സ്വവര്‍ഗ്ഗ രതിയേപ്പറ്റി ചില പോസ്റ്റുകള്‍ കണ്ടത് കൌതുകമുളവാക്കി. അവയില്‍ ചിലയിടങ്ങളില്‍ ഇട്ട കമന്റുകള്‍ വെറുതേ എടുത്തുവക്കുന്നു.
1.ലൈംഗികന്യൂനപക്ഷാവകാശ കണ്‍വെന്‍ഷന്‍
#
പ്രകൃതിയിലെ ജീവജാലങ്ങള്‍, ലൈംഗിക പ്രത്യുല്‍പ്പാദനം നടത്തുന്ന എല്ലാ ജീവഗണങ്ങളും, ആണ്‍ വര്‍ഗ്ഗവും പെണ്‍ വര്‍ഗ്ഗവുമായാണ്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. പ്രകൃതിയുടെ നില്‍നില്‍പ്പിനായുള്ള ഒരോ ജീവജാലങ്ങളുടേയും ഒരു കടമയാണ്‍ അടുത്ത തലമുറക്കു സൃഷ്ടിയേകുക എന്നതു. ഇതിന്റെ ഭാഗമായാണ് മനുഷ്യനടക്കമുള്ള ജന്തു വര്‍ഗ്ഗങ്ങളീല്‍ ആണും പെണ്ണും വ്യത്യസ്ഥ ശാരീരിക ഘടനകളുമായി പിറവിയെടുത്തിട്ടുള്ളത്. ദൃശ്യം, ശ്രാവ്യം, ഗന്ധം ഇവയെ അടിസ്ഥാനപ്പെടുത്തിയ ലൈംഗിക ഉത്തേജനങ്ങള്‍, ഓരോ ജീവിയിലും എതിര്‍ലിംഗത്തില്‍ നിന്നും ലഭിക്കുന്നു എന്നതാണ് സാധാരണ അവസ്ഥ. ഫിറമോണ്‍ തുടങ്ങിയ രാസ പദാര്‍ത്ഥങ്ങളാണ് ഉദ്ദേശിക്കുന്നതു.എതിര്‍ ലൈഗികതയാല്‍ ഉത്തേജിപ്പിക്കവിധമാണ് മനുഷ്യശരീരത്തിന്റെ സ്വാഭാവിക നിര്‍മ്മിതി.ഇണ എന്ന പ്രകൃതി സങ്കല്‍പ്പം, അടുത്ത തലമുറക്കു ജന്മമേകാനും ജീവശൃഖല നിലനിര്‍ത്തുവാനും വേണ്ടിയാണെന്നു പറഞ്ഞല്ലോ. ആണ്‍ പെണ്‍ ലൈംഗിക ബന്ധം മാത്രമേ ഇതിനുതകൂ എന്നതിനാല്‍ , ഇതു മാത്രമാണ്‍ പ്രകൃതി നിയമം എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള പ്രധാന വ്യതാസം, മൃഗങ്ങള്‍ വംശ വര്‍ദ്ധനക്കായി ഇണ ചേരുമ്പോള്‍ മനുഷ്യന്‍ , ശാരീരികവും മാനസികവുമായ ഉല്ലാസത്തിനുനും കൂടി ഇത് ചെയ്യുന്നു. ഒരു വ്യക്തിക്കു അതേ ലൈംഗികതയിലുള്ള മറ്റൊരു വ്യക്തിയോടു തോന്നുന്നു ലൈഗിക അടുപ്പം, ഏതു മനശാസ്ത്ര തത്വങ്ങള്‍ വച്ചു വ്യാഖ്യാനിച്ചാലും ഒരു “deviation from normal” ആണ്‍. ചിലര്‍ക്കതു ശരിയായി തോന്നാം, ഭൂരിപക്ഷത്തിനും അതല്ല.അതിനാല്‍ തന്നെ സ്വവര്‍ഗ്ഗ വിവാഹം, രതി ഇവയെല്ലാം പ്രകൃതി വിരുദ്ധം എന്നേ എനിക്കു വിശ്വസിക്കാന്‍ കഴിയൂ.സ്വന്തം സഹോദരിയുമായൊ, മാതാവുമായോ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുന്നതില്‍ , ജൈവികമായി യാതൊരു തെറ്റുമില്ല, മൃഗങ്ങളില്‍ അതു നടക്കുകയും ചെയ്യുന്നുണ്ടു. മനുഷ്യന്റെ സമൂഹിക ബോധം, സവിശേഷബുദ്ധി, ആണ് അവനെ അതില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ഈ സവിശേഷ ബുദ്ധിയും സാമൂഹിക ബോധവുമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.
