വിഷാദ രോഗം തിരിച്ചറിയുക
കാലിക പ്രസക്തിയുള്ള പോസ്റ്റ് . നിര്‍ഭാഗ്യവശാല്‍ അധികമാരും ശ്രദ്ധിച്ചില്ല .
എന്റെ അഭിപ്രായം പറഞ്ഞതിതാണ് :
"സമൂഹത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടെണ്ട ഒരു വിഷയമാണിതു.ഒരുപക്ഷെ ഈ നൂറ്റാണ്ടിന്റെ തന്നെ രോഗം.ശാരീരികവും, മാനസികവും, സാമൂഹികവുമായ ഒരുപാടു കാരണങ്ങള്‍ ഇതിനു വഴിവക്കുന്നു.നമ്മുടെ അണു കുടുംബങ്ങള്‍ ഒരു പരിധി വരെ ഇതിനു കാരണമാകുന്നു.ഒറ്റപ്പെട്ടു മാറിയിരുന്നാല്‍ ശ്രധിക്കാന്‍ ആളില്ലാത്ത അവസ്ഥ, സന്ത്വനിപ്പികക്കാന്‍ ആളില്ലാത്ത അവസ്ത്ഥ,ഇതിനൊക്കെ പുറമെ മനസ്സിനെ ഒരു അവയവമായിക്കണ്ടു ,രോഗഗ്രസ്ത്ഥമാവം അതും എന്നുള്ള തിരിച്ചറിവില്ലായ്മ ഇതൊക്കെ അടിസ്ത്ഥാന കാരണങ്ങള്‍, ഇതിനൊക്കെ പുറമെ ഇന്ട്രിന്‍സിക്കായി ഉണ്ടാവുന്ന വിഷാദം.യഥാസമയം കണ്ടെത്തിയില്ലെങ്കില്‍ ഒരു ജീവന്‍ തന്നെ നഷ്ടമായേക്കാം.സമൂഹം കൂടുതല്‍ ബൊധവല്‍ക്കരിക്കപ്പെടേണ്ടതുണ്ടു.ഷൊക്ക് ട്രീറ്റുമെന്റ് ഗുണകരമാണ്, പക്ഷെ സ്ഥായിയായ മോചനം കിട്ടില്ല, എപിലെപ്സി രോഗികളില്‍, ഒരൊ എപിസൊഡിനു ശേഷവും വിഷാദത്തില്‍ കുറവുവരുന്നതായി കണ്ടെത്തിയതിന്റെ ഫലമാണു ഈ ചികിത്സാ രീതി.എന്നാല്‍ ഇന്നു നിരവ്ധി മരുന്നുകള്‍ ലഭ്യമാണു,യഥാസമയം കണ്ടെത്തപ്പെടുകയാണു പ്രധാനം.ചിക്ത്സക്കുശേഷം രോഗം മാറിയാലും വീണ്ടും വരാനുള്ള സാധ്യത ഏറെയാണ്. ഒരു സ്ഥിരം കണ്‍സള്‍ട്ടന്റുണ്ടാവുകയാണു നല്ലതെന്നു തൊന്നുന്നു. കൂടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാന്ത്വനവും"