ്റുചില നെതാക്കളാകട്ടെ, വിധിയുടെ വിളിയില്‍ ഇഹലൊക വാസം വെടിഞ്ഞു.കൂനിന്മ്മെല്‍ കുരുവായി സോണിയാ ഗാന്ധിയുടെ രംഗപ്രവേശം കൂടിയായപ്പൊള്‍ പൂര്‍ണ്ണം.തുറന്ന പുസ്തകമായി എല്ലാം മുന്നില്‍ നില്‍ക്കയല്ലെ, നൊക്കിക്കാണാമല്ലൊ. ചരിത്രത്തിലാദ്യമായി സംഘടനാ നേതാക്കളെ കണ്ടെത്താന്‍ പരീക്ഷ നടത്തിയ ക്രെടിറ്റും നിങ്ങല്‍ള്‍ക്കു തന്നെ.ഉപജാപകവ്രുന്ദവുമായി പടക്കിറങ്ങിയാല്‍ ഭലം പരാജയം തന്നെയായിരിക്കും. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ബി.ജെ.പി. വരുന്നു എന്നു അലമുറയിട്ടിട്ടു കാര്യമില്ല.പിന്നെ ബുഷ് സ്ഥാനമൊഴിയാന്‍ പൊകുന്നു എന്ന പരാമര്‍ശം. അമേരിക്ക ഇറാക്കിനെ ആക്രമിക്കുമ്പോള്‍ ബുഷ് നു എത്ര കാലം ബാക്കിയുടായിരുന്നു? അവിടുത്തെ എണ്ണ് മുഴുവന്‍ കൊരിയെടുത്തു സ്വന്തം വീട്ടിലെ കിണ്റ്റില്‍ കൊണ്ടുപൊയി സൂക്ഷിക്കാം എന്നു അങ്ങെര്‍ കരുതിയിരുന്നൊ അവൊ!!ബുഷ് ഒരു പ്രതിനിധി മാത്രമാണ്, കച്ചവടം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള മൂലധനത്തിന്റെ.ഇത്തരം ബാലിശമായ പരാമര്‍ശങ്ങല്‍ പൊസ്റ്റ്ന്റെ നിലവാരം കെടുത്തിയെന്നു തന്നെ പറയട്ടെ, ക്ഷമിക്കുക.ഇനി ഇടതുകക്ഷികളുടെ നിലപാടുകള്‍ , അതൊരു കമന്റു ബോക്സില്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയയില്ലെന്നു താങ്കള്‍ക്കുതന്നെ അറിയാമല്ലൊ.ഇടതുപക്ഷം ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞതിനാലാണു ഞാനും നിങ്ങളും ഇപ്പൊളും സ്വതന്ത്രമായി ബ്ലൊഗ് എഴുതാനിരിക്കുന്നതു.ഇല്ലയെങ്കില്‍ സംഘപരിവാറിന്‍ ത്രിശ്ശൂലത്താലൊ അല്ലാത്ത പക്ഷം സാമ്രാജ്യത്വത്തിന്‍ സാമ്പത്തിക അടിമത്താത്താലൊ കൊന്നൊടുക്കപ്പെട്ടേനെ. ഇന്ത്യയിലെ പാവങ്ങലുടെ പട്ടിണി മാറ്റുക എന്നതിനേക്കാള്‍ പ്രാമുഖ്യം അണവകരാറിനു നല്‍കുന്ന മന്മൊഹന്‍സിങ് ഒരു പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പൊലും മത്സരിച്ചിട്ടില്ലാത്ത ഒരു ലോകബാങ്കു ഗുമസ്തനായിരുന്നു എന്ന കാര്യവും വിസ്മരിക്കരുതു.

തുടര്‍ച്ച :


