K.P.S. അഞ്ചരക്കന്ടി
ആരോഗ്യമേഖലയിലെ ചില അനാരോഗ്യ പ്രവണതകള്‍ !
ഗഹനമായ വിഷയങ്ങളില്‍ നിരുത്തരവാദപരമായ പോസ്റ്റുകള്‍ വരുന്നതിനു ഒരു ഉദാഹരണം .
എനിക്കിത്രമാത്രമെ പറയാനുള്ളൂ .
ആഴത്തില്‍ അറിവില്ലാത്ത വിഷയത്തെക്കുറിച്ചു ഇത്ര ആധികാരികമായി സംസാര്‍ക്കുന്നതു താങ്കള്‍ക്കു ഭൂഷണമല്ല മാഷേ.
1)അലോപ്പതിയെന്നാല്‍ പ്രതിമരുന്നു ഉപയൊഗിക്കുന്ന രീതിയാണു. പനിക്കു പനിക്കെതിരെയുള്ള മരുന്നു, ബക്റ്റീര്യക്കു ബാക്റ്റീരിയക്കെതിരെ മരുന്നു അങ്ങിനെ.ആ പ്രയോഗത്തില്‍ എന്താണു തെറ്റു?
2) ജെര്‍മനിയില്‍ ഹോമിയൊ ഉണ്ടൊ എന്നു അറിയില്ലെങ്കില്‍ അതു പരാമറ്ശിക്കരുതു. ജെര്‍മനിയില്‍ ഹൊമിയൊ ഇപ്പൊഴും ഉപയൊഗിക്കുകയും പടിപ്പിക്കുകയും ചെയ്യുന്നുണ്ടു.ഹോമിയൊ മരുന്നുകള്‍(എല്ലാമില്ല) അമേരിക്കയില്‍ അംഗീക്രുതമാണെന്നും അറിയിക്കട്ടെ.
3)ആയുര്‍വേദത്തിനെ തള്ളിപ്പറയുന്ന ആരെങ്കിലും ശാസ്തലൊകത്തുണ്ടാവുമെന്നു കരുതാന്‍ വയ്യ. പന്ചം, ഭൂതം എന്നൊക്കെ കെട്ടു താങ്കള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു തൊന്നുന്നു.
4)ഒരൊ സസ്യങ്ങളുടെയും നീര് ഓയില്‍, റെസിനുകള്‍ തുടങ്ങിയ നിരവധി ജൈവവസ്തുക്കള്‍ അടങ്ങിയതാണു.അവയെ ഔഷധസസ്യങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നതു ഉപയോഗിച്ചു ബൊദ്ധ്യപ്പെട്ടശേഷമാണു.ആയുര്‍വേദം ഒരു ജീവന രീതിയാണു, കെവലം ഒരു ചികിത്സാ രീതി മാത്രമല്ല.
5)അലോപ്പതിയുടെ തണലിലാണു മറ്റെല്ലാ വിഭാഗങ്ങളും നിലനില്‍ക്കുന്നതു എന്ന കണ്ടു പിടുത്തം നടത്തിയ ലോകത്തിലെ ആദ്യ വ്യക്തി എന്ന ബഹുമതി താങ്കള്‍ക്കയിരിക്കുമെന്നു പറയട്ടെ.