##
സ്വവര്‍ഗലൈഗികതയെ ‘Deviation from majority‘അതെ, അതു ഡീവിയേഷനാണ്,അത്ര മാത്രം മതിയല്ലോ.മെജോരിറ്റിക്കനുസൃതം ജീവിക്കുക, അതല്ലെ നല്ലല്ലത്?ഇനി “മൈനൊരിറ്റി” എന്ന വിശേഷണം കൊടുക്കുന്നതുകൊണ്ടു മാത്രം, ഇതിന്റ്റെ വക്താക്കളായി വരുന്ന ചില സംരക്ഷകരേയും കിട്ടും. ഇതൊക്കെ “കുത്തക പദങ്ങളാണ്”ഇടം കയ്യും വലംകയ്യും പോലെ താരതമ്യം ചെയ്യാവുന്ന ഒരു വിഷയമാണോ ഇതു? അല്ല.സമയക്കുറവുമൂലം കൂടുതല്‍ പറയുന്നില്ല. കണ്വെന്‍ഷനു എല്ലാവിധ ആശംസകളും.ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും ക്യൂവായി നിങ്ങളുടെ വേദിക്കു വേണ്ടി കാത്തിരിക്കുന്ന കാലം വിദൂരമല്ല.
###
ശാരീരികവും മാനസികവുമായ ചികിത്സകള്‍ക്കു വിധേയമായാല്‍ നല്ലൊരു ശതമാനം സ്വവര്‍ഗ്ഗ സ്നേഹികള്‍ക്കും അതില്‍ നിന്നും മോചനം നേടാനാവുമെന്നാണ് മനസ്സിലാവുന്നതു.ഇതിനു ഏറ്റവും വലിയ തടസ്സം , ഇതിനു വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയാണ്.തൃശ്ശൂര്‍ യോഗത്തിനു സിവിക് ചന്ദ്രനൊക്കെ ഉണ്ടായിരുന്നു എന്നാണ് കേള്‍ക്കുന്നത്. ഇതെന്തോ വലിയൊരു സംഭവമാണെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്നത് , ഇതിനു പരിഹാരം കാണുന്നതിനെ തടസ്സപ്പെടുത്തുകയാണ്.
####
എല്ലാ വികസിത രാജ്യങ്ങളിലും സ്വവര്‍ഗപ്രണയികള്‍ക്ക് ഇക്കാലത്ത് വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ജീവിക്കാന്‍ കഴിയും.അതെ, ഇതൊക്കെയാണ് വികസനത്തിന്റെ അളവുകോല്‍. മറ്റു വികസ്വര രാജ്യങ്ങളും ഇന്ത്യയിലെ മുന്നോക്കം നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളും സ്വവര്‍ഗപ്രണയത്തെ പുതിയ വീക്ഷണകോണില്‍ കൂടി നോക്കികാണുമ്പോള്‍ അഭ്യസ്തവിദ്യരായ കേരളത്തിലും മാറ്റങ്ങള്‍ വരണം - വരുത്തും. തീര്‍ച്ചയായും സാധിക്കും.കേരളത്തിലെ സ്വവര്‍ഗ്ഗ സ്നേഹികളെക്കുറിച്ചു ഏതോ ചാനലില്‍ വന്ന പരിപാടി കണ്ടിരുന്നു.അതിനുള്ള സംഘ ബലം ആര്‍ജ്ജിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വിലപേശല്‍ ശക്തി. നിങ്ങള്‍ ഒരു പ്രദേശത്തു കൂട്ടമായി താമസ്സമാരംഭിക്കുക.എന്നിട്ടൊരു വോട്ടുബാങ്കാവുക, എല്ലാം ശുഭമാകും. ഇപ്പോള്‍ സ്കാറ്റേഡ് ആയി കിടക്കുന്നതുകൊണ്ടാണ് രാഷ്റ്റ്രീയക്കാര്‍ ഇതു കണ്ടില്ലെന്നു നടിക്കുന്നത്.എനിക്കു എതിരഭിപ്രായം ഉണ്ടെങ്കിലും ഒരു കോമണ്‍ ഫാക്റ്ററിനെ അടിസ്ഥാനമാക്കി കൂട്ടായമകള്‍ ഉണ്ടാവുന്നതിനെ ഞാന്‍ എന്നും അനുകൂലിക്കും,അതു എന്തു തന്നെയായാലും. എതിര്‍ചേരികളെ നമ്മള്‍ മാനിക്കുന്നില്ലെ അതിപോലെയുള്ള ഒന്നു.