വാദപ്രതിവാദങ്ങല്‍ക്കു വേദിയെന്നനിലയിലല്ല ഞാന്‍ താങ്കലുടെ പൊസ്റ്റില്‍ വന്നതു.ഇതിലൂടെ നമുക്കു പരസ്പരം ബോധവല്‍ക്കരിക്കാനും കഴിയുകയില്ല. എങ്കിലും എന്തെങ്കിലും പറയാതിരുന്നാല്‍ താങ്കളുടെ മരുപടി അംഗീകരിച്ചതായൊ അല്ലെങ്കില്‍ അവഗണിച്ചതായൊ തെറ്റിദ്ധരിക്കപ്പെട്ടെക്കാം.കണ്ണൂര്‍ മോഡെല്‍ രാക്ഷ്ടീയത്തൊടു എനിക്കു യൊജിപ്പില്ല. പക്ഷെ അതു ആ പ്രദേശത്തിന്റെ മാത്രം പ്രത്യെകതയാണു.മറ്റുള്ളവരുടെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ അങ്കക്കച്ചചുറ്റി സ്വയം മരണം എറ്റുവാങ്ങുന്ന ചേകവന്മാരുടെ നാടാണതു. രക്തം കണ്ടു അറപ്പുതീര്‍ന്നവര്‍.അതു കെരളത്തിന്റെ പൊതു സ്വഭാവമായി അവതരിപ്പിക്കരുതു.കമ്മുണിസ്റ്റ് വിരൊധം തെറ്റല്ല, പക്ഷെ നില്‍നില്‍പ്പിനു കമ്മുണിസ്റ്റു വിരൊധം മാത്രം ആശ്രയിക്കുന്നതു തെറ്റുതന്നെയാണു.പിന്നെ പൌരന്മാരുടെ രാക്ഷ്ട്രീയം.കണ്ണും കാതുമുള്ള വര്‍ പ്രതികരിക്കും, ആ പ്രതികരണം അവനില്‍ അടിസ്താനമായി കിടക്കുന്ന ആശയങ്ങല്‍ അനുസരിച്ചാവണം എന്നാണു എന്റെ അഭിപ്രായം.അപ്പപ്പൊള്‍ കാണുന്ന വ്യക്തിയുടെ സൌന്ദര്യം നൊക്കി പിതാക്കന്മാരെ മറ്റാനാവില്ലല്ലൊ.അമേരിക്ക ലൊകത്തിനു ഭീഷണിയല്ല എന്നു പറയുന്നതിനു എനിക്കു മറുപടി ഒന്നുമില്ല.ഇനി മന്മൊഹന്‍. 1966 യു.എന്‍.ന്റെ ഒരു സാമ്പത്തിക കാര്യ ഉദ്യൊഗസ്തനായാണു അദ്ദേഹം ന്യൂയൊര്‍ക്കില്‍ എത്തുന്നതെന്നാണു എന്റെ ചെറിയ അറിവു.70 കള്‍ മുതല്‍ ഇന്ത്യയുടെ വിവിധ സാമ്പത്തിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് നരസിംഹ റാവു വിന്റെ ധനകാര്യമന്ത്രിയായി. അന്നു തുടങ്ങിവച്ച നവ ലിബെറല്‍ സാമ്പത്തിക നയങ്ങള്‍ ഇന്ത്യന്‍ കര്‍ഷകന്റെയും ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെയും തകര്ത്തു തരിപ്പണമാക്കി.അന്നു ഇതിനെതിരെ ശബ്ദമുയര്‍ത്തിയ ഇടതു കഷികളെ ആരും മുഖവിലക്കെടുത്തില്ല.ആ വ്യക്തിയെ എത്ര മഹത്വവല്‍ക്കരിച്ചാലും താങ്കള്‍ക്കു ഒരു ഇന്ത്യക്കാരെന്ന നിലയില്‍ പരാജയമെ സമ്മാനിക്കൂ.

Friday, July 11, 2008

ആരോഗ്യ മേഖലയെപ്പറ്റി .

K.P.S. അഞ്ചരക്കന്ടി
ആരോഗ്യമേഖലയിലെ ചില അനാരോഗ്യ പ്രവണതകള്‍ !
ഗഹനമായ വിഷയങ്ങളില്‍ നിരുത്തരവാദപരമായ പോസ്റ്റുകള്‍ വരുന്നതിനു ഒരു ഉദാഹരണം .
എനിക്കിത്രമാത്രമെ പറയാനുള്ളൂ .
ആഴത്തില്‍ അറിവില്ലാത്ത വിഷയത്തെക്കുറിച്ചു ഇത്ര ആധികാരികമായി സംസാര്‍ക്കുന്നതു താങ്കള്‍ക്കു ഭൂഷണമല്ല മാഷേ.
1)അലോപ്പതിയെന്നാല്‍ പ്രതിമരുന്നു ഉപയൊഗിക്കുന്ന രീതിയാണു. പനിക്കു പനിക്കെതിരെയുള്ള മരുന്നു, ബക്റ്റീര്യക്കു ബാക്റ്റീരിയക്കെതിരെ മരുന്നു അങ്ങിനെ.ആ പ്രയോഗത്തില്‍ എന്താണു തെറ്റു?
2) ജെര്‍മനിയില്‍ ഹോമിയൊ ഉണ്ടൊ എന്നു അറിയില്ലെങ്കില്‍ അതു പരാമറ്ശിക്കരുതു. ജെര്‍മനിയില്‍ ഹൊമിയൊ ഇപ്പൊഴും ഉപയൊഗിക്കുകയും പടിപ്പിക്കുകയും ചെയ്യുന്നുണ്ടു.ഹോമിയൊ മരുന്നുകള്‍(എല്ലാമില്ല) അമേരിക്കയില്‍ അംഗീക്രുതമാണെന്നും അറിയിക്കട്ടെ.
3)ആയുര്‍വേദത്തിനെ തള്ളിപ്പറയുന്ന ആരെങ്കിലും ശാസ്തലൊകത്തുണ്ടാവുമെന്നു കരുതാന്‍ വയ്യ. പന്ചം, ഭൂതം എന്നൊക്കെ കെട്ടു താങ്കള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു തൊന്നുന്നു.
4)ഒരൊ സസ്യങ്ങളുടെയും നീര് ഓയില്‍, റെസിനുകള്‍ തുടങ്ങിയ നിരവധി ജൈവവസ്തുക്കള്‍ അടങ്ങിയതാണു.അവയെ ഔഷധസസ്യങ്ങള്‍‍ എന്നു വിശേഷിപ്പിക്കുന്നതു ഉപയോഗിച്ചു ബൊദ്ധ്യപ്പെട്ടശേഷമാണു.ആയുര്‍വേദം ഒരു ജീവന രീതിയാണു, കെവലം ഒരു ചികിത്സാ രീതി മാത്രമല്ല.
5)അലോപ്പതിയുടെ തണലിലാണു മറ്റെല്ലാ വിഭാഗങ്ങളും നിലനില്‍ക്കുന്നതു എന്ന കണ്ടു പിടുത്തം നടത്തിയ ലോകത്തിലെ ആദ്യ വ്യക്തി എന്ന ബഹുമതി താങ്കള്‍ക്കയിരിക്കുമെന്നു പറയട്ടെ.