ചിത്രകാരന്‍ :
വരുന്നു... ബ്ലോഗ് ക്ലബ്ബുകള് !!!:
കേരളത്തില്‍ ബ്ലോഗ്ഗ് ക്ലബ്ബ്കള്‍ തുടങ്ങുന്നത് സംബന്ധിച്ച് വന്ന ഒരു പോസ്റ്റ് ആണ് . നമ്മുടെ ബ്ലോഗ് പുലികള്‍ ആണ് സംഘാടകര്‍ .
ആദ്യം ദുഷ്ചിന്തയാണോടിയെത്തുക മനസ്സിലു, അതു ഒരു ശീലം, ക്ഷമിക്കുക .
ബോഗു മീറ്റുകളെപ്പറ്റി എന്റെ ഒരു ധാരണ ഇപ്രകാരമാണ്.
1.ബ്ലൊഗ്കള്‍ വളരെ പോപുലറായ വിദേശങ്ങളില്‍, ബ്ലൊഗ്ഗെര്‍മാര്‍ക്കു സംഘം ചേരാന്‍ നിശാക്ലബ്ബുകളല്ലാതെ മറ്റൊന്നുമില്ലാത്ത രാജ്യങ്ങളീല്‍ , സമാന ചിന്താഗതിക്കാര്‍ക്കു ഒത്തുചേരലിനു ഒരു വേദിയാകുന്നു ഇത്തരം മീറ്റ്കള്‍.
2.ഇപ്പോള്‍ പ്രവാസികള്‍ വളരെ നല്ല ഒരു ശതമാനം പേര്‍ ബ്ലൊഗില്‍ ഉണ്ടു. അവര്‍ക്കു രാഷ്റ്റ്രീയത്തെ പറ്റി ചിന്തിക്കാന്‍ സമയമില്ല, ചേരി തിരിയാന്‍ സമയമില്ല.അവര്‍ക്കു ഒറ്റ രാഷ്ട്രീയം, ഒറ്റമതം, അതവരുടെ തൊഴില്‍ മാത്രം. ഏകാന്തതയുടെ വേദനകളില്‍ സമാനചിന്താഗതിക്കാര്‍ക്കു ഒത്തു കൂടാനും, പര്‍സ്പരം സാന്ത്വനിപ്പിക്കാനും വേദിയാകുന്നു ബ്ലൊഗ്ഗെര്‍സ് മീറ്റുകള്‍.
3.കേരളത്തില്‍ നമുക്കു ഇഷ്ടം പൊലെ സമയം, സ്വാതന്ത്ര്യം , എതെങ്കിലും ഒരു ഗ്രൂപ്പു ചിന്ത മനസ്സിലും കാണും, ജാതി, മതം , പ്രൊഫഷന്‍, പ്രക്രിതി സ്നേഹം ,അല്ലെങ്കില്‍ അരാഷ്ട്രീയ വാദം.അതിനാല്‍ തന്നെ ഇത്തരം മീറ്റുകള്‍ വിവിധ വിഭാഗങ്ങളുടെ ഒരു വേദിയാകുന്നു(സുനില്‍ പറഞ്ഞതു പോലെ).എത്ര സന്തൊഷം പൂശി ചിരിച്ചാലും ഉള്ളില്‍ അവന്‍ സംശയാലുവാകും, അസൂയ,അതിജാഗ്രത, അസഹിഷ്ണുത, ഇവ തല പൊക്കും.ഇതുവരെ കഴിഞ്ഞ മീറ്റുകള്‍ വലിയ പ്രശ്നങ്ങളില്ലതെ നടന്നതു, ആളുകള്‍ എണ്ണത്തില്‍ കുറവു, രാഷ്ട്രീയം കുറവ്.പക്ഷെ ഈ മാധ്യമത്തിന്റെ അനന്ത സാധ്യതകള്‍ തിരുച്ചറിയുന്ന സംഘങ്ങള്‍ ഇതില്‍ താല്‍പ്പര്യം കാണിക്കതിരിക്കില്ല. (ഖുറാന്‍ പ്രബോധകര്‍ എന്നേ ഇതു തിരിച്ചറീഞ്ഞവരാണു.)ഇതൊക്കെ ബ്ലൊഗ്ഗെര്‍സ് മീറ്റിനു ഒരു വെല്ലുവിളീയാകും (കേരളത്തില്‍ മാത്രം).വിവിധ സംഘടനകളുടെ ബൊഗ്ഗെര്‍സ് മീറ്റ് വിദൂരമല്ലെന്നു മനസ്സു പറയുന്നു.