2.ഇന്ത്യന്‍ പീനല്‍കോഡിലെ സെക്‌ഷന്‍ 377 - സ്വവര്‍ഗ്ഗരതിക്കെതിരെയുള്ള നിയമമോ?
#
സ്വവര്‍ഗ്ഗ രതി തടയാന്‍ ശ്രമിക്കുന്നത് കപട സദാചാരമാണെന്നത് സ്വീകാര്യമായ വാദമല്ല.ഭൂരിപക്ഷത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതുകൊണ്ട് അത് തീര്‍ച്ചയായും “ന്യൂനപക്ഷം” ആയിരിക്കുകയും ചെയ്യും. ആ പദത്തിന്റെ ഉടമസ്ഥാവകാശം ഉണ്ട് എന്നത്, പ്രകൃതി അനുകൂലിക്കാത്ത ഒരു വിഷയത്തിനു സ്വീകാര്യത ലഭിക്കാനുള്ള മറയാവുകയാണ്. “ലൈഗിക ന്യൂനപക്ഷം” എന്ന പ്രയോഗം തന്നെ ഇത്തരത്തില്‍ ഉണ്ടാക്കിയെടുത്തതാണ്.ലിംഗപരമായി , ആണ്‍, പെണ്‍ എന്നീ വേര്‍തിരിവും അതില്‍ ന്യൂനപക്ഷം എന്ന നിലയില്‍ നപുംസകങ്ങളും വരാം. സമാന ലൈഗികതയില്‍ മനഃസംതൃപ്തി കൈവരിക്കുന്നു എന്നുള്ളത് “ലൈംഗിക ന്യൂനപക്ഷം” എന്ന നിര്‍വചനത്തിനെങ്ങനെ അര്‍ഹരാകും.കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചമാതിരി , പല സ്ത്രീകളുമായി സ്ഥിരമായി ലൈഗിക ബന്ധം പുലര്‍ത്തുകയു ഭാര്യ അത് അംഗീകരിക്കുകയും ചെയ്യുന്ന ഒരു വിഭാഗമോ, അതല്ലെങ്കില്‍ തിരിച്ചും ഉണ്ടെന്നു സങ്കല്‍പ്പിക്കുക. തീര്‍ച്ചയായും ഇന്നത്തെ സമൂഹത്തില്‍ അതു ഒരു ന്യൂനപക്ഷമായിരിക്കും. അങ്ങിനെയെങ്കില്‍ അതും ഈ അവകാശങ്ങള്‍ ഉണ്ടാവേണ്ട വിഭാഗമല്ലെ?നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് ഒരു നിയമം ഉണ്ടാക്കുന്നത്. പ്രകൃതി നിയമങ്ങള്‍ക്ക് അനുസൃതമല്ലാത്തത് എതിര്‍ക്കപ്പെടുക തന്നെ വേണം. അല്ലെങ്കില്‍ നാളെ തൊഴുത്തില്‍ പശുവിനും നില്‍ക്കാനാവില്ല.
