വിഷ്ണു പ്രസാദ് -പ്രതിഭാഷ
ബൂലോകര്‍ക്കായി വിഷ്ണു പ്രസാദിന്റെ സംഭാവന
"അങ്ങനെയിരിക്കുമ്പോള്‍ബ്രാഹ്മണ്യം ഒരു നാല്‍ക്കാലിയായിഇങ്ങനെ നടന്നു വരികയായിരുന്നു.
-മനസ്സിലാവുന്നുന്ടോ ?-ഉണ്ട് ,ഉണ്ട്..
അങ്ങനെ നടന്നു വരുമ്പോള്‍അതാ പരാക്രമിയായിട്ടുള്ളഒരു മനുഷ്യന്‍ വരുന്നു.കണ്ടാല്‍ കൃമിയാച്ചാലുംആള് പരാക്രമി തന്നെ.
-മനസ്സിലാവ്ണ്ടോ എന്തോ-ഉണ്ട്,ഉണ്ടന്നനെ
നമ്മുടെ പരാക്രമിയായിട്ട്‌ള്ളഅദ്ദേഹം ഇങ്ങനെ നാല്‍ക്കാലിയായി വരുന്നആ ബ്രാഹ്മണ്യത്തിന്റെ പൃഷ്ടഭാഗംഇങ്ങനെ തടവിത്തടവിപിടുക്ക് നോക്കി ഒറ്റപ്പിടുത്തം.
-മനസ്സിലാവ്ണ്ടോ ആവോ?-ഉണ്ട്..ഉണ്ട്.
ഹൌ എന്താ പറയ്യാ...അപ്രതീക്ഷിതായിട്ട്‌ള്ള പിടുത്തായതോണ്ട്ബ്രാഹ്മണ്യം ആദ്യം തിരശ്ചീനമായും പിന്നെ ലംബമായുംവായുവില്‍ ഉയര്‍ന്നു കറങ്ങി.
-മനസ്സിലായോ?-ആയി.അങ്ങനെ ഉയര്‍ന്ന് വായുവില്‍ ലംബമായും തിരശ്ചീനമായുംകറങ്ങിയതിന്റെ ഫലമായിഞൊടിയിട മാത്രം കാണാവുന്നഒരു ചിത്രം ഉണ്ടായി.
ഈ ചിത്രത്തെ സൃഷ്ടിച്ച്ബ്രാഹ്മണ്യം തലകുത്തി വീണു.ഈ കാഴ്ച്ച കണ്ട് ആകാശത്തു നിന്ന്ഗാന്ധി,കൃഷ്ണന്‍ തുടങ്ങിയ ദളിതര്‍ചിത്രകാരന്‍ ചിത്രകാരന്‍ എന്ന് ആ പരാക്രമിയെപുകഴ്ത്തിക്കൊണ്ട് പുഷ്പവൃഷ്ടി നടത്തി.ഇതു കണ്ട് ബൂലോകവാസികളായ ദളിതര്‍ഓടിക്കൂടി അവരും ചിത്രകാരന്‍ ചിത്രകാരന്‍ എന്ന് സ്തുതിച്ചു."
എനിക്കിതിലെന്ത് കാര്യം ?
ഒന്നുമില്ല , ചിത്രകാരന്‍ തന്റെ ജാതി ചിന്തകളുടെ തടവറയിലാണ് എന്ന് തോന്നിയിട്ടുണ്ട് .പക്ഷെ ഞാന്‍ വെറും തൃണം, ശിശു, അതിനാല്‍ ഒന്നും പറയാനാവില്ല .നല്ല ഒരു ആക്ഷേപഹാസ്യം ആസ്വദിക്കുന്നു .