നകുലന്‍
സോമനാഥ് ചാറ്റർജീ, സ്മരണ വേണം – വിമോചനസമരകാലത്തെ ഈ വിവാഹഫോട്ടോ!
പഴങ്കഥകള്‍ ഒര്‍മ്മിപ്പിക്കുകയാണു പ്രിയ സുഹൃത്ത് നകുലന്‍ ,
മുഖ്യ ടാര്‍ജെറ്റ് ഇടതുപക്ഷം തന്നെ .
ബി.ജെ.പി യെ വെള്ളപൂശാനുള്ള ശ്രമവും .
ഞാന്‍ ഇത്രയേ അഭിപ്രായപ്പെട്ടുള്ളൂ :
സോമനാഥ ചാറ്റ്ര്ജിയുടെ നിലപാട്, സ്പീക്കര്‍ പദവി രാജിവക്കുന്ന വിഷയത്തില്‍, ശരിയൊ തെറ്റോ എന്നു വിശകലനം ചെയ്യുന്ന ഈ പൊസ്റ്റില്‍ പക്ഷെ താങ്കള്‍ ഇടതുപക്ഷത്തെ കരിവാരിത്തേക്കാന്‍ പരമാവധി ഔത്സുക്യം കാട്ടിയിരിക്കുന്നു എന്നു പറയാതെ വയ്യ. അതൊടൊപ്പം തന്നെ ബി.ജെ.പി. യെ മഹത്വവല്‍ക്കരിക്കാനും ശ്രമിച്ചിരിക്കുന്നു. ഇടതുപക്ഷത്തെ കരിതേക്കല്‍ ഒരു ബുധിമുട്ടുമില്ലാത്ത ഒരു പരിപാടിയാണ്, അതിനു കയ്യടിക്കാന്‍ ഭൂരിപക്ഷ്ത്തെയും താങ്കള്‍ക്കു കിട്ടുകയും ചെയ്തെക്കും.എതൊരു കാര്യ്ത്തിലായാലും വ്യക്തമായ നയപരിപാടിയൊ കാഴ്ചപ്പാടൊ മുന്നൊട്ടു വച്ചു അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാനു ഇടതു പക്ഷത്തുള്ളതു.പരിപാടികള്‍ വ്യക്തവും പരസ്യവുമാകുമ്പോല്‍ വിമര്‍ശകര്‍ക്കു എളുപ്പമാണു. അക്കമിട്ടു എതിര്‍ത്താല്‍ മതി.കാലാകാലങ്ങളില്‍ നിലപാടുകള്‍ പുനപരിശോധിക്കുകയും, അവശ്യമെങ്കില്‍ തിരുത്തല്‍ നടത്തിയുമാണു ഇന്ത്യയിലെ ഇടതു കക്ഷികള്‍ നീങ്ങുന്നതെന്നു കാണാന്‍ കഴിയും.തെറ്റുകള്‍ പറ്റാം,പറ്റിയിട്ടുണ്ടാവാം, അതൊക്കെ തിരുത്തപ്പെടുന്നുമുണ്ടാവും. താങ്കള്‍ പറയുന്ന ബി.ജെ.പി.ക്കൊ കൊണ്‍ഗ്രസ്സിനൊ എന്തെങ്കിലും എഴുതപ്പെട്ട നയങ്ങള്‍ പറയാനുണ്ടൊ? ഉണ്ടെങ്കില്‍ തന്നെ എത്ര ശതമാനം പാലിക്കപ്പെടുന്നു?പരിശൊധിക്കെണ്ടതല്ലെ? ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണു, കക്ഷിയടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു നടക്കുന്ന രാജ്യം.വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ഭാഷ , സംസ്കാരങ്ങള്‍ എല്ലാം അനവധി.അപ്പോല്‍ ചില അടിസ്ഥാനപ്രമാണങ്ങള്‍ വച്ചു സഹകരണത്തിന്റെ മേഖലകള്‍ കണ്ടെത്തി മാത്രമെ മുന്നോട്ടു പൊവാന്‍ സാധ്യമാകൂ.മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാണെങ്കില്‍, പാര്‍ട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒട്ടിനിന്നുകൊണ്ടു ,അതാതു സമയത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വേണ്ടുന്ന അടവു നയം സ്വീകരിച്ചു, തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണു നയം.അതിനാലാണു കോണ്‍ഗ്രെസ്സിനെക്കാള്‍ മാറ്റിനിറുത്തെണ്ടതു വര്‍ഗ്ഗീയയതയാണെന്നു തീരുമാനിച്ചു, യു.പി.എ നിലവില്‍വന്നതു. ഇനി വര്‍ഗ്ഗീയതയാണൊ സാമ്രാജ്യത്വമാണൊ കൂടുതല്‍ രാജ്യത്തിനു ദോഷം എന്നനുസരിച്ചു അടുത്ത നീക്കം നടന്നെക്കാം, ചിലപ്പോള്‍ രണ്ടും ശത്രുക്കള്‍ തന്നെ യെന്നും തീരുമാനിച്ചേക്കാം.സ്ഥായിയായ ശത്രുക്കളുണ്ടാവില്ലെന്നര്‍ഥം.കേരളം , ബങ്കാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം അധികാരത്തിലുള്ള ഒരു പാര്‍ട്ടിക്കു ഇന്ത്യയില്‍ ഇത്രയും നിര്‍ണായക ശക്തിയാകാന്‍ കഴിഞ്ഞതു ഒരു ചെറിയ കാര്യമല്ല.അതെന്തൊക്കെയായാലും , എത്ര വെള്ളപൂശിയാലും, ബി.ജെ.പി . വെളുക്കാന്‍ പോകുന്നില്ല, കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാം എന്നല്ലാതെ.പാര്‍ലമെന്റ്റരി വ്യാമോഹം ഒരു വലിയ കീറാമുട്ടിയാണു. മനുഷ്യരല്ലെ അടിസ്ഥാന പരമായി.പാര്‍ലമെന്റ്റ്രി വ്യാമൊഹങ്ങള്‍ക്കെതിരെ ഘൊരം പ്രസംഗിച്ചു നടന്ന നാമ്മുടെ കെ.വേണു അവസാനം ഏതു ലേബലിലാണു മത്സരിച്ചതെന്നു അറിയാമല്ലൊ.എതായാലും സോമനാത്ഥ ചാറ്ററ്ജി രാജിവക്ക തന്നെ ചെയ്യും.പിതാവു ഏതു പക്ഷത്തായാലും.