#
കൃഷ്‌ണ.തൃഷ്‌ണ ,എന്റെ കമന്റുകളെ തികച്ചും വ്യക്തിപരമായ നിരീക്ഷണങ്ങളായി കണ്ടാല്‍ മതി. ഏതൊരു വിഷയത്തിലും അനൊകൂലിച്ചും പ്രതികൂലിലിച്ചും എത്ര വേണമെങ്കിലും റഫറന്‍സുകള്‍ കണ്ടെത്താനാവും. ശാസ്ത്രം,മതം, സാംസ്കാരിക ചിന്തകള്‍ അങ്ങിനെ നിരവധി ശാഖകള്‍ ഒരു വിഷയത്തെ വിശകലനം ചെയ്യാന്‍ ഉപയോഗിക്കേണ്ടി വരും. അതില്‍ ഇന്നതു മാത്രമാണ് ശരി എന്ന അന്ധവിശ്വാസം ഒരിക്കലും ഞാന്‍ വച്ചു പുലര്‍ത്താറില്ല. പറ്റാവുന്ന കാര്യങ്ങള്‍ വായിക്കുകയും, അതില്‍ എന്റെ ലോജിക്ക് എപ്രകാരം പ്രതികരിക്കുന്നു എന്നും, ആസ്പദമാക്കിയാണ് ഞാന്‍ അഭിപ്രായം പറയുക. മറ്റൊന്നും ഞാന്‍ പരിഗണിക്കാറില്ല. ചിലപ്പോള്‍ തെറ്റാം, ചിലപ്പോള്‍ ശരിയാവാം.ബ്ലോഗ്ഗില്‍ സ്വവര്‍ഗ്ഗ രതിയേപറ്റിയുള്ള ചര്‍ച്ചയുടെ ഫ്ലാഷ് ബാക്കുകള്‍ ഞാന്‍ നോക്കിയിട്ടില്ല. പക്ഷെ കിഷോറിന്റെ ഒരു പോസ്റ്റു കണ്ടതിനു ശേഷം അതു കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചു വരുന്നു.എന്നെ ശത്രു സ്ഥാനത്തു നിര്‍ത്തേണ്ട, എന്തായാലും. അഭിപ്രായങ്ങള്‍ എതിര്‍ത്തും അനുകൂലിച്ചും ഒക്കെ വന്നെന്നിരിക്കും.വീണ്ടും കാണാം.
3.മലയാളികളുടെ മാറുന്ന വിവാഹ സങ്കല്‍പ്പങ്ങള്‍
#
കാപ്പിലാന്‍,തലക്കെട്ട് മലയാളിയുടെ വിവാഹ സങ്കല്‍പ്പങ്ങളെപ്പറ്റി.പരാമര്‍ശ വിഷയം സ്വവര്‍ഗ്ഗാനുരാഗം.ഇതു രണ്ടും ഇക്വേറ്റ് ചെയ്യുകയാണോ?അതായത് ജൈവിക പ്രകൃയ എന്ന നിലയിലുള്ള സഹവാസങ്ങള്‍ വേണ്ട , പകരം പുരുഷനു കൂട്ട് പുരുഷനും, സ്ത്രീക്ക് കൂട്ട് സ്ത്രീയും മതി,എന്നതലത്തിലേക്ക് മലയാളി എത്തി എന്നാണോ?കിഷോറുമായി ഞാന്‍ ഇത് സംസാരിച്ചിരുന്നു. അടിസ്ഥാനപരമായി കേരളീയന്‍ കണ്ടിട്ടുള്ള സ്വവര്‍ഗ്ഗ അനുരാഗം (സോ കോള്‍ഡ്)ഒരു രസത്തിനായോ മറ്റോ ഈ പറഞ്ഞ “അറക്കല്‍” മാത്രമാണ്. മലബാര്‍ പ്രദേശത്ത് ഇത്തരം ധാരാളം ആളുകളെ കണ്ടിട്ടുണ്ട്. ഈ അടിസ്ഥാനം വച്ചാണ് നാം ഇതിനെ സമീപിക്കുന്നത്. ഖസാക്കിന്റെ ഇസിഹാസത്തിലെ “നൈജാമലിയെ ” ഓര്‍മ്മപ്പെടുത്തുന്ന പലരേയും കന്റിട്ടുമുണ്ട്.നേരെ മറിച്ച് സംഭവിച്ച ഡീവിയേഷന്‍ സ്വീകരിക്കപ്പെടേണ്ടതാണെന്നും,ഡീവിയേഷന്‍ ഫ്രം നോര്‍മല്‍ അല്ല ഡീവിയേഷന്‍ ഫ്രം മജോരിറ്റി ആയി ഇതിനെ കാണണം എന്നുമുള്ള നിര്‍ദ്ദേശം സ്വീകാര്യമായി എനിക്കു തോന്നി. ഉദാഹരണമായി, വിഷാദ രോഗികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയെന്നു സങ്കല്‍പ്പിക്കുക, അത് തെറ്റാണ് എന്നു പറയാനാവുമോ?ഏതായാലും ബോധപൂര്‍വമായ ശ്രമം ഉണ്ടായാല്‍ മാറ്റാനാവും എന്ന ഞാന്‍ ഇപ്പോഴും കരുതുന്ന ഈ സംഭവം ഇന്ന് ഒരു സംഘടിത രൂപമായി വളരുന്നു. ആ സാഹചര്യത്തില്‍ വേറിട്ടൊരു ഗ്രൂപ്പ് ആയി അതിനെ കാണുകയാണ് അഭികാമ്യം എന്നു തോന്നുന്നു.വീണ്ടും കാണാം.കാണണം...
