Thursday, March 19, 2009

വനിതാ പോലീസുകാരെ ഇറക്ക്

ഉപ്പിലിട്ടു സൂക്ഷിക്കേണ്ട കമന്റുകളൊന്നും അടുത്തകാലത്തായി എങ്ങും ഇടാന്‍ സാധിച്ചിട്ടില്ല. എങ്കിലും കമന്റ് മോഡറേഷന്‍ കാരണം പതിവായി വായിക്കുന്ന ഒരു പോസ്റ്റിലെ കമന്റ് ഇവിടേയും കുറിക്കുന്നു.

കേരളാ പോലീസിലെ “വിനയ” എന്ന പോലീസ് കോണ്‍സ്റ്റബിളിനെ അറിയാത്തവരായി മലയാളികള്‍ ആരുമുണ്ടാവില്ല. ഒരു ബ്ലോഗ്ഗര്‍ കൂടിയാണ് വിനയ, ബ്ലോഗ്ഗ് നാമം “വിനയയുടെ ലോകം.” ഈ മാര്‍ച്ച് 18 പബ്ലിഷ് ചെയ്ത “വനിതാ പോലീസുകാരെ ഇറക്ക് ” എന്ന് പോസ്റ്റില്‍ പരാമര്‍ശിച്ച ചിലകാര്യങ്ങളോട് യോജിക്കാനായില്ല. അതിനാല്‍ ഞാനിട്ട കമന്റ് വിയോജനം രേഖപ്പെടുത്തുന്നതായിരുന്നു. മേല്‍ ലിങ്കില്‍ പോയി പോസ്റ്റ് വായിക്കണെ. അതില്‍ പരാമര്‍ശിക്കുന്ന എസ്.പിയുടെ തീരുമാനത്തോട് വിയോജിക്കാനാവില്ലെന്നും, സ്ത്രീകള്‍ കഴിവു കുറഞ്ഞ ആളുകളാണെന്ന് കരുതിയാവില്ല, മറിച്ച് പ്രായോഗികതയുടെ പേരിലാവും എസ്.പി. അങ്ങിനെ ഒരു തീരുമാനമെടുത്തത് എന്നുമായിരുന്നു എന്റെ അഭിപ്രായം. സ്ത്രീകളുടെ ജൈവികമായ സവിശേഷതകള്‍ ചില സന്ദര്‍ഭങ്ങളില്‍ അവരെ പ്രത്യേക പരിഗണനക്ക് അര്‍ഹരാക്കുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഒരു ഉദാഹരണം ഉദ്ധരിച്ചത് ഇപ്രകാരം. ചില സ്ത്രീകളില്‍ മാസമുറ സമയത്ത് തലവേദന, നടുവേദന, ടെന്‍ഷന്‍ എന്നിങ്ങനെ ചില പ്രശ്നങ്ങള്‍ കാണാറുണ്ട്. ആ സമയത്ത് എന്തെന്കിലും തരത്തില്‍ അവര്‍ക്ക് ഇളവുകളനുവദിക്കുന്നത് സ്ത്രീകളെ രണ്ടാം തരക്കാരാക്കുന്നു എന്ന് കരുതാനാവുമോ എന്നായിരുന്ന് ഞാന്‍ ചോദിച്ചത്. വിനയക്ക് ഏതു പ്രതികൂല സാഹചര്യങ്ങളേയും നേരിടാന്‍ കഴിവുള്ളതിനാല്‍ അടുത്ത് ആക്ഷന് ഉടന്‍ അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

വിയോജിച്ചതിനാലാണോ എന്തോ ആ കമന്റ്റ് പബ്ലിഷ് ചെയ്തു കണ്ടില്ല.