##
ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാം,ഇപ്പോള്‍ കാണുന്ന ഈ സ്വവര്‍ഗ്ഗ സഹജീവിതങ്ങളില്‍ രണ്ടാളും ഒരേ മാനസ്സിക അവസ്ഥയിലായിരിക്കുമോ? അല്ലെന്നാണ് തോന്നുന്നത്. ഒരാള്‍ ഡോമിനന്റ് കാരക്റ്റര്‍ കാണിക്കുന്നു, ഒരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പുരുഷ സ്വഭാവം, മറ്റയാള്‍ സ്ത്രൈണ സ്വഭാവവും.അങ്ങിനെ അല്ലെ?ജീവിതത്തില്‍ സാന്ത്വനം മാത്രം മതിയെങ്കില്‍ സഹജീവനം വേണ്ടല്ലോ, സഹജ മാര്‍ഗ്ഗത്തില്‍ ചേരാം :)
###
കൃഷ്ണ.തൃഷ്ണ,എന്നെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി, വല്ലപ്പോഴുമേ ഇതു കേള്‍ക്കാറുള്ളൂ .. :)ആദ്യ കമന്റില്‍ പറഞ്ഞ “സ്ത്രൈണത” അതിന്റെ വാച്യാര്‍ത്ഥത്തില്‍ തന്നെ എടുത്തു എന്നു തോന്നുന്നു. ഞാന്‍ പറഞ്ഞ് വന്നത് മറ്റൊന്നാണ്. അതു തന്നെ താങ്കളുടെ കമന്റിന്റെ തുടര്‍ച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രണയം, (സാധാരണമായ എതിര്‍ ലിംഗ പ്രണയം)ഒരു പ്രത്യേക തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നായാണ് ഞാന്‍ കണ്ടിട്ടുള്ളത്. നമ്മള്‍ പറഞ്ഞു വന്ന ഈ സന്ത്വനങ്ങളും, പരസ്പര സഹകരണവും, പരിലാളനവും എല്ലാം അതിലുണ്ടാവും. പക്ഷെ അതുപോലും നൂറു ശതമാനം പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമാവില്ല. പ്രണയത്തിന്റെ ആ ഒരു കണ്ണി അവരെ ഇണക്കി നിര്‍ത്തുന്നു.പരമ്പരാഗത വിവാഹങ്ങളില്‍ ഈ പറയുന്ന പ്രൈമിംഗ് ഒന്നും തന്നെ ഇല്ലാതെ, വെറും പ്രോബബിലിറ്റി തിയറി അടിസ്ഥാനമാക്കി രണ്ടാള്‍ ഒന്നിച്ചു ജീവിക്കുന്നു.പരസ്പരം സഹകരിക്കാനും, സാന്ത്വനിപ്പിക്കാനുമുള്ള പ്രചോദനമായി അവരുടെ വിവാഹം, അതു അവരെ ഏല്‍പ്പിച്ച സമൂഹം ഇതെല്ലാം നില്‍ക്കുന്നു. അവിടേയും പരസ്പര ബഹുമാനം ഉറപ്പിക്കാനാവില്ല, വിവാഹത്തിന്റെ ഉറപ്പിന്മേല്‍ അതു മുന്നൊട്ടു പോകുന്നു.ഈ രണ്ടു ഉറപ്പുകളും തകരുന്ന ഒരു സാഹചര്യത്തില്‍, അഥവാ ബാധകമല്ലെന്നു തോന്നുന്ന സാഹചര്യത്തില്‍ രണ്ടു പേരും അകലുന്നു, മനസ്സുകൊണ്ടെങ്കിലും.ഇനി പ്രണയത്തിനു വര്‍ഗ്ഗ ഭേദങ്ങള്‍ വേണ്ട എന്നു തന്നെ സങ്കല്‍പ്പിക്കുക. ഈ പറയുന്ന പര്‍സ്പര ബഹുമാനം എങ്ങിനെ വരും? ഉള്ളിടത്തോളം കാലം ബന്ധങ്ങള്‍ മുന്നോട്ട്. അല്ലെങ്കില്‍ രണ്ടാളും രണ്ട് വഴിക്ക്.ചുരുക്കിപ്പറഞ്ഞാല്‍, ബന്ധങ്ങളുടെ നില്‍നില്‍പ്പിന് സ്വവര്‍ഗ്ഗമായാലും , എതിര്‍ വര്‍ഗ്ഗ മായാലും പരസ്പരമുള്ള സഹകരണം കൂടിയേ തീരൂ. ഒരു പരിധി വരെ ഒരാള്‍ ഡോമിനന്റ് ആയേ മതിയാവൂ (മറ്റേയാളുടെ വികാരങ്ങള്‍ മാനിച്ചു കൊണ്ട്)എന്നര്‍ത്ഥം.താങ്കള്‍ പറഞ്ഞ ജെനറ്റിക് ബാക് ഗ്രൌണ്ട് ഉള്ള സ്വവര്‍ഗ്ഗാനുരാഗികളെ എങ്ങിനെ തിരിച്ചറിയും? പ്രയാസമാണ്. ഇതൊരു തരം ഇന്‍ഫാക്ചുവേഷനായി കടന്നു വന്നവരുണ്ടാവാം, എങ്ങിനെ തിരിച്ചറിയും? പ്രയാസമാണ്.കേരളത്തില്‍ കണ്ടുവരുന്ന ഇത്തരം ഭൂരിപക്ഷം ബന്ധങ്ങളും ഇത്തരത്തില്‍ പെട്ടവയാണെന്നാണ് തോന്നുന്നത്, ഏഷ്യാനെറ്റിലും മറ്റും ചില പരിപാടികള്‍ കണ്ടിരുനു. നല്ല രീതിയിലുള്ള ഒരു കൌണ്‍സിലിംഗ്, കൂടെ അല്പം ചികിത്സയുമായാല്‍ ആര്‍ജ്ജിക്കപ്പെട്ട (accured) ആയ സ്വഭാവ വിശേഷങ്ങള്‍ മാറ്റിയെടുക്കാവുന്നതേ ഉള്ളൂ. പക്ഷെ അതിനു കൊണ്‍സിലിംഗ്, മറ്റ് ഇവാലുവേഷന്‍സ് , എന്നിവ നടത്തിയേ പറ്റൂ. അതിനുശേഷവും കാര്യങ്ങളില്‍ വ്യത്യാസം വരുന്നില്ലെങ്കില്‍ അത് ജന്മനായുള്ള വാസനയാണെന്നു കരുതി ഒഴിവാക്കാം. ചുരുങ്ങിയ പക്ഷെ കേരളത്തിലെങ്കിലും ഇത് ചെയ്യുന്നതാവും ഉത്തമം.ഒരു ന്യൂനപക്ഷത്തിനെയും പീഢിപ്പിക്കാനല്ല, മറിച്ച് വഴിതെറ്റിയാണ് പോകുന്നതെന്കില്‍ നേര്‍വഴിക്കു നടത്താം എന്നു വിചാരിക്കുന്നു. മനസ്സില്‍ കരുതിയതു മുഴുവന്‍ വ്യക്തമായോ എന്നറിയില